തണൽ ഫോൺ ചലഞ്ച്!

തണൽ ഫോൺ ചലഞ്ച്!

   മാറഞ്ചേരി: ഓൺലൈൻ പഠനം സാർവത്രികമായ  കോവിഡ് മഹാമാരി കാലഘട്ടത്തിൽ സ്വന്തമായി മൊബൈൽ  ഫോണില്ലാത്ത അയൽകൂട്ടം അംഗങ്ങൾക്ക്  മൊബൈൽ ഫോണുകൾ പലിശരഹിത വായ്പാ വ്യവസ്ഥയിൽ സപ്ലയർ വാറണ്ടിയോടെ ലഭ്യമാക്കുന്ന പദ്ധതിയാണിത്.

തണൽ വെൽഫയർ സൊസൈറ്റിയുടെ കീഴിൽ പ്രവർത്തിക്കുന്ന സംഗമം പലിശ രഹിത അയൽ കൂട്ടം മെമ്പർമാരുടെ വിദ്യാർത്ഥികൾക്കാണ് ഈ പദ്ധതി വഴി ഫോൺ ലഭിക്കുക.

തണലിന്റെ കീഴിലുള്ള 1600 ഓളം കുടുംബാങ്ങളിൽ ഫോൺ ഇല്ലാത്തത് മൂലം പഠനം മുടങ്ങരുത് എന്ന ലക്ഷ്യമാണ് ഈ പദ്ധതി കൊണ്ട് ലക്ഷ്യമാക്കുന്നത്.

ജൂലൈ 10 ന് മുമ്പ് തന്നെ അർഹരായവരിൽ നിന്ന് അപേക്ഷ വാങ്ങി അന്വേഷണം നടത്തി ഗുണഭോക്‌താക്കൾക്ക് ഫോണുകൾ കൈമാറും.

10,000 രൂപ വരെയാണ് വായ്പ നൽകുക.

ഈ പലിശ രഹിത വായ്പ പത്ത് മാസത്തിനുള്ളിൽ ഘഡുക്കളായി തിരിച്ചടച്ചാൽ മതി.

തണലിൽ നിന്ന് നിലവിൽ വായ്പ എടുത്തവർക്കും ഈ പദ്ധതിയിൽ അപേക്ഷ നൽകാവുന്നതാണ്.

#360malayalam #360malayalamlive #latestnews

ഓൺലൈൻ പഠനം സാർവത്രികമായ കോവിഡ് മഹാമാരി കാലഘട്ടത്തിൽ സ്വന്തമായി മൊബൈൽ ഫോണില്ലാത്ത അയൽകൂട്ടം അംഗങ്ങൾക്ക് മൊബൈൽ ഫോണുകൾ പലിശരഹിത...    Read More on: http://360malayalam.com/single-post.php?nid=4989
ഓൺലൈൻ പഠനം സാർവത്രികമായ കോവിഡ് മഹാമാരി കാലഘട്ടത്തിൽ സ്വന്തമായി മൊബൈൽ ഫോണില്ലാത്ത അയൽകൂട്ടം അംഗങ്ങൾക്ക് മൊബൈൽ ഫോണുകൾ പലിശരഹിത...    Read More on: http://360malayalam.com/single-post.php?nid=4989
തണൽ ഫോൺ ചലഞ്ച്! ഓൺലൈൻ പഠനം സാർവത്രികമായ കോവിഡ് മഹാമാരി കാലഘട്ടത്തിൽ സ്വന്തമായി മൊബൈൽ ഫോണില്ലാത്ത അയൽകൂട്ടം അംഗങ്ങൾക്ക് മൊബൈൽ ഫോണുകൾ പലിശരഹിത തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്