വിദ്യാർത്ഥികൾക്ക് മൊബൈൽ ഫോണുകൾ നൽകി മുസ്ലിം യൂത്ത് ലീഗ് പൊന്നാനി മുൻസിപ്പൽ കമ്മിറ്റി

കടൽ ക്ഷോഭത്തിൽ വീട് നഷ്ടപ്പെട്ട് പൊന്നാനി എം ഇ എസ് ദുരിതാശ്വാസ ക്യാമ്പിൽ കഴിയുന്ന വിദ്യാർത്ഥികൾക്ക് പഠനത്തിനായി മുസ്ലിം യൂത്ത് ലീഗ് പൊന്നാനി മുൻസിപ്പൽ കമ്മിറ്റി മൊബൈൽ ഫോണുകൾ നൽകി. ഓൺലൈൻ പഠനത്തിന് മൊബൈൽ ഇല്ലാത്തതിനാൽ വിദ്യാർത്ഥികളുടെ പഠനം മുടങ്ങിയ വാർത്ത മാധ്യമങ്ങൾ വഴി അറിഞ്ഞതിനെ തുടർന്നാണ് മുസ്ലിം യൂത്ത് ലീഗ് പൊന്നാനി മുൻസിപ്പൽ കമ്മിറ്റി മൊബൈൽ ഫോണുകൾ നൽകിയത്. വാർത്തകൾ ശ്രദ്ധയിൽ പെട്ടതോടെ മുസ്ലിം യൂത്ത് ലീഗ് പൊന്നാനി മുൻസിപ്പൽ കമ്മിറ്റി സുമനസ്സുകളുടെ സഹായത്താൽ പഠന സൗകര്യം ഒരുക്കുകയായിരുന്നു. മുഹമ്മദ്‌ റിസ്‌വാൻ, മുഹമ്മദ്‌ സഫ്‌വാൻ,ഫർഹാന ഷെറിൻ, ഫാത്തിമത്ത് ഫർസീന എന്നീ വിദ്യാർഥികൾക്കാണ് ഫോണുകൾ നൽകിയത്.

മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ്‌ ഫൈസൽ ബാഫഖി തങ്ങൾ മൊബൈൽ വിദ്യാർത്ഥികൾക്ക് കൈമാറി. മുസ്ലിം ലീഗ് മുൻസിപ്പൽ പ്രസിഡന്റ്‌ കുഞ്ഞുമുഹമ്മദ് കടവനാട്,ജനറൽ സെക്രട്ടറി എം പി നിസാർ, സെക്രട്ടറി റഫീഖ് മൂസ,മുസ്ലിം യൂത്ത് ലീഗ് മുൻസിപ്പൽ പ്രസിഡന്റ്‌ എൻ. ഫസലുറഹ്മാൻ, ട്രെഷറർ ഇല്യാസ് മൂസ, സീനിയർ വൈസ് പ്രസിഡന്റ്‌ ഫാറൂഖ് പുതുപൊന്നാനി, വൈസ് പ്രസിഡന്റ്‌ അൻസാർ പുഴമ്പ്രം,സെക്രട്ടറി സകീർ ബിൻ സാലു,പ്രതിപക്ഷ നേതാവ് ഫർഹാൻ ബിയ്യം, എം എസ് എഫ് നേതാക്കൾ ആയ മുജീബ്, അഷ്ഫാക്, അസ്‌ലം, പ്രാദേശിക നേതാക്കൾ ആയ ബദറു, സക്കീർ എന്നിവർ പങ്കെടുത്തു.

#360malayalam #360malayalamlive #latestnews #muslimleague #mobilephone

കടൽ ക്ഷോഭത്തിൽ വീട് നഷ്ടപ്പെട്ട് പൊന്നാനി എം ഇ എസ് ദുരിതാശ്വാസ ക്യാമ്പിൽ കഴിയുന്ന വിദ്യാർത്ഥികൾക്ക് പഠനത്തിനായി മുസ്ലിം യൂത്ത്...    Read More on: http://360malayalam.com/single-post.php?nid=4734
കടൽ ക്ഷോഭത്തിൽ വീട് നഷ്ടപ്പെട്ട് പൊന്നാനി എം ഇ എസ് ദുരിതാശ്വാസ ക്യാമ്പിൽ കഴിയുന്ന വിദ്യാർത്ഥികൾക്ക് പഠനത്തിനായി മുസ്ലിം യൂത്ത്...    Read More on: http://360malayalam.com/single-post.php?nid=4734
വിദ്യാർത്ഥികൾക്ക് മൊബൈൽ ഫോണുകൾ നൽകി മുസ്ലിം യൂത്ത് ലീഗ് പൊന്നാനി മുൻസിപ്പൽ കമ്മിറ്റി കടൽ ക്ഷോഭത്തിൽ വീട് നഷ്ടപ്പെട്ട് പൊന്നാനി എം ഇ എസ് ദുരിതാശ്വാസ ക്യാമ്പിൽ കഴിയുന്ന വിദ്യാർത്ഥികൾക്ക് പഠനത്തിനായി മുസ്ലിം യൂത്ത് ലീഗ് പൊന്നാനി മുൻസിപ്പൽ കമ്മിറ്റി മൊബൈൽ ഫോണുകൾ നൽകി. ഓൺലൈൻ പഠനത്തിന് മൊബൈൽ തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്