ജലജീവന്‍ മിഷന്‍: രണ്ടാംഘട്ട കണക്ഷന്‍ വിതരണോദ്ഘാടനം ചെയ്തു

മൂര്‍ക്കനാട് ഗ്രാമപഞ്ചായത്തില്‍ ജല ജീവന്‍ മിഷന്‍ പദ്ധതിയുടെ രണ്ടാംഘട്ട  കുടിവെള്ള കണക്ഷന്‍ വിതരണോദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് രശ്മി ശശികുമാര്‍ നിര്‍വഹിച്ചു. വെങ്ങാട് കുറുമ്പിനിക്കാട് നടന്ന പരിപാടിയില്‍ വൈസ് പ്രസിഡന്റ് അബ്ദുല്‍ മുനീര്‍ അധ്യക്ഷനായി. ജലജീവന്‍ മിഷന്റെ ഭാഗമായി 4,456 കുടിവെള്ള കണക്ഷന്‍ നല്‍കി പഞ്ചായത്തിലെ മുഴുവന്‍ കുടുംബങ്ങള്‍ക്കും കുടിവെള്ള മെത്തിക്കുന്ന സമ്പൂര്‍ണ്ണ പദ്ധതി നടപ്പിലാക്കിയിരിക്കുകയാണ് പഞ്ചായത്ത്. പദ്ധതിയുടെ ഭാഗമായി 2,000 കുടുംബങ്ങള്‍ക്കുള്ള കുടിവെള്ള കണക്ഷന്‍ പഞ്ചായത്ത് ഇതിനോടകം നല്‍കിയിരുന്നു.  

പഞ്ചായത്തിലെ അര്‍ഹരായ എല്ലാ കുടുംബങ്ങള്‍ക്കും കുടിവെള്ള കണക്ഷന്‍ നല്‍കിയുള്ള സമ്പൂര്‍ണ വികസനമാണ് പഞ്ചായത്ത് ഇതിലൂടെ ലക്ഷ്യം വെക്കുന്നത്. പദ്ധതി നടത്തിപ്പിനായി ഒന്‍പത് കോടി 56 ലക്ഷം രൂപയുടെ അടങ്കല്‍ ജനകീയാസൂത്രണം പദ്ധതിയുള്‍പ്പെടുത്തി അംഗീകാരം വാങ്ങി നടപ്പാക്കി വരികയാണ്. നിലവില്‍ പൈപ്പ് ലൈന്‍ എത്താത്ത 148 സ്ഥലങ്ങളിലായി 33.752 കി.മീറ്റര്‍ ദൂരത്തില്‍ പൈപ്പ് ലൈന്‍ എക്സ്റ്റന്‍ഷന്‍ നല്‍കുകയും പൈപ്പ് വണ്ണം കൂട്ടുകയും ചെയ്തിട്ടുണ്ട്. നിലവിലെ പ്ലാന്റിലെ ടാങ്കിനു പുറമേ ഉയരം കൂടിയ സ്ഥലത്ത് ഒരു വാട്ടര്‍ ടാങ്കും മൃഗാശുപത്രി- പാലൂര്‍ കോട്ട റോഡില്‍ മറ്റൊരു ടാങ്കും മോട്ടോറും സ്ഥാപിക്കുന്നതിനുള്ള പണികളും പുരോഗമിക്കുന്നതായി പഞ്ചായത്ത് പ്രസിഡന്റ് രശ്മി ശശികുമാര്‍ പറഞ്ഞു. 23 ലക്ഷം രൂപ വരുന്ന മറ്റൊരു ലിസ്റ്റ് ടെന്‍ഡറിനു തയ്യാറായി പഞ്ചായത്ത് കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഡപ്പോസിറ്റു ചെയ്തിട്ടുണ്ട്. ബാക്കിയുള്ള പ്രവര്‍ത്തനങ്ങള്‍ കൂടി ഈ വര്‍ഷം തന്നെ നടപ്പാക്കാനാണ് പഞ്ചായത്ത് ലക്ഷ്യം വെക്കുന്നത്.
പരിപാടിയില്‍ വാര്‍ഡ് അംഗം സിന്ധു ചെനാതോടി, ബ്ലോക്ക് പഞ്ചായത്ത് അംഗം ഷറഫുദ്ദീന്‍ പൂളക്കല്‍, സ്ഥിരം സമിതി അധ്യക്ഷന്‍മാരായ ലക്ഷ്മിദേവി, ദീപ, സക്കീര്‍, മുന്‍ പഞ്ചായത്ത് പ്രസിഡന്റ് രാജഗോപാലന്‍, അംഗം കുഞ്ഞുമുഹമ്മദ്, വാട്ടര്‍ അതോറിറ്റി അസിസ്റ്റന്റ് എഞ്ചിനീയര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

#360malayalam #360malayalamlive #latestnews #water

മൂര്‍ക്കനാട് ഗ്രാമപഞ്ചായത്തില്‍ ജല ജീവന്‍ മിഷന്‍ പദ്ധതിയുടെ രണ്ടാംഘട്ട കുടിവെള്ള കണക്ഷന്‍ വിതരണോദ്ഘാടനം പഞ്ചായത്ത് പ്രസിഡന്...    Read More on: http://360malayalam.com/single-post.php?nid=5722
മൂര്‍ക്കനാട് ഗ്രാമപഞ്ചായത്തില്‍ ജല ജീവന്‍ മിഷന്‍ പദ്ധതിയുടെ രണ്ടാംഘട്ട കുടിവെള്ള കണക്ഷന്‍ വിതരണോദ്ഘാടനം പഞ്ചായത്ത് പ്രസിഡന്...    Read More on: http://360malayalam.com/single-post.php?nid=5722
ജലജീവന്‍ മിഷന്‍: രണ്ടാംഘട്ട കണക്ഷന്‍ വിതരണോദ്ഘാടനം ചെയ്തു മൂര്‍ക്കനാട് ഗ്രാമപഞ്ചായത്തില്‍ ജല ജീവന്‍ മിഷന്‍ പദ്ധതിയുടെ രണ്ടാംഘട്ട കുടിവെള്ള കണക്ഷന്‍ വിതരണോദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് രശ്മി ശശികുമാര്‍ നിര്‍വഹിച്ചു. വെങ്ങാട് കുറുമ്പിനിക്കാട് നടന്ന പരിപാടിയില്‍ വൈസ് പ്രസിഡന്റ് അബ്ദുല്‍ മുനീര്‍ അധ്യക്ഷനായി. ജലജീവന്‍ മിഷന്റെ ഭാഗമായി 4,456 കുടിവെള്ള തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്