'വ്യാജ ' പദ്ധതിക്കെതിരെ പ്രതിപക്ഷ ബഹളം

'വ്യാജ ' പദ്ധതിക്കെതിരെ പ്രതിപക്ഷ ബഹളം 

കടൽക്ഷോഭം തടയാനെന്ന പേരിൽ പാലപ്പെട്ടി ,വെളിയങ്കോട്  തീരപ്രദേശത്ത് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ടിൻ്റെ നേതൃത്വത്തിൽ നടന്ന കണ്ടൽ നടൽ ശാസ്ത്രീയ നിർദ്ദേശത്തിൻ്റെ അടിസ്ഥാനത്തിലല്ലെന്നും ഭരണസമിതിയുടെ അറിവോടെയല്ലെന്നും ബ്ലോക്ക് പഞ്ചായത്ത് പ്രതിപക്ഷ അംഗങ്ങൾ. പരിസ്ഥിതി ദിനത്തിൽ ഷോവർക്ക് നടത്താൻ പാവപ്പെട്ട തീരദേശവാസികളെ ബലിയാടാക്കിയ നടപടി അത്യന്തം പ്രതിഷേധാർഹമാണ്. ഫിഷറീസ് സർവ്വകലാശാലയുടെ സാങ്കേതിക നിർദ്ദേശപ്രകാരമാണ് പദ്ധതിയെന്ന വ്യാഖ്യാനത്തിന് ഭരണസമിതി യോഗത്തിൽ  ആധികാരിക പഠനരേഖ ആവശ്യപ്പെട്ട പെരുമ്പടപ്പ് അംഗങ്ങളായ  പി റംഷാദ് , കെ.സി. ശിഹാബ് , നൂറുദ്ധീൻ പോഴത്ത് എന്നിവരരോട് അത്തരത്തിൽ പഠനരേഖയില്ലെന്നും പത്രക്കാർ അവരുടെ ഇഷ്ടത്തിന് നൽകിയതാണെന്നുമാണ് പ്രസിഡണ്ട് മറുപടി പറഞ്ഞത്. അങ്ങനെയെങ്കിൽ വ്യാജ പ്രചരണത്തിനെതിരെ നിഷേധക്കുറിപ്പ് നൽകണമെന്നാവശ്യപ്പെട്ടപ്പോൾ പ്രസിഡണ്ട് നിരസിച്ചു. ഇതിൽ പ്രതിഷേധിച്ചാണ്  പ്രതിപക്ഷ അംഗങ്ങൾ ഇറങ്ങിപ്പോന്നത്. ലക്ഷണക്കിന് രൂപയുടെ നഷ്ടം എല്ലാ മഴക്കാലത്തും അനുഭവിക്കുന്ന തീരദേശവാസികൾക്ക് ശാസ്ത്രീയമായ പരിഹാരം നിർദ്ദേശിക്കാനും പ്രാവർത്തികമാക്കാനും ഉത്തരവാദിത്തപ്പെട്ട വകുപ്പുകളുണ്ട്. അവയുടെ ഏകോപനത്തിനൊന്നും ശ്രമിക്കാതെ ഫിഷറീസ് യൂണിവേഴ്സിറ്റിയുടെ ഇല്ലാത്ത സാങ്കേതിക പഠനത്തിൻ്റെ പേര് പറഞ്ഞ് കാണിച്ചുകൂട്ടിയ നാടകങ്ങൾ ജനം തിരിച്ചറിയണം. ഇതും പോരാഞ്ഞ് ഈ വ്യാജ പദ്ധതിയെ വെള്ള പൂശാൻ ബ്ലോക്ക് പഞ്ചായത്ത് ജീവനക്കാരനെക്കൊണ്ട് തന്നെ പ്രശംസിപ്പിക്കുന്ന ഫേസ്ബുക്ക് പോസ്റ്റ് ചെയ്യിച്ച് സ്വന്തം പേജിൽ ഷെയർ ചെയ്യുന്ന അല്പത്തരം അധ്യക്ഷസ്ഥാനത്തിന് യോജിച്ചതല്ല. കണ്ടയ്ൻമെൻ്റ് സോണിൽ നിന്നും ഇതിൻ്റെ പേരിൽ പഠനയാത്ര നടത്തിയത് ജനങ്ങളെ പരിഹസിക്കലാണെന്നും പ്രതിപക്ഷ അംഗങ്ങളായ പി.റംഷാദ് , കെ.സി.ശിഹാബ് , പി. നൂറുദ്ധീൻ , റീസ പ്രകാശ് , ജമീല മനാഫ് എന്നിവർ  കുറ്റപ്പെടുത്തി.

#360malayalam #360malayalamlive #latestnews

കടൽക്ഷോഭം തടയാനെന്ന പേരിൽ പാലപ്പെട്ടി ,വെളിയങ്കോട് തീരപ്രദേശത്ത് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ടിൻ്റെ നേതൃത്വത്തിൽ നടന്ന കണ്ടൽ ...    Read More on: http://360malayalam.com/single-post.php?nid=4775
കടൽക്ഷോഭം തടയാനെന്ന പേരിൽ പാലപ്പെട്ടി ,വെളിയങ്കോട് തീരപ്രദേശത്ത് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ടിൻ്റെ നേതൃത്വത്തിൽ നടന്ന കണ്ടൽ ...    Read More on: http://360malayalam.com/single-post.php?nid=4775
'വ്യാജ ' പദ്ധതിക്കെതിരെ പ്രതിപക്ഷ ബഹളം കടൽക്ഷോഭം തടയാനെന്ന പേരിൽ പാലപ്പെട്ടി ,വെളിയങ്കോട് തീരപ്രദേശത്ത് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ടിൻ്റെ നേതൃത്വത്തിൽ നടന്ന കണ്ടൽ നടൽ ശാസ്ത്രീയ നിർദ്ദേശത്തിൻ്റെ അടിസ്ഥാനത്തിലല്ലെന്നും ഭരണസമിതിയുടെ അറിവോടെയല്ലെന്നും ബ്ലോക്ക് തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്