അവസാന വർഷ പരീക്ഷകൾക്കായി കോളജുകൾ തുറക്കും

ന്യൂഡൽഹി: അവസാന വര്‍ഷ പരീക്ഷകൾക്കായി കോളജുകള്‍ തുറക്കാമെന്ന് കേന്ദ്രം. സുപ്രീം കോടതിയിലാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഇത് സംബന്ധിച്ച സത്യവാങ്മൂലം നല്‍കിയത്. ഈ മാസം അവസാനം വരെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കേണ്ടെന്ന നിര്‍ദേശത്തില്‍ ഇളവ് വരുത്തിയാണ് പരീക്ഷകൾക്ക് തുറക്കാമെന്ന് കേന്ദ്രം തീരുമാനമെടുത്തത്.


ഡിഗ്രി അവസാന വര്‍ഷ പരീക്ഷ നിര്‍ബന്ധമാക്കിയ യു.ജി.സി സര്‍ക്കുലര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഒരു കൂട്ടം വിദ്യാര്‍ത്ഥികള്‍ സുപ്രീകോടതിയില്‍ ഹരജി നല്‍കിയിരുന്നു. കഴിഞ്ഞ ദിവസം ഈ ഹരജി പരിഗണിച്ച കോടതി, കേന്ദ്ര സര്‍ക്കാരിന്‍റെയും യു.ജി.സിയുടെയും മറുപടി തേടി. മറുപടിയിലാണ് പരീക്ഷകൾക്കായി കോളജുകൾ തുറക്കുമെന്ന് കേന്ദ്രം സുപ്രീംകോടതിയെ അറിയിച്ചത്.

#360malayalam #360malayalamlive #latestnews

ന്യൂഡൽഹി: അവസാന വര്‍ഷ പരീക്ഷകൾക്കായി കോളജുകള്‍ തുറക്കാമെന്ന് കേന്ദ്രം. സുപ്രീം കോടതിയിലാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഇത് സ...    Read More on: http://360malayalam.com/single-post.php?nid=493
ന്യൂഡൽഹി: അവസാന വര്‍ഷ പരീക്ഷകൾക്കായി കോളജുകള്‍ തുറക്കാമെന്ന് കേന്ദ്രം. സുപ്രീം കോടതിയിലാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഇത് സ...    Read More on: http://360malayalam.com/single-post.php?nid=493
അവസാന വർഷ പരീക്ഷകൾക്കായി കോളജുകൾ തുറക്കും ന്യൂഡൽഹി: അവസാന വര്‍ഷ പരീക്ഷകൾക്കായി കോളജുകള്‍ തുറക്കാമെന്ന് കേന്ദ്രം. സുപ്രീം കോടതിയിലാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഇത് സംബന്ധിച്ച.... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്