എട്ട് വർഷമായി വ്യാജ ചികിത്സ: കുറ്റിപ്പുറത്ത് യുവതി അറസ്റ്റിൽ

എട്ട് വർഷമായി വ്യാജ ചികിത്സ നടത്തിയ യുവതിയെ കുറ്റിപ്പുറം പൊലീസ് അറസ്റ്റ് ചെയ്തു. പേരശനൂർ കട്ടച്ചിറ വീട്ടിൽ സൈനുദ്ധീന്റെ ഭാര്യ കദീജ (43) നെയാണ് പൊലീസ് പിടികൂടിയത്. അനധികൃതമായ ആയുർവേദ മരുന്ന് കുറിച്ച് നൽകിയായിരുന്നു ചികിത്സ. കോവിഡ് മാനദന്ധങ്ങൾ ലംഘിച്ച് ഇവരുടെ വീട്ടിൽ ആളുകളെത്തുന്നുണ്ടെന്ന വിവർത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് ഇവരുടെ വീട്ടിലെത്തി അറസ്റ്റ് ചെയ്തത്. മലപ്പുറം, പാലക്കാട് ജില്ലകളിൽനിന്നുള്ള ഒട്ടേറെപ്പേർ ഈസമയം ഇവിടെ ചികിത്സതേടിയെത്തിയിരുന്നു. കുറ്റിപ്പുറം എസ്. എച്ച്. ഒ ശശീന്ദ്രൻ മേലയിൽ എസ്.ഐ അരവിന്ദ് എന്നിവരുടെ നേതൃത്വത്തിലാണ് പൊലീസ് പ്രതിയെ പിടികൂടിയത്.


ബീവി എന്ന പേരിലാണ് ഇവർ അറിയപ്പെട്ടിരുന്നത്. അപസ്മാരം, മാനസിക ഉത്കണ്ഠ തുടങ്ങിയവയ്ക്കാണ് പ്രധാനമായും ഇവർ ചികിത്സ നടത്തിയിരുന്നത്. ചില മരുന്നുകൾ സ്വന്തമായി വീട്ടിൽ ഉണ്ടാക്കി നൽകിയിരുന്നു. ആയുർവേദമരുന്നും നൽകിയിരുന്നു. സമീപത്തെ ആയുർവേദ കടയിലേക്ക് മരുന്ന് കുറിച്ച് നൽകുകയുംചെയ്തിരുന്നു. ഈ കടയുടമയേയും കേസിൽ പ്രതിചേർത്തിട്ടുണ്ട്.

#360malayalam #360malayalamlive #latestnews

ബീവി എന്ന പേരിലാണ് ഇവർ അറിയപ്പെട്ടിരുന്നത്. അപസ്മാരം, മാനസിക ഉത്കണ്ഠ തുടങ്ങിയവയ്ക്കാണ് പ്രധാനമായും ഇവർ ചികിത്സ നടത്തിയിരുന്നത്...    Read More on: http://360malayalam.com/single-post.php?nid=503
ബീവി എന്ന പേരിലാണ് ഇവർ അറിയപ്പെട്ടിരുന്നത്. അപസ്മാരം, മാനസിക ഉത്കണ്ഠ തുടങ്ങിയവയ്ക്കാണ് പ്രധാനമായും ഇവർ ചികിത്സ നടത്തിയിരുന്നത്...    Read More on: http://360malayalam.com/single-post.php?nid=503
എട്ട് വർഷമായി വ്യാജ ചികിത്സ: കുറ്റിപ്പുറത്ത് യുവതി അറസ്റ്റിൽ ബീവി എന്ന പേരിലാണ് ഇവർ അറിയപ്പെട്ടിരുന്നത്. അപസ്മാരം, മാനസിക ഉത്കണ്ഠ തുടങ്ങിയവയ്ക്കാണ് പ്രധാനമായും ഇവർ ചികിത്സ നടത്തിയിരുന്നത്. ചില മരുന്നുകൾ സ്വന്തമായി.... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്