പെരുമ്പടപ്പ് മണ്ഡലം പ്രവാസി കോൺഗ്രസ് Zoom സെമിനാർ സംഘടിപ്പിച്ചു

പെരുമ്പടപ്പ് മണ്ഡലം പ്രവാസി കോൺഗ്രസ്  Zoom ലൂടെ സംഘടിപ്പിച്ച  സെമിനാറിൽ പ്രവാസി കോൺഗ്രസ്‌ മണ്ഡലം പ്രസിഡണ്ട്‌ ഉമ്മർ ആലുങ്ങൽ അധ്യക്ഷതവഹിച്ചു.                                                  പ്രവാസി കോൺഗ്രസ് മലപ്പുറം ജില്ലാ പ്രസിഡണ്ട്‌ ശ്രീ VN ബാവ ഹാജി താനൂർ ഉത്ഘാടനം ചെയ്തു.                         "പ്രവാസികളുടെ ആനുകൂല്യങ്ങളും - അവകാശങ്ങളും"എന്ന വിഷയം ലോക കേരള സഭ മെമ്പറും, ഖത്തറിലെ പ്രമുഖ സാമൂഹിക പ്രവർത്തകനുമായ അബ്ദുൽ റഊഫ് കൊണ്ടോട്ടി അവതരിപ്പിക്കുകയും പങ്കെടുത്ത പ്രവാസികളുടെ സംശയങ്ങൾക്ക് മറുപടിയും നൽകി.     പൊന്നാനി നിയോജക  മണ്ഡലം പ്രസിഡന്റ് രാംനാഥ്‌, യൂത്ത് കോൺഗ്രസ്‌ പൊന്നാനി മണ്ഡലം സെക്രട്ടറിമാരായ റാസിൽ , ദിൻഷാദ് , ഖത്തർ INCAS മലപ്പുറം ജില്ലാ വൈസ്- പ്രസിഡണ്ട്‌ അഷ്‌റഫ്‌ വകയിൽ,സെക്രട്ടറി മുസ്തഫ പൂക്കാത്ത്, മുക്കണ്ടത്ത് കുഞ്ഞിമോൻ,                                വാർഡ് മെമ്പർ അഷ്‌റഫ്‌, ഷംസുദ്ധീൻ, ഷെഫീഖ് ചെറുവല്ലൂർ,  ഡാനിഫ്,....തുടങ്ങിയവർ ആശംസകൾ നേർന്നു.             Covid പ്രോട്ടോകോൾ പാലിച്ചു കൊണ്ട് നടത്തിയ ചടങ്ങിൽ  ഖത്തറിലെ മലയാളി പ്രവാസികൾക്കിടയിൽ വർഷങ്ങളായി  നോർക്ക, പ്രവാസി പെൻഷൻ പദ്ധതി, ഇൻഷുറൻസ് തുടങ്ങിയ സ്കീമുകൾക്ക്  പ്രചരണം നൽകുകയും, അംഗങ്ങളാക്കിക്കൊടുക്കുന്ന പ്രവർത്തങ്ങൾ ഏറ്റെടുത്തു നടത്തുകയും ചെയ്യുന്നതോടൊപ്പം കൊറോണ എന്ന മഹാമാരിയിൽ ജോലി നെഷ്ടപ്പെട്ടവരെയും,വിസിറ്റ് വിസയിലും മറ്റും  വന്നു കുടുങ്ങി ക്കിടന്നവരെയും സഹായിക്കുന്നതിൽ മുൻപന്തിയിൽ നിന്ന് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ പ്രവാസി മലയാളി ഓർഗനൈസേഷൻ എന്ന പ്രവാസി സംഘടനയുടെ ജനറൽ സെക്രട്ടറിയും,  ഖത്തർ INCAS മലപ്പുറം ജില്ലാ വൈസ്-പ്രസിഡണ്ട്‌ കൂടിയായ  സിദ്ദിഖ് ചെറുവല്ലൂരിനെ അബൂദാബി INCAS രക്ഷദികാരി VR മുഹമ്മദ്‌ പൊന്നാട അണിയിച്ചു ആദരിച്ചു. പരിപാടികൾക്ക് ഷഫീഖ് ചന്ദനത്തേൽ, ഷഫീഖ്  തിയ്യത്തേൽ തുടങിയവർ നേതൃത്വം നൽകി.

#360malayalam #360malayalamlive #latestnews

പെരുമ്പടപ്പ് മണ്ഡലം പ്രവാസി കോൺഗ്രസ് Zoom ലൂടെ സംഘടിപ്പിച്ച സെമിനാറിൽ പ്രവാസി കോൺഗ്രസ്‌ മണ്ഡലം പ്രസിഡണ്ട്‌ ഉമ്മർ ആലുങ്ങൽ അധ്യക്ഷ...    Read More on: http://360malayalam.com/single-post.php?nid=5297
പെരുമ്പടപ്പ് മണ്ഡലം പ്രവാസി കോൺഗ്രസ് Zoom ലൂടെ സംഘടിപ്പിച്ച സെമിനാറിൽ പ്രവാസി കോൺഗ്രസ്‌ മണ്ഡലം പ്രസിഡണ്ട്‌ ഉമ്മർ ആലുങ്ങൽ അധ്യക്ഷ...    Read More on: http://360malayalam.com/single-post.php?nid=5297
പെരുമ്പടപ്പ് മണ്ഡലം പ്രവാസി കോൺഗ്രസ് Zoom സെമിനാർ സംഘടിപ്പിച്ചു പെരുമ്പടപ്പ് മണ്ഡലം പ്രവാസി കോൺഗ്രസ് Zoom ലൂടെ സംഘടിപ്പിച്ച സെമിനാറിൽ പ്രവാസി കോൺഗ്രസ്‌ മണ്ഡലം പ്രസിഡണ്ട്‌ ഉമ്മർ ആലുങ്ങൽ അധ്യക്ഷതവഹിച്ചു. പ്രവാസി കോൺഗ്രസ് മലപ്പുറം ജില്ലാ പ്രസിഡണ്ട്‌ ശ്രീ VN ബാവ ഹാജി താനൂർ ഉത്ഘാടനം ചെയ്തു. തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്