പൂർവ്വ വിദ്യാർത്ഥികൾ ഡിജിറ്റൽ ലൈബ്രറിയിലേക്ക് മൊബൈൽ ഫോണുകൾ നൽകി.

മാറഞ്ചേരി ഗവ. ഹയർ സെക്കണ്ടറി സ്‌കൂളിലെ, ഓൺലൈൻ പഠനത്തിന്, സാമ്പത്തികമായി ബുദ്ധിമുട്ടുകൾ നേരിടുന്ന വിദ്യാർത്ഥികൾക്ക് വിതരണം ചെയ്യുന്നതിനായി 2001-2002 വർഷത്തിലെ  10th-D ബാച്ച്  സ്‌കൂളിലെ ഡിജിറ്റൽ ലൈബ്രറിയിലേക്ക് എട്ടോളം മൊബൈൽ ഫോണുകൾ സംഭാവന ചെയ്തു. ബാച്ചിന് വേണ്ടി അന്നത്തെ  ക്ലാസ്സ് അദ്ധ്യാപകനായിരുന്ന റിട്ട. ഹെഡ്മാസ്റ്റർ ശ്രീ. സച്ചിദാനന്ദൻ ടി.കെ നിലവിലെ ഹെഡ്മാസ്റ്റർ ശ്രീ. പ്രേംരാജ് എ.സി-ക്ക് കൈമാറി.  'ഇത്തരം പ്രവർത്തനങ്ങളുമായി മറ്റുള്ളവർക്ക് മുന്നോട്ട് വരാൻ ഇത് ഒരു പ്രചോദനമാവട്ടെ, എന്ന് ഡിജിറ്റൽ ലൈബ്രറി ഇൻചാർജ് ശ്രീ. സജി ജോസഫ് പ്രത്യാശ പ്രകടിപ്പിച്ചു. ബാച്ചിനെ പ്രതിനിധീച്ച് ആയിഷ നാജിയ, റഷീദ്, ലുബാന  അദ്ധ്യാപകരായ രേണുക, വസന്ത, വത്സൻ, രാധിക, ടോണി എന്നിവരുടെ സാമീപ്യത്തിലാണ് ഫോണുകൾ സ്കൂളിൽ എത്തിച്ച് നൽകിയത്.പി.ടി.എ. പ്രസിഡണ്ട് ശ്രീ. റഹിമാൻ പോക്കർ ബാച്ചിലെ കുട്ടികളുടെ നല്ല മനസ്സിന് നന്ദിയർപ്പിച്ചു.

#360malayalam #360malayalamlive #latestnews

മാറഞ്ചേരി ഗവ. ഹയർ സെക്കണ്ടറി സ്‌കൂളിലെ, ഓൺലൈൻ പഠനത്തിന്, സാമ്പത്തികമായി ബുദ്ധിമുട്ടുകൾ നേരിടുന്ന വിദ്യാർത്ഥികൾക്ക് വിതരണം ചെയ്...    Read More on: http://360malayalam.com/single-post.php?nid=4990
മാറഞ്ചേരി ഗവ. ഹയർ സെക്കണ്ടറി സ്‌കൂളിലെ, ഓൺലൈൻ പഠനത്തിന്, സാമ്പത്തികമായി ബുദ്ധിമുട്ടുകൾ നേരിടുന്ന വിദ്യാർത്ഥികൾക്ക് വിതരണം ചെയ്...    Read More on: http://360malayalam.com/single-post.php?nid=4990
പൂർവ്വ വിദ്യാർത്ഥികൾ ഡിജിറ്റൽ ലൈബ്രറിയിലേക്ക് മൊബൈൽ ഫോണുകൾ നൽകി. മാറഞ്ചേരി ഗവ. ഹയർ സെക്കണ്ടറി സ്‌കൂളിലെ, ഓൺലൈൻ പഠനത്തിന്, സാമ്പത്തികമായി ബുദ്ധിമുട്ടുകൾ നേരിടുന്ന വിദ്യാർത്ഥികൾക്ക് വിതരണം ചെയ്യുന്നതിനായി 2001-2002 വർഷത്തിലെ 10th-D ബാച്ച് സ്‌കൂളിലെ തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്