ഭിന്നശേഷി കുട്ടികള്‍ക്ക് ശീതീകരിച്ച സ്മാര്‍ട് ക്ലാസ്സ് മുറികള്‍; സംസ്ഥാനത്തിന് മാതൃകയായി വീണ്ടും പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത്

പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്തിന് കീഴില്‍ മാറഞ്ചേരിയില്‍ പ്രവര്‍ത്തിക്കുന്ന സ്പെക്ട്രം സ്‌പെഷ്യല്‍ സ്‌കൂളിലെ ശീതീകരിച്ച സ്മാര്‍ട് ക്ലാസ്സ് മുറികളുടെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് പി.എം.ആറ്റുണ്ണിതങ്ങള്‍ നിര്‍വ്വഹിച്ചു. 

2020 -21  വാര്‍ഷിക പദ്ധതിയിലുള്‍പ്പെടുത്തി 14 ലക്ഷം രൂപ ചെലവഴിച്ചാണ്  ബ്ലോക്ക് പഞ്ചായത്ത് പദ്ധതി നടപ്പിലാക്കിയിരിക്കുന്നത്. സ്‌പെഷ്യൽ സ്‌കൂളിലെ മുഴുവൻ ക്ലാസ്‌മുറികളും ശീതികരിച്ച് പദ്ധതി വിജയകരമായി നടപ്പിലാക്കിയ സംസ്ഥാനത്തെ ഏക  തദ്ദേശ സ്വയംഭരണ സ്ഥാപനമായി മാറുകയാണ് പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത്. 

 ഭിന്നശേഷി സൗഹൃദമായി ഒരുക്കിയിരിക്കുന്ന ക്ലാസ്‌മുറികളിൽ പ്രൊജക്ടറിന്റെ സഹായത്തോടെ വിദ്യാർഥികൾക്ക് പാഠഭാഗങ്ങൾ എളുപ്പത്തിൽ മനസ്സിലാക്കാം. അധ്യാപകർക്ക് ക്ലാസെടുക്കാനുള്ള മൈക്ക്, ലാപ്‌ടോപ് തുടങ്ങി ഏറെ സവിശേഷതകളുള്ള ഭൗതിക സാഹചര്യങ്ങളാണ് ഈ പൊതു വിദ്യാലയത്തിൽ ഒരുക്കിയിട്ടുള്ളത്. വിദ്യാര്‍ത്ഥികള്‍ക്കായി  ഫിസിയോ തെറാപ്പി, സ്പീച്ച് തെറാപ്പി തുടങ്ങിയ സൗകര്യങ്ങള്‍ നിലവിലുണ്ട്.  കുട്ടികളെ സ്‌കൂളിലെത്തിക്കാന്‍ വാഹന സൗകര്യവുമുണ്ട്.

ബ്ലോക്ക് വൈസ് പ്രസിഡന്‍റ് സുബൈദ.ടി അദ്ധ്യക്ഷത വഹിച്ചു. മാറഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് സ്മിത ജയരാജ് ചടങ്ങിൽ മുഖ്യാതിഥിയായി.  ബ്ലോക്ക് വികസന കാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ ഇ.വി. അബ്ദുട്ടി, ബ്ലോക്ക് പഞ്ചായത്ത് അംഗം ഖദീജ മൂത്തേടത്ത്, ഗ്രാമപഞ്ചായത്ത് അംഗം ടി.കെ.അബൂബക്കര്‍, ബി.ഡി.ഒ ഉഷാദേവി.എ.പി, പ്രഥമ അദ്ധ്യാപിക ആയിഷമോള്‍, പി.ടി.എ പ്രസിഡന്‍റ് താഹിറ തുടങ്ങിയവര്‍ സംസാരിച്ചു.

#360malayalam #360malayalamlive #latestnews

പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്തിന് കീഴില്‍ മാറഞ്ചേരിയില്‍ പ്രവര്‍ത്തിക്കുന്ന സ്പെക്ട്രം സ്‌പെഷ്യല്‍ സ്‌കൂളിലെ ശീതീകരിച്ച സ്...    Read More on: http://360malayalam.com/single-post.php?nid=509
പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്തിന് കീഴില്‍ മാറഞ്ചേരിയില്‍ പ്രവര്‍ത്തിക്കുന്ന സ്പെക്ട്രം സ്‌പെഷ്യല്‍ സ്‌കൂളിലെ ശീതീകരിച്ച സ്...    Read More on: http://360malayalam.com/single-post.php?nid=509
ഭിന്നശേഷി കുട്ടികള്‍ക്ക് ശീതീകരിച്ച സ്മാര്‍ട് ക്ലാസ്സ് മുറികള്‍; സംസ്ഥാനത്തിന് മാതൃകയായി വീണ്ടും പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്തിന് കീഴില്‍ മാറഞ്ചേരിയില്‍ പ്രവര്‍ത്തിക്കുന്ന സ്പെക്ട്രം സ്‌പെഷ്യല്‍ സ്‌കൂളിലെ ശീതീകരിച്ച സ്മാര്‍ട് ക്ലാസ്സ് മുറികളുടെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് പി.എം.ആറ്റുണ്ണിതങ്ങള്‍ നിര്‍വ്വഹിച്ചു.2020 -21 വാര്‍ഷിക പദ്ധതിയിലുള്‍പ്പെടുത്തി 14 ലക്ഷം രൂപ.... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്