മാറഞ്ചേരി സ്കൂളിന് കളിസ്ഥലം; സ്പീക്കർക്ക് നിവേദനം നൽകി

മാറഞ്ചേരി സ്കൂളിന് കളിസ്ഥലം; സ്പീക്കർക്ക് നിവേദനം നൽകി

മാറഞ്ചേരി: പഠന പാഠ്യേതര രംഗത്ത് ഏറെ ഉയരങ്ങൾ കീഴടക്കുമ്പോഴും കളിസ്ഥലമില്ലാത്തതിനാൽ വീർപ്പുമുട്ടുന്ന മാറഞ്ചേരി ഗവ.ഹയർ സെക്കണ്ടറി സ്കൂളിന് കളിസ്ഥലം അനുവദിക്കുന്നതിന് ആവശ്യമായ ഇടപെടലുകൾ നടത്തണമെന്നാവശ്യപ്പെട്ട് അധ്യാപക രക്ഷാകർതൃസമിതി ബഹു.കേരള നിയമസഭാ സ്പീക്കർ ശ്രീ.എം.ബി.രാജേഷിന് നിവേദനം നൽകി. മുൻ എം.എൽ.എ.യും സ്പീക്കറുമായിരുന്ന ശ്രീ.പി.ശ്രീരാമകൃഷണൻ്റെ നേതൃത്വത്തിൽ ഇതിനു വേണ്ട ശ്രമങ്ങൾക്ക് തുടക്കം കുറിച്ചിരുന്നെങ്കിലും കോവിഡ് പ്രതിസന്ധി മൂലം പദ്ധതി പൂർത്തീകരിക്കാനായില്ല.

പ്രീ പ്രൈമറി മുതൽ ഹയർ സെക്കണ്ടറി തലം വരെ നാലായിരത്തോളം വിദ്യാർത്ഥികൾ പഠിച്ചു കൊണ്ടിരിക്കുന്ന ജില്ലയിലെ തന്നെ മികച്ച സർക്കാർ വിദ്യാലയങ്ങളിലൊന്നായ ഇവിടെ നിലവിൽ പുതിയ കെട്ടിടങ്ങൾ നിർമ്മിക്കുന്നതിനോ ,കലാ കായിക പരിശീലനങ്ങൾ നടത്തുന്നതിനോ സൗകര്യമില്ല.

ആവശ്യം പ്രത്യേകം പരിഗണിക്കാമെന്നും ,എം എൽ .എ യുമായി കൂടിയാലോചിച്ച് ഉചിതമായ തുടർനടപടികളുണ്ടാകുമെന്നും അദ്ദേഹം ഉറപ്പു നൽകി.

മാറഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സമീറ ഇളയേടത്ത്,പെരുമ്പടപ്പ് ബ്ലോക്ക് പ്രസിഡൻ്റ് അഡ്വ.ഇ. സിന്ധു എന്നിവരുടെ സാന്നിധ്യത്തിൽ പി.ടി.എ  പ്രസിഡൻറ്.ശ്രീ.അബ്ദുറഹിമാൻ പോക്കർ നിവേദനം കൈമാറി.

#360malayalam #360malayalamlive #latestnews

പഠന പാഠ്യേതര രംഗത്ത് ഏറെ ഉയരങ്ങൾ കീഴടക്കുമ്പോഴും കളിസ്ഥലമില്ലാത്തതിനാൽ വീർപ്പുമുട്ടുന്ന മാറഞ്ചേരി ഗവ.ഹയർ സെക്കണ്ടറി സ്കൂളിന് ...    Read More on: http://360malayalam.com/single-post.php?nid=5521
പഠന പാഠ്യേതര രംഗത്ത് ഏറെ ഉയരങ്ങൾ കീഴടക്കുമ്പോഴും കളിസ്ഥലമില്ലാത്തതിനാൽ വീർപ്പുമുട്ടുന്ന മാറഞ്ചേരി ഗവ.ഹയർ സെക്കണ്ടറി സ്കൂളിന് ...    Read More on: http://360malayalam.com/single-post.php?nid=5521
മാറഞ്ചേരി സ്കൂളിന് കളിസ്ഥലം; സ്പീക്കർക്ക് നിവേദനം നൽകി പഠന പാഠ്യേതര രംഗത്ത് ഏറെ ഉയരങ്ങൾ കീഴടക്കുമ്പോഴും കളിസ്ഥലമില്ലാത്തതിനാൽ വീർപ്പുമുട്ടുന്ന മാറഞ്ചേരി ഗവ.ഹയർ സെക്കണ്ടറി സ്കൂളിന് കളിസ്ഥലം അനുവദിക്കുന്നതിന് ആവശ്യമായ ഇടപെടലുകൾ നടത്തണമെന്നാവശ്യപ്പെട്ട് അധ്യാപക രക്ഷാകർതൃസമിതി ബഹു.കേരള നിയമസഭാ സ്പീക്കർ ശ്രീ.എം.ബി.രാജേഷിന് നിവേദനം നൽകി തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്