ഹയര്‍ സെക്കന്‍ഡറി തുല്യത പരീക്ഷയില്‍ പൊന്നാനി നഗരസഭ സാക്ഷരതമിഷന് ഉയര്‍ന്ന വിജയം

ഹയര്‍ സെക്കെന്‍ഡറി രണ്ടാം വര്‍ഷം തുല്യത  പരീക്ഷയില്‍  95 ശതമാനം വിജയത്തോടെ പൊന്നാനി നഗരസഭ സാക്ഷരത മിഷന്‍ എ.വി.എച്ച്.എസ് പഠനകേന്ദ്രം. നഗരസഭയ്ക്ക് കീഴില്‍ ഹയര്‍ സെക്കന്‍ഡറി രണ്ടാം വര്‍ഷ പരീക്ഷ എഴുതിയ 72 പേരില്‍ 69 പേര്‍ക്ക് വിജയിക്കാനായി. ഉയര്‍ന്ന വിജയം നേടിയ പഠിതാക്കളെ നഗരസഭയുടെ നേതൃത്വത്തില്‍ അനുമോദിച്ചു.  ഉയര്‍ന്ന മാര്‍ക്ക് വാങ്ങിയ മുഹമ്മദ് സഹിര്‍, ഉഷാകുമാരി, ഫാത്തിമ്മ ഷെരിഫ്,  പ്രായം കുറഞ്ഞ പഠിതാവായ ഫാസിര്‍ എന്നിവരെയാണ് ആദരിച്ചത്. കൂടാതെ ഹയര്‍സെക്കന്‍ഡറി ഒന്നാം വര്‍ഷ പഠിതാവ് വാസന്തിയേയും ആദരിച്ചു.

നഗരസഭാ കോണ്‍ഫെറന്‍സ് ഹാളില്‍ നടന്ന അനുമോദന ചടങ്ങ് നഗരസഭ ചെയര്‍മാന്‍ ശിവദാസ് ആറ്റുപ്പുറം ഉദ്ഘാടനം ചെയ്തു. വിദ്യഭ്യാസ സ്ഥിരം സമിതി ചെയര്‍മാന്‍ ടി.മുഹമ്മദ് ബഷീര്‍ അധ്യക്ഷനായി. സ്ഥിരം സമിതി ചെയര്‍മാന്‍മാരായ രജീഷ് ഊപ്പാല, ഷീനാസുദേശന്‍  കൗണ്‍സിലര്‍ മഞ്ചേരി ഇക്ബാല്‍, സാക്ഷര പ്രേരക് ടി. ഷീജ, തുല്യത പഠിതാക്കള്‍, സാക്ഷരത സമിതി അംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.

#360malayalam #360malayalamlive #latestnews

ഹയര്‍ സെക്കെന്‍ഡറി രണ്ടാം വര്‍ഷം തുല്യത പരീക്ഷയില്‍ 95 ശതമാനം വിജയത്തോടെ പൊന്നാനി നഗരസഭ സാക്ഷരത മിഷന്‍ എ.വി.എച്ച്.എസ് പഠനകേന്ദ്ര...    Read More on: http://360malayalam.com/single-post.php?nid=5820
ഹയര്‍ സെക്കെന്‍ഡറി രണ്ടാം വര്‍ഷം തുല്യത പരീക്ഷയില്‍ 95 ശതമാനം വിജയത്തോടെ പൊന്നാനി നഗരസഭ സാക്ഷരത മിഷന്‍ എ.വി.എച്ച്.എസ് പഠനകേന്ദ്ര...    Read More on: http://360malayalam.com/single-post.php?nid=5820
ഹയര്‍ സെക്കന്‍ഡറി തുല്യത പരീക്ഷയില്‍ പൊന്നാനി നഗരസഭ സാക്ഷരതമിഷന് ഉയര്‍ന്ന വിജയം ഹയര്‍ സെക്കെന്‍ഡറി രണ്ടാം വര്‍ഷം തുല്യത പരീക്ഷയില്‍ 95 ശതമാനം വിജയത്തോടെ പൊന്നാനി നഗരസഭ സാക്ഷരത മിഷന്‍ എ.വി.എച്ച്.എസ് പഠനകേന്ദ്രം. നഗരസഭയ്ക്ക് കീഴില്‍ തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്