പൊന്നാനി നഗരസഭ പരിസ്ഥിതി ദിനാചരണം സംഘടിപ്പിച്ചു

അന്തർദേശീയ പരിസ്ഥിതി ദിനത്തിൻ്റെ ഭാഗമായി പൊന്നാനി  നഗരസഭ പരിസ്ഥിതി ദിനാചരണം സംഘടിപ്പിച്ചു. ദിനാചരണത്തിൻ്റെ ഭാഗമായി വിവിധ വാർഡുകളിൽ കൗൺസിലർമാരുടെ നേതൃത്വത്തിൽ ശുചീകരണ യജ്ഞവും വൃക്ഷത്തൈ നടലും നടന്നു. നഗരസഭാ തല പരിപാടി പുതുപൊന്നാനി സെൻ്ററിൽ സംഘടിപ്പിച്ചു.

സംസ്ഥാന സർക്കാരിൻ്റെ കുരുതൽ 2021 എന്ന പേരിൽ നടത്തുന്ന ശുചീകരണ ക്യാമ്പയിൻ്റെ ഭാഗമായി നഗരസഭയിൽ ജൂൺ 4,5,6 തീയ്യതികളിൽ വിപുലമായ പരിപാടിയാണ് സംഘടിപ്പിക്കുന്നത്.

ആദ്യ ദിവസമായ ജൂൺ നാല് തെരുവോര ശുചീകരണത്തിനാണ് നഗരസഭ ഊന്നൽ നൽകിയത്. ജൂൺ ആറിന് വീടും പരിസരവും വൃത്തിയാക്കണമെന്ന് നഗരസഭ അഭ്യർത്ഥിച്ചിട്ടുണ്ട്. 

പുതുപൊന്നാനി സെൻ്ററിൽ വെച്ച്  പരിപാടിയുടെ ഉദ്ഘാടനം നഗരസഭാ ചെയർമാൻ ശിവദാസ് ആറ്റുപുറം വൃക്ഷത്തൈ നട്ട് നിർവ്വഹിച്ചു.  വൈസ് ചെയർപേഴ്സൺ ബിന്ദുസിദ്ധാർത്ഥൻ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ രജീഷ് ഊപ്പാല, കൗൺസിലർമാരായ ബാത്തിഷ, ജംഷീന, നിഷാദ്, പി.വി ലത്തീഫ് നരസഭാ സെക്രട്ടറി എ.കെ ഹരീഷ് തുടങ്ങിയവർ സംബന്ധിച്ചു.

#360malayalam #360malayalamlive #latestnews #ponnani #june5

അന്തർദേശീയ പരിസ്ഥിതി ദിനത്തിൻ്റെ ഭാഗമായി പൊന്നാനി നഗരസഭ പരിസ്ഥിതി ദിനാചരണം സംഘടിപ്പിച്ചു. ദിനാചരണത്തിൻ്റെ ഭാഗമായി വിവിധ വാർഡു...    Read More on: http://360malayalam.com/single-post.php?nid=4665
അന്തർദേശീയ പരിസ്ഥിതി ദിനത്തിൻ്റെ ഭാഗമായി പൊന്നാനി നഗരസഭ പരിസ്ഥിതി ദിനാചരണം സംഘടിപ്പിച്ചു. ദിനാചരണത്തിൻ്റെ ഭാഗമായി വിവിധ വാർഡു...    Read More on: http://360malayalam.com/single-post.php?nid=4665
പൊന്നാനി നഗരസഭ പരിസ്ഥിതി ദിനാചരണം സംഘടിപ്പിച്ചു അന്തർദേശീയ പരിസ്ഥിതി ദിനത്തിൻ്റെ ഭാഗമായി പൊന്നാനി നഗരസഭ പരിസ്ഥിതി ദിനാചരണം സംഘടിപ്പിച്ചു. ദിനാചരണത്തിൻ്റെ ഭാഗമായി വിവിധ വാർഡുകളിൽ കൗൺസിലർമാരുടെ തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്