ശബ്ദമലിനീകരണ നിയന്ത്രണ ചട്ടങ്ങൾ ലംഘിച്ചാൽ ഒരുലക്ഷം രൂപ പിഴ

തിരുവനന്തപുരം : ശബ്ദമലിനീകരണ നിയന്ത്രണ ചട്ടങ്ങൾ ലംഘിച്ചാൽ ഒരുലക്ഷം രൂപ പിഴയീടാക്കാനുള്ള നിർദ്ദേശത്തിന് ദേശീയ ഹരിത ട്രിബ്യൂണൽ അനുമതി നൽകി. ഡൽഹിയിലെശബ്ദ മലിനീകരണ വിഷയത്തിൽ കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡാണ് ഇത്തരമൊരു നിർദ്ദേശം മുന്നോട്ടുവെച്ചത്.കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡ്ഹരിത ട്രിബ്യൂണലിന് സമർപ്പിച്ചു. റിപ്പോർട്ടിലാണ് ഇത്തരമൊരു നിർദ്ദേശം മുന്നോട്ടുവെച്ചത്. ഉച്ചഭാഷിണികളുടെയും പൊതു അറിയിപ്പ് സംവിധാനങ്ങളുടെയും ദുരുപയോഗം, 1000 കിലോവോൾട്ട് ആംപിയർ മുതലുള്ള ഡീസൽ ജനറേറ്ററുകളിൽ നിന്നുള്ള ശബ്ദ മലിനീകരണം തുടങ്ങിയവയ്ക്കാണ് ഒരുലക്ഷം രൂപ പിഴയീടാക്കുക.

 ഇത്തരം സംഭവങ്ങളിൽ ഉപകരണങ്ങൾ കണ്ടുകെട്ടുകയും ചെയ്യും.കൂടാതെ നിർമാണ മേഖലയിലും ശബ്ദം പുറത്തുവരുന്നതിന് നിയന്ത്രണങ്ങളുണ്ട്. നിർദ്ദേശിച്ചതിലും കൂടുതൽ ശബ്ദമാണ് പുറത്ത് അനുഭവപ്പെടുന്നതെങ്കിൽ 50,000 രൂപ പിഴയാടാക്കുകയും അമിത ശബ്ദത്തിന് കാരണമായ ഉപകരണങ്ങൾ പിടിച്ചെടുക്കുകയും ചെയ്യുംജനവാസ കേന്ദ്രങ്ങളിൽ പകൽ 55 ഡെസിബെൽ വരെ ശബ്ദമാകാം. രാത്രി അത് 45 ഡെസിബലായിരിക്കണം.

 വ്യവസായ മേഖലകളിൽ പകൽ സമയത്ത് 75 ഡെസിബലും രാത്രി 70 ഡെസിബലും ശബ്ദമാകാം. ആശുപത്രികൾ, വിദ്യാലയങ്ങൾ തുടങ്ങിയ ശബ്ദ നിയന്ത്രിത മേഖലകളിൽ പകൽ 50 ഡെസിബലും രാത്രി 40 ഡെസിബലും വരെ ശബ്ദമാകാം,മാത്രമല്ല അനുവദിക്കപ്പെട്ടതിനേക്കാൾ ശബ്ദമുണ്ടാക്കുന്ന വെടിക്കെട്ട് നടത്തുന്നതിനും വലിയ പിഴ ഈടാക്കും. ജനവാസ കേന്ദ്രങ്ങളിൽ ഇത്തരത്തിൽ പടക്കങ്ങൾ പൊട്ടിക്കുന്ന വ്യക്തിയിൽ നിന്ന് 1000 രൂപ പിഴയീടാക്കാം. സൈലൻസ് സോണിൽ ആണ് പടക്കങ്ങൾ പൊട്ടിക്കുന്നതെങ്കിൽ പിഴ 3000 ആകും.

 ജനവാസകേന്ദ്രങ്ങളിൽ നടക്കുന്ന സമ്മേളനങ്ങൾക്ക് ഇതേകാര്യത്തിന് പിഴ 10,000 ആകും. സൈലൻസ് സോണിലാണ് റാലി നടത്തുകയും വലിയ ശബ്ദമുണ്ടാക്കുന്ന പടക്കങ്ങൾ പൊട്ടിക്കുകയും ചെയ്യുന്നതെങ്കിൽ അതിന് 20,000 രൂപ പിഴയീടാക്കും.ഒരേ സ്ഥലത്ത് തുടർച്ചയായി നിയമലംഘനം നടത്തുന്നുവെങ്കിൽ പിഴ 10,000 ആകും. രണ്ടിൽ കൂടുതൽ തവണ ഒരേ തെറ്റ് ആവർത്തിച്ചാൽ ഒരുലക്ഷം രൂപ പിഴയീടാക്കുകയും ആ സ്ഥലം പിടിച്ചെടുക്കുകയും ചെയ്യും.ഡൽഹിയിലെ ശബ്ദ മലിനീകരണ വിഷയത്തിലാണ് പുതിയ നിർദ്ദേശങ്ങൾ വന്നതെങ്കിലും ഇവ ഇന്ത്യ മുഴുവൻ നടപ്പിലാക്കുമെന്ന് കരുതുന്നുവെന്ന് ഹരിത ട്രിബ്യൂണൽ പറഞ്ഞു. ഇതിനായി കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡ് ചട്ടങ്ങൾ വിജ്ഞാപനം ചെയ്‌തേക്കാമെന്നും ട്രിബ്യൂണൽ കൂട്ടിച്ചേർത്തു.



#360malayalam #360malayalamlive #latestnews

തിരുവനന്തപുരം : ശബ്ദമലിനീകരണ നിയന്ത്രണ ചട്ടങ്ങൾ ലംഘിച്ചാൽ ഒരുലക്ഷം രൂപ പിഴയീടാക്കാനുള്ള നിർദ്ദേശത്തിന് ദേശീയ ഹരിത ട്രിബ്യൂണൽ അ...    Read More on: http://360malayalam.com/single-post.php?nid=495
തിരുവനന്തപുരം : ശബ്ദമലിനീകരണ നിയന്ത്രണ ചട്ടങ്ങൾ ലംഘിച്ചാൽ ഒരുലക്ഷം രൂപ പിഴയീടാക്കാനുള്ള നിർദ്ദേശത്തിന് ദേശീയ ഹരിത ട്രിബ്യൂണൽ അ...    Read More on: http://360malayalam.com/single-post.php?nid=495
ശബ്ദമലിനീകരണ നിയന്ത്രണ ചട്ടങ്ങൾ ലംഘിച്ചാൽ ഒരുലക്ഷം രൂപ പിഴ തിരുവനന്തപുരം : ശബ്ദമലിനീകരണ നിയന്ത്രണ ചട്ടങ്ങൾ ലംഘിച്ചാൽ ഒരുലക്ഷം രൂപ പിഴയീടാക്കാനുള്ള നിർദ്ദേശത്തിന് ദേശീയ ഹരിത ട്രിബ്യൂണൽ അനുമതി.... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്