തിരുവനന്തപുരം വിമാനത്താവളം കൈമാറ്റം; സര്‍വകക്ഷി യോഗം വിളിച്ച് സര്‍ക്കാര്‍

തിരുവനന്തപുരം വിമാനത്താവള നടത്തിപ്പ് അദാനിക്ക് കൈമാറുന്നതിനെതിരെ സര്‍വകക്ഷി യോഗം വിളിച്ച് മുഖ്യമന്ത്രി. വൈകിട്ട് നാലിന് വീഡിയോ കോണ്‍ഫറന്‍സിലൂടെയാണ് യോഗം. സ്വകാര്യ വത്കരണ നീക്കത്തെ ബിജെപി ഇതര പാര്‍ട്ടികള്‍ എതിര്‍ക്കുകയാണ്.

തീരുമാനമായിക്കഴിഞ്ഞ വിമാനത്താവള സ്വകാര്യ വത്കരണത്തില്‍ പ്രതിഷേധം കടുപ്പിക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍. കേരളത്തിന്റെ പൊതു വികാരം സ്വകാര്യ വത്കരണത്തിന് എതിരെന്ന സന്ദേശം കേന്ദ്ര സര്‍ക്കാരിനു നല്‍കാനാണ് സംസ്ഥാന സര്‍ക്കാര്‍ ശ്രമം. സര്‍വകക്ഷി യോഗം വിളിച്ചതും ഇതേ ആശയത്തോടെയാണ്. സംസ്ഥാന സര്‍ക്കാരിന്റെയും സി പിഐഎമ്മിന്റേയും നിലപാടിനൊപ്പമാണ് ഈ വിഷയത്തില്‍ കോണ്‍ഗ്രസ്.

ബിജെപിയാകട്ടെ കേന്ദ്ര തീരുമാനത്തെ എതിര്‍ക്കാനില്ല. സംസ്ഥാന സര്‍ക്കാരിനെ വിമര്‍ശിക്കാനും ബിജെപി നേതാക്കള്‍ മടിച്ചില്ല. ആരോപണ പ്രത്യാരോപണങ്ങള്‍ തുടരുന്നതിനിടെ വിമാനത്താവള നടത്തിപ്പ് കൈകാര്യം ചെയ്യാനൊരുങ്ങുകയാണ് അദാനി ഗ്രൂപ്പ്. 1600 കോടി രൂപയാണ് അദാനി തിരുവനന്തപുരം വിമാനത്താവളത്തിന് നീക്കിവെച്ചത്.

#360malayalam #360malayalamlive #latestnews

തിരുവനന്തപുരം വിമാനത്താവള നടത്തിപ്പ് അദാനിക്ക് കൈമാറുന്നതിനെതിരെ സര്‍വകക്ഷി യോഗം വിളിച്ച് മുഖ്യമന്ത്രി. വൈകിട്ട് നാലിന് വീഡി...    Read More on: http://360malayalam.com/single-post.php?nid=590
തിരുവനന്തപുരം വിമാനത്താവള നടത്തിപ്പ് അദാനിക്ക് കൈമാറുന്നതിനെതിരെ സര്‍വകക്ഷി യോഗം വിളിച്ച് മുഖ്യമന്ത്രി. വൈകിട്ട് നാലിന് വീഡി...    Read More on: http://360malayalam.com/single-post.php?nid=590
തിരുവനന്തപുരം വിമാനത്താവളം കൈമാറ്റം; സര്‍വകക്ഷി യോഗം വിളിച്ച് സര്‍ക്കാര്‍ തിരുവനന്തപുരം വിമാനത്താവള നടത്തിപ്പ് അദാനിക്ക് കൈമാറുന്നതിനെതിരെ സര്‍വകക്ഷി യോഗം വിളിച്ച് മുഖ്യമന്ത്രി. വൈകിട്ട് നാലിന് വീഡിയോ കോണ്‍ഫറന്‍സിലൂടെയാണ് യോഗം. സ്വകാര്യ വത്കരണ നീക്കത്തെ ബിജെപി ഇതര പാര്‍ട്ടികള്‍ തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്