കേരളത്തിൽ ഈസ് ഓഫ് ലിവിങ് സർവ്വെ പൂർത്തീകരിച്ച ആദ്യ ബ്ലോക്കായി പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത്

കേരളത്തിൽ ഈസ് ഓഫ് ലിവിങ് സർവ്വെ പൂർത്തീകരിച്ച ആദ്യ ബ്ലോക്കായി പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത്

കേരളത്തിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുടുംബങ്ങൾക്ക് ലഭ്യമായ ജീവിത സൗകര്യങ്ങളുടെ വിവരങ്ങൾ ശേഖരിക്കുന്ന ഈസ് ഓഫ് ലിവിങ് സർവ്വെ പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്തിലെ 5 പഞ്ചായത്തുകളിലും പൂർത്തിയാക്കുകയും വെബ്സൈറ്റിൽ ഡാറ്റാ എൻട്രി പൂർത്തിയാക്കുകയും ചെയ്തു.


ബ്ലോക്ക് പരിധിയിലുള്ള 6570 കുടുംബങ്ങളുടെ വിവരങ്ങൾ സമയബന്ധിതമായി ശേഖരിക്കുകയും വിവരങ്ങൾ യഥാസമയം വെബ്സൈറ്റിൽ അപ് ലോഡ് ചെയ്യുകയും ചെയ്ത വി. ഇ ഒ .മാർ, സ്റ്റാറ്റിസ്റ്റിക്കൽ ഇൻവെസ്റ്റിഗേറ്റർമാർ, കുടുംബശ്രീ അംഗൻവാടി പ്രവർത്തകർ, ആശാ പ്രവർത്തകർ എന്നിവരെ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് അഡ്വ.ഇ.സിന്ധു അഭിനന്ദിച്ചു. 


സർവ്വെ വെരിഫിക്കേഷൻ ഷെഡ്യൂൾ പെരുമ്പടപ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ശ്രീമതി. ബിനീഷാ മുസ്തഫയ്ക്ക് കൈമാറികൊണ്ട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് പൂർത്തീകരണ പ്രഖ്യാപനം നടത്തി.


 ഗ്രാമവികസന വകുപ്പ് ജില്ലാ പ്രോജക്റ്റ് ഡയറക്റ്റർ ശ്രീമതി.പ്രീതി, അസിസ്റ്റൻറ് ഡെവലപ്മെൻ്റ് കമ്മീഷണർ ശ്രീമതി.ദേവകി, ബി.ഡി.ഒ ബൈജു, താലൂക്ക് സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസർ റീനാ ജോസഫ്, വി.ഇ.ഒ.മാർ, കുടുംബശ്രീ പ്രവർത്തകർ എന്നിവർ ഓൺലൈൻ ആയി പൂർത്തീകരണ പ്രഖ്യാപനയോഗത്തിൽ പങ്കെടുത്തു. എക്സ്റ്റൻഷൻ ഓഫീസറായ ബാലാജി ശങ്കർ യോഗത്തിന് നന്ദി പറഞ്ഞു.

#360malayalam #360malayalamlive #latestnews

കേരളത്തിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുടുംബങ്ങൾക്ക് ലഭ്യമായ ജീവിത സൗകര്യങ്ങളുടെ വിവരങ്ങൾ ശേഖരിക്കുന്ന ഈസ് ഓഫ് ലിവ...    Read More on: http://360malayalam.com/single-post.php?nid=5194
കേരളത്തിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുടുംബങ്ങൾക്ക് ലഭ്യമായ ജീവിത സൗകര്യങ്ങളുടെ വിവരങ്ങൾ ശേഖരിക്കുന്ന ഈസ് ഓഫ് ലിവ...    Read More on: http://360malayalam.com/single-post.php?nid=5194
കേരളത്തിൽ ഈസ് ഓഫ് ലിവിങ് സർവ്വെ പൂർത്തീകരിച്ച ആദ്യ ബ്ലോക്കായി പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് കേരളത്തിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുടുംബങ്ങൾക്ക് ലഭ്യമായ ജീവിത സൗകര്യങ്ങളുടെ വിവരങ്ങൾ ശേഖരിക്കുന്ന ഈസ് ഓഫ് ലിവിങ് സർവ്വെ പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്തിലെ 5 പഞ്ചായത്തുകളിലും തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്