പട്ടികജാതി വിദ്യാർത്ഥികൾക്ക് ലാപ്ടോപ്പുകൾ വിതരണം ചെയ്തു

പട്ടികജാതി വിഭാഗം വിദ്യാർത്ഥികളുടെ പഠന നിലവാരം ഉയർത്തുന്നതിനായി പൊന്നാനി നഗരസഭ ലാപ്ടോപ്പുകൾ വിതരണം ചെയ്തു.  നഗരസഭയുടെ 2020-21വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ലാപ്ടോപ്പുകൾ വിതരണം ചെയ്തത്. ബിരുദ, ബിരുദാനന്തര ബിരുദ അവസാന വർഷ വിദ്യാർത്ഥികളാണ് പദ്ധതിയുടെ ഗുണഭോക്താക്കൾ. നഗരസഭ പരിധിയിലെ പട്ടികജാതി വിഭാഗത്തിൽപ്പെട്ട 24 വിദ്യാർത്ഥികൾക്കാണ് പദ്ധതിയിലൂടെ ലാപ്ടോപ്പ് നൽകിത്.  ഒന്നിന് 28000 രൂപ വില വരുന്ന ലാപ്ടോപ്പുകൾ വിതരണം ചെയ്യുന്ന പദ്ധതിക്കായി 6,72000 രൂപയാണ് നഗരസഭ ചെഴവഴിച്ചിട്ടുള്ളത്. 


പൊന്നാനി നഗരസഭ കോൺഫെറൻസ് ഹാളിൽ വെച്ച് നടന്ന വിതരണോദ്ഘാടനം നഗരസഭ ചെയർമാൻ ശിവദാസ് ആറ്റുപുറം നിർവ്വഹിച്ചു. ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷൻ രജീഷ് ഊപ്പാല അധ്യക്ഷത വഹിച്ച ചടങ്ങിൽ വൈസ് ചെയർപേഴ്സൺ ബിന്ദു സിദ്ധാർത്ഥൻ, വികസന കാര്യ സ്ഥിരം സമിതി അധ്യക്ഷ എം.ആബിദ, കൗൺസിലർമാരായ അശോകൻ വെളളാനി, രഞ്ജിനി വടക്കുംമുറി, പ്ലാൻ ക്ലാർക്ക് വി.ടി പ്രിയ എന്നിവർ സംസാരിച്ചു. കൗൺസിലർ നസീമ സ്വാഗതവും എസ്.സി  പ്രമോട്ടർ ബബിനു നന്ദിയും പറഞ്ഞു

#360malayalam #360malayalamlive #latestnews

പട്ടികജാതി വിഭാഗം വിദ്യാർത്ഥികളുടെ പഠന നിലവാരം ഉയർത്തുന്നതിനായി പൊന്നാനി നഗരസഭ ലാപ്ടോപ്പുകൾ വിതരണം ചെയ്തു. നഗരസഭയുടെ 2020-21വാർഷി...    Read More on: http://360malayalam.com/single-post.php?nid=5749
പട്ടികജാതി വിഭാഗം വിദ്യാർത്ഥികളുടെ പഠന നിലവാരം ഉയർത്തുന്നതിനായി പൊന്നാനി നഗരസഭ ലാപ്ടോപ്പുകൾ വിതരണം ചെയ്തു. നഗരസഭയുടെ 2020-21വാർഷി...    Read More on: http://360malayalam.com/single-post.php?nid=5749
പട്ടികജാതി വിദ്യാർത്ഥികൾക്ക് ലാപ്ടോപ്പുകൾ വിതരണം ചെയ്തു പട്ടികജാതി വിഭാഗം വിദ്യാർത്ഥികളുടെ പഠന നിലവാരം ഉയർത്തുന്നതിനായി പൊന്നാനി നഗരസഭ ലാപ്ടോപ്പുകൾ വിതരണം ചെയ്തു. നഗരസഭയുടെ 2020-21വാർഷിക പദ്ധതിയിൽ തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്