ഡിജിറ്റൽ ഡിവൈസ് ലൈബ്രറി എന്ന ആശയവുമായി മാറഞ്ചേരി ഗവർമെന്റ് ഹയർ സെക്കണ്ടറി സ്ക്കൂൾ .

ഓൺലൈൻ പഠനത്തിന് പ്രയാസം നേരിടുന്ന  കുട്ടികൾക്കായി GHSS മാറഞ്ചേരി രൂപം കൊടുത്ത പുതിയൊരു ആശയമാണ് സ്കൂൾ  ഡിജിറ്റൽ ഡിവൈസ് ലൈബ്രറി,  പ്രദേശത്തെ ഏറ്റവും കൂടുതൽ വിദ്യാർത്ഥികളുള്ള ഗവർമെന്റ് സ്ക്കൂളാണ് GHSS മാറഞ്ചേരി . ഓൺലൈൻ പഠനത്തിന് ബുദ്ധിമുട്ടുന്ന നിരവധി വിദ്യാർത്ഥികളുണ്ട് ഈ വിദ്യാലയത്തിൽ, ഇത്തരത്തിലുള്ള  വിദ്യാർത്ഥികൾക്ക് ഇലക്ട്രോണിക്ക് ഡിവൈസിന്റെ അഭാവം മൂലം പഠനം മുടങ്ങാതിരിക്കാൻ രക്ഷിതാക്കളും വിദ്യാർത്ഥികളും അദ്ധ്യാപകരും സന്നദ്ധ സംഘടനകളും മറ്റും ചേർന്ന് ഡിവൈസുകൾ സമാഹരിച്ച് ആവശ്യമുള്ള വിദ്യാർത്ഥികൾക്ക് നൽകുകയും ഉപയോഗം കഴിഞ്ഞ് തിരിച്ചേൽപ്പിക്കുകയും വീണ്ടും അടുത്ത കുട്ടിയിലേക്ക് കൈമാറുകയും ചെയ്യുന്നതാണ് ഡിവൈസ് ലൈബ്രറി .


പദ്ധതിയുടെ ഉൽഘാടനം  അദ്ധ്യാപകർ സംഭാവനയായി   നൽകിയ മൊബൈൽ  ഫോണുകൾ സ്റ്റാഫ് സെക്രട്ടറി ഫാബിയാസ് മാസ്റ്റർ  പി.ടി.എ പ്രസിഡണ്ട് അബ്ദുറഹിമാൻ പോക്കറിന് കൈമാറി നിർവ്വഹിച്ചു. എച്ച് .എം പ്രേംരാജും മറ്റ് സ്‌റ്റാഫ് അംഗങ്ങളും സന്നിഹിതരായിരുന്നു. ഭാവിയിൽ 100 ഓളം മൊബൈൽ ഫോണുകളും ടെലിവിഷൻ സെറ്റുകളും സമാഹരിക്കുകയാണ് ലക്ഷ്യം. മെഗാ സ്റ്റാർ മമ്മുട്ടി അടക്കമുള്ളവർ പദ്ധതിയുടെ ഭാഗമാകുമെന്ന് PTA പ്രസിഡണ്ട് അറിയിച്ചു.

#360malayalam #360malayalamlive #latestnews

ഓൺലൈൻ പഠനത്തിന് പ്രയാസം നേരിടുന്ന കുട്ടികൾക്കായി GHSS മാറഞ്ചേരി രൂപം കൊടുത്ത പുതിയൊരു ആശയമാണ് സ്കൂൾ ഡിജിറ്റൽ ഡിവൈസ് ലൈബ്രറി,...    Read More on: http://360malayalam.com/single-post.php?nid=4863
ഓൺലൈൻ പഠനത്തിന് പ്രയാസം നേരിടുന്ന കുട്ടികൾക്കായി GHSS മാറഞ്ചേരി രൂപം കൊടുത്ത പുതിയൊരു ആശയമാണ് സ്കൂൾ ഡിജിറ്റൽ ഡിവൈസ് ലൈബ്രറി,...    Read More on: http://360malayalam.com/single-post.php?nid=4863
ഡിജിറ്റൽ ഡിവൈസ് ലൈബ്രറി എന്ന ആശയവുമായി മാറഞ്ചേരി ഗവർമെന്റ് ഹയർ സെക്കണ്ടറി സ്ക്കൂൾ . ഓൺലൈൻ പഠനത്തിന് പ്രയാസം നേരിടുന്ന കുട്ടികൾക്കായി GHSS മാറഞ്ചേരി രൂപം കൊടുത്ത പുതിയൊരു ആശയമാണ് സ്കൂൾ ഡിജിറ്റൽ ഡിവൈസ് ലൈബ്രറി, തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്