കുറ്റാന്വേഷണമികവ്; കേരള പോലീസിലെ 7 ഉദ്യോഗസ്ഥര്‍ക്ക് കേന്ദ്ര ആഭ്യന്തരമന്ത്രിയുടെ മെഡല്‍

തിരുവനന്തപുരം: കുറ്റാന്വേഷണമികവിനുള്ള കേന്ദ്ര ആഭ്യന്തരമന്ത്രിയുടെ ഇക്കൊല്ലത്തെ മെഡലിന് കേരള പോലീസിലെ ഏഴ് ഉദ്യോഗസ്ഥര്‍ അര്‍ഹരായി. എസ്പിമാരായ കെ ഇ ബൈജു (വിജിലന്‍സ് & ആന്റി കറപ്ഷന്‍ ബ്യൂറോ, തിരുവനന്തപുരം), ബി കൃഷ്ണകുമാര്‍ (ട്രാഫിക് സൗത്ത് സോണ്‍, തിരുവനന്തപുരം), ഡിവൈഎസ്പിമാരായ സി ഡി ശ്രീനിവാസന്‍ (നര്‍ക്കോട്ടിക് സെല്‍ , പാലക്കാട്), ഗിരീഷ് പി സാരഥി (സി ബ്രാഞ്ച്, കോട്ടയം), കെഎം ദേവസ്യ (ഡിവൈഎസ്പി, ആലത്തൂര്‍), കെഇ പ്രേമചന്ദ്രന്‍ (സ്റ്റേറ്റ് സ്‌പെഷ്യല്‍ ബ്രാഞ്ച്, കണ്ണൂര്‍), ജി ജോണ്‍സണ്‍ (വിജിലന്‍സ് ആന്‍ഡ് ആന്റി കറപ്ഷന്‍ ബ്യൂറോ, കോഴിക്കോട് ) എന്നിവരാണ് മെഡലിന് അര്‍ഹരായത്.

എന്‍ഐഎയില്‍ നിന്ന് അഡീഷനല്‍ എസ്പി: എപി ഷൗക്കത്തലി ഡെപ്യൂട്ടി എസ്പി: സി. രാധാകൃഷ്ണ പിള്ള എന്നിവരും മെഡലിന് അര്‍ഹരായി. തിരുവനന്തപുരം സ്വര്‍ണക്കടത്തു കേസ് അന്വേഷിക്കുന്നത് കൊച്ചി യൂണിറ്റിലെ സീനിയര്‍ ഡിവൈഎസ്പിയായ സി.രാധാകൃഷ്ണപിള്ളയുടെ നേതൃത്വത്തിലാണ്. എഎസ്പി എപി ഷൗക്കത്തലിയും അന്വേഷണത്തിലുണ്ട്. ഇത്തവണ മെഡല്‍ ലഭിച്ച 121 ഉദ്യോഗസ്ഥരില്‍ 21 വനിതകളുണ്ട്

#360malayalam #360malayalamlive #latestnews

തിരുവനന്തപുരം: കുറ്റാന്വേഷണമികവിനുള്ള കേന്ദ്ര ആഭ്യന്തരമന്ത്രിയുടെ ഇക്കൊല്ലത്തെ മെഡലിന് കേരള പോലീസിലെ ഏഴ് ഉദ്യോഗസ്ഥർ......    Read More on: http://360malayalam.com/single-post.php?nid=492
തിരുവനന്തപുരം: കുറ്റാന്വേഷണമികവിനുള്ള കേന്ദ്ര ആഭ്യന്തരമന്ത്രിയുടെ ഇക്കൊല്ലത്തെ മെഡലിന് കേരള പോലീസിലെ ഏഴ് ഉദ്യോഗസ്ഥർ......    Read More on: http://360malayalam.com/single-post.php?nid=492
കുറ്റാന്വേഷണമികവ്; കേരള പോലീസിലെ 7 ഉദ്യോഗസ്ഥര്‍ക്ക് കേന്ദ്ര ആഭ്യന്തരമന്ത്രിയുടെ മെഡല്‍ തിരുവനന്തപുരം: കുറ്റാന്വേഷണമികവിനുള്ള കേന്ദ്ര ആഭ്യന്തരമന്ത്രിയുടെ ഇക്കൊല്ലത്തെ മെഡലിന് കേരള പോലീസിലെ ഏഴ് ഉദ്യോഗസ്ഥർ... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്