സുധാകരന്‌ സി എച്ചിനെ ചെരുപ്പെറിഞ്ഞ പാരമ്പര്യം: എ കെ ബാലൻ

വിദ്യാഭ്യാസമന്ത്രിയായിരുന്ന സി എച്ച്‌ മുഹമ്മദ്‌കോയ ബ്രണ്ണൻ കോളേജിൽ ഒരു ഉദ്‌ഘാടനത്തിന്‌ എത്തിയപ്പോൾ കരിങ്കൊടി കാട്ടിയും ചെരുപ്പെറിഞ്ഞും അലങ്കോലമാക്കാൻ ശ്രമിച്ച പാരമ്പര്യമാണ്‌ കെപിസിസി പ്രസിഡന്റ്‌ കെ സുധാകരന്റേതെന്ന്‌ പൂർവവിദ്യാർഥിയും സിപിഐ എം കേന്ദ്രകമ്മിറ്റി അംഗവുമായ എ കെ ബാലൻ പറഞ്ഞു. അന്ന്‌ സി എച്ചിന്‌‌ പിന്തുണയുമായി‌ ചടങ്ങ് നടത്താൻ മുന്നിൽനിന്നവരാണ്‌ ഞങ്ങൾ.    


എ കെ ബാലൻ പറയുന്നു: ബ്രണ്ണൻ കോളേജിൽ ഞാൻ കെഎസ്‌എഫിന്റെയും സുധാകരൻ കെഎസ്‌യുവിന്റെയും നേതാക്കളായി പ്രവർത്തിച്ചിട്ടുണ്ട്‌. കെഎസ്‌എഫിനെ തകർക്കാൻ സുധാകരന്റെ നേതൃത്വത്തിൽ പലവിധ ശ്രമങ്ങളും നടന്നു‌. ഒരിക്കൽ സുധാകരനും സംഘവും ആക്രമിക്കാൻ വന്നപ്പോൾ പിണറായി വിജയൻ വന്നതും ഓർക്കുന്നു.     പിന്നീട്‌, സുധാകരൻ സംഘടനാ കോൺഗ്രസ്‌ വിദ്യാർഥി സംഘടനയായ എൻഎസ്‌ഒ നേതാവായി. മമ്പറം ദിവാകരൻ കെഎസ്‌യുവിന്റെയും ഞാൻ എസ്‌എഫ്‌ഐയുടെയും സുധാകരൻ എൻഎസ്‌ഒയുടെയും ചെയർമാൻ സ്ഥാനാർഥിയായി മത്സരിച്ചു. ഞാനാണ്‌ വിജയിച്ചത്‌. ജനതാ പാർടിവഴി പിന്നീട്‌ കോൺഗ്രസിലേക്ക്‌ തിരിച്ചുവന്ന സുധാകരൻ ഇപ്പോൾ പറയുന്നതെല്ലാം പച്ചനുണയാണ്‌.

#360malayalam #360malayalamlive #latestnews #politics

വിദ്യാഭ്യാസമന്ത്രിയായിരുന്ന സി എച്ച്‌ മുഹമ്മദ്‌കോയ ബ്രണ്ണൻ കോളേജിൽ ഒരു ഉദ്‌ഘാടനത്തിന്‌ എത്തിയപ്പോൾ കരിങ്കൊടി കാട്ടിയും ചെരുപ...    Read More on: http://360malayalam.com/single-post.php?nid=4845
വിദ്യാഭ്യാസമന്ത്രിയായിരുന്ന സി എച്ച്‌ മുഹമ്മദ്‌കോയ ബ്രണ്ണൻ കോളേജിൽ ഒരു ഉദ്‌ഘാടനത്തിന്‌ എത്തിയപ്പോൾ കരിങ്കൊടി കാട്ടിയും ചെരുപ...    Read More on: http://360malayalam.com/single-post.php?nid=4845
സുധാകരന്‌ സി എച്ചിനെ ചെരുപ്പെറിഞ്ഞ പാരമ്പര്യം: എ കെ ബാലൻ വിദ്യാഭ്യാസമന്ത്രിയായിരുന്ന സി എച്ച്‌ മുഹമ്മദ്‌കോയ ബ്രണ്ണൻ കോളേജിൽ ഒരു ഉദ്‌ഘാടനത്തിന്‌ എത്തിയപ്പോൾ കരിങ്കൊടി കാട്ടിയും ചെരുപ്പെറിഞ്ഞും അലങ്കോലമാക്കാൻ ശ്രമിച്ച പാരമ്പര്യമാണ്‌ കെപിസിസി പ്രസിഡന്റ്‌ തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്