കൊവിഡ് വ്യാപനം: സംസ്ഥാനത്ത് വഴിയോര മത്സ്യക്കച്ചവടം നിരോധിക്കുന്നു

തിരുവനന്തപുരം: കേരളത്തില്‍ വഴിയോര മത്സ്യകച്ചവടം നിരോധിക്കുന്നതായി സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കി. കൊവിഡ് രോഗ വ്യാപനത്തെത്തുടര്‍ന്നാണ് ഈ തീരുമാനം.

വിലകുറച്ച് ലഭിക്കുമെന്നതിനാല്‍ വഴിയോര മത്സ്യ കച്ചവടം നടത്തുന്ന സ്ഥലങ്ങളില്‍ വന്‍ തിരക്കാണ് അനുഭവപ്പെടുന്നത്. ആളുകള്‍ കൂട്ടം കൂടി നില്‍ക്കുന്നത് ഈ സാഹചര്യത്തില്‍ അനുവദിക്കാന്‍ കഴിയില്ല. അതിനാലാണ് ഈ തീരുമാനമെന്ന് എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഇന്നലെ കേരളത്തില്‍ കൊവിഡ് രോഗികളുടെ എണ്ണം രണ്ടായിരം കടന്നു. ഈ സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ ശക്തമാക്കണമെന്നും ജനങ്ങള്‍ കനത്ത ജാഗ്രത പാലിക്കണമെന്നും മുഖ്യമന്ത്രി അറിയിച്ചിട്ടുണ്ട്.

നിലവില്‍ ഓണാഘോഷവുമായി ബന്ധപ്പെട്ട് ജനങ്ങള്‍ തെരുവിലിറങ്ങരുതെന്നും ഇത്തവണ ഓണം വീടുകളിലിരുന്ന് ആഘോഷിക്കണമെന്നും അദ്ദേഹം പറഞ്ഞു. പൂക്കളമൊരുക്കാനും മറ്റും അന്യ സംസ്ഥാനങ്ങളില്‍ നിന്ന് വരുന്ന പൂക്കള്‍ ഉപയോഗിക്കരുതെന്നും മുഖ്യമന്ത്രി പറഞ്ഞു.

രോഗവ്യാപന സാധ്യത കൂടിയതിനാലാണ് ഈ തീരുമാനം. പ്രാദേശികമായി ലഭിക്കുന്ന പൂക്കള്‍ മാത്രം ഓണാഘോഷത്തിന് ഉപയോഗിച്ചാല്‍ മതിയെന്നും അദ്ദേഹം പറഞ്ഞു.

#360malayalam #360malayalamlive #latestnews

തിരുവനന്തപുരം: കേരളത്തില്‍ വഴിയോര മത്സ്യകച്ചവടം നിരോധിക്കുന്നതായി സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കി. കൊവിഡ് രോഗ.......    Read More on: http://360malayalam.com/single-post.php?nid=583
തിരുവനന്തപുരം: കേരളത്തില്‍ വഴിയോര മത്സ്യകച്ചവടം നിരോധിക്കുന്നതായി സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കി. കൊവിഡ് രോഗ.......    Read More on: http://360malayalam.com/single-post.php?nid=583
കൊവിഡ് വ്യാപനം: സംസ്ഥാനത്ത് വഴിയോര മത്സ്യക്കച്ചവടം നിരോധിക്കുന്നു തിരുവനന്തപുരം: കേരളത്തില്‍ വഴിയോര മത്സ്യകച്ചവടം നിരോധിക്കുന്നതായി സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കി. കൊവിഡ് രോഗ.... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്