വെളിയൻകോടും ഇനി സർ / മാഡം വിളിയില്ല

"സർ /മാഡം", വിളി നിർത്തി വെളിയങ്കോട് ഗ്രാമപഞ്ചായത്ത് മാതൃകയായി .  വിവിധ ആവശ്യങ്ങൾക്കായി പഞ്ചായത്ത്‌ ഓഫീസിൽ എത്തുന്നവർ ഉദ്യോഗസ്ഥരെയോ  ഭരണസമിതി അംഗങ്ങളെയോ  "സർ/മാഡം" തുടങ്ങിയ വാക്കുകൾ ഉപയോഗിച്ച് അഭിസംബോധന ചെയ്യേണ്ടതില്ലെന്ന്  വെളിയങ്കോട്  ഗ്രാമ പഞ്ചായത്ത് ഭരണസമിതി  യോഗത്തിൽ തീരുമാനിച്ചു.   പഞ്ചായത്തിൽ നിന്നും  ലഭിക്കുന്ന സേവനങ്ങൾക്കുള്ള കത്തിടപാടുകളിൽ "സർ /മാഡം" അഭിസംബോധനകളും അപേക്ഷിക്കുന്നു, അഭ്യർത്ഥിക്കുന്നു എന്നീ പദങ്ങളും ഒഴിവാക്കാനാണ് ഭരണസമിതി തീരുമാനമെടുത്തത് .  'അപേക്ഷിക്കുന്നു, അഭ്യർത്ഥിക്കുന്നു' എന്നീ പദങ്ങൾക്ക് പകരം "അവകാശപ്പെടുന്നു, താല്പര്യപ്പെടുന്നു" എന്നീ വാക്കുകളാണ് ഉപയോഗിക്കേണ്ടത്. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കല്ലാട്ടേൽ ഷംസു ഭരണസമിതി യോഗത്തിൽ  അവതരിപ്പിച്ച വിഷയം  യോഗം ഐക്യകണ്ഠേന അംഗീകരിച്ചു  . 


വെളിയൻകോട് ഗ്രാമപഞ്ചായത്ത് ഓഫീസിൽ എത്തുന്ന  ഏതൊരു പൗരനും  പ്രസിഡൻറ് ഉൾപ്പെടെയുള്ള  ഭരണസമിതി അംഗങ്ങളെയോ ,  ജീവനക്കാരെയോ "സർ /മാഡം" എന്ന് എന്ന് വിളിക്കേണ്ടതില്ലെന്നും നിലവിലുള്ള തസ്തികയുടെ പേര് വിളിച്ച് അഭിസംബോധന ചെയ്യാവുന്നതാണ് എന്നും ഭരണസമിതി അറിയിച്ചു.

#360malayalam #360malayalamlive #latestnews

"സർ /മാഡം", വിളി നിർത്തി വെളിയങ്കോട് ഗ്രാമപഞ്ചായത്ത് മാതൃകയായി . വിവിധ ആവശ്യങ്ങൾക്കായി പഞ്ചായത്ത്‌ ഓഫീസിൽ എത്തുന്നവർ ഉദ്യോഗസ്ഥരെ...    Read More on: http://360malayalam.com/single-post.php?nid=5778
"സർ /മാഡം", വിളി നിർത്തി വെളിയങ്കോട് ഗ്രാമപഞ്ചായത്ത് മാതൃകയായി . വിവിധ ആവശ്യങ്ങൾക്കായി പഞ്ചായത്ത്‌ ഓഫീസിൽ എത്തുന്നവർ ഉദ്യോഗസ്ഥരെ...    Read More on: http://360malayalam.com/single-post.php?nid=5778
വെളിയൻകോടും ഇനി സർ / മാഡം വിളിയില്ല "സർ /മാഡം", വിളി നിർത്തി വെളിയങ്കോട് ഗ്രാമപഞ്ചായത്ത് മാതൃകയായി . വിവിധ ആവശ്യങ്ങൾക്കായി പഞ്ചായത്ത്‌ ഓഫീസിൽ എത്തുന്നവർ ഉദ്യോഗസ്ഥരെയോ ഭരണസമിതി അംഗങ്ങളെയോ "സർ/മാഡം" തുടങ്ങിയ വാക്കുകൾ ഉപയോഗിച്ച് അഭിസംബോധന തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്