പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്തിന്‍റെ രണ്ടാം ഘട്ട മെഡികിറ്റ് വിതരണം തുടങ്ങി

പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് സന്ത്വനം പദ്ധതി പ്രകാരം നിര്‍ദ്ധന രോഗികള്‍ക്ക് അവശ്യ മരുന്നുകള്‍ ഉള്‍പ്പടെയുള്ള മെഡികിറ്റ് നല്‍കി.  വൃക്ക രോഗികള്‍, കരള്‍ ശസ്ത്രക്രിയ നടത്തിയവര്‍ എന്നിവര്‍ക്കാണ് മെഡികിറ്റ് നല്‍കിയത്.

ആലംകോട്, നന്നംമുക്ക്, മാറഞ്ചേരി, പെരുമ്പടപ്പ്, വെളിയംകോട് എന്നീ 5 ഗ്രാമപഞ്ചായത്തുകളിലെ 26 രോഗികള്‍ക്കാണ് രണ്ടാംഘട്ടത്തില്‍ കിറ്റ് നല്‍കിയത്. ആദ്യഘട്ടത്തില്‍ 87 രോഗികള്‍ക്ക് പദ്ധതി പ്രകാരം ബ്ലോക്ക് പഞ്ചായത്ത് മെഡികിറ്റ് വിതരണം നടത്തിയിരുന്നു. രണ്ടു ഘട്ടങ്ങളിലായി 12 ലക്ഷം രൂപ ചെവഴിച്ചാണ് പദ്ധതി നടപ്പിലാക്കിയത്. 

പ്രതിസന്ധിക്കാലത്ത് വൃക്ക രോഗികളും, കാന്‍സര്‍ രോഗികളും ഉള്‍പ്പടെയുള്ളവര്‍ മറ്റെല്ലാ രോഗികളില്‍ നിന്നും വിത്യസ്തമായി അനുഭവിച്ച്കൊ ണ്ടിരിക്കുന്ന മാനസികവും സാമ്പത്തികവുമായ പ്രയാസങ്ങള്‍ ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്നാണ് ബ്ലോക്ക് പഞ്ചായത്ത്  ഇത്തരമൊരു പദ്ധതി നടപ്പിലാക്കിയത് എന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.എം.ആറ്റുണ്ണിതങ്ങള്‍ പറഞ്ഞു.

മെഡിക്കല്‍ ഓഫീസര്‍ ഡോ.അരുണ്‍നാഥ് സോമനാഥന് കിറ്റ് കൈമാറി പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് പി.എം.ആറ്റുണ്ണിതങ്ങള്‍ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് സുബൈദ.ടി, മാറഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് സ്മിത ജയരാജ്, ബ്ലോക്ക് പഞ്ചായത്ത് അംഗം ഖദീജ മൂത്തേടത്ത്, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ പ്രദീപ് തുടങ്ങിയവര്‍ പങ്കെടുത്തു.

#360malayalam #360malayalamlive #latestnews

പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് സന്ത്വനം പദ്ധതി പ്രകാരം നിര്‍ദ്ധന രോഗികള്‍ക്ക് അവശ്യ മരുന്നുകള്‍ ഉള്‍പ്പടെയുള്ള മെഡികിറ്റ് ...    Read More on: http://360malayalam.com/single-post.php?nid=485
പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് സന്ത്വനം പദ്ധതി പ്രകാരം നിര്‍ദ്ധന രോഗികള്‍ക്ക് അവശ്യ മരുന്നുകള്‍ ഉള്‍പ്പടെയുള്ള മെഡികിറ്റ് ...    Read More on: http://360malayalam.com/single-post.php?nid=485
പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്തിന്‍റെ രണ്ടാം ഘട്ട മെഡികിറ്റ് വിതരണം തുടങ്ങി പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് സന്ത്വനം പദ്ധതി പ്രകാരം നിര്‍ദ്ധന രോഗികള്‍ക്ക് അവശ്യ മരുന്നുകള്‍ ഉള്‍പ്പടെയുള്ള മെഡികിറ്റ് നല്‍കി. വൃക്ക രോഗികള്‍, കരള്‍ ശസ്ത്രക്രിയ നടത്തിയവര്‍ എന്നിവര്‍ക്കാണ് തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്