പൊന്നാനി ബ്ലോക്ക് പഞ്ചായത്തിൽ ജലബജറ്റ് കൺവൻഷൻ സംഘടിപ്പിച്ചു

ഹരിതകേരളം മിഷന്റെ ആഭിമുഖ്യത്തിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ അടിസ്ഥാനമാക്കി നിർമ്മിക്കുന്ന ജലബജറ്റിന്റെ പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് കൺവെൻഷൻ ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ സംഘടിപ്പിച്ചു. സംസ്ഥാന സർക്കാരിന്റെ പ്രഖ്യാപിത ലക്ഷ്യമാണ് എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളേയും അടിസ്ഥാനമാക്കി ജലബജറ്റ് രേഖകൾ സാധ്യമാക്കുക എന്നത്. എല്ലാവർക്കും എല്ലാ മേഖലകളിലും പര്യാപ്തമായ നിലയിൽ ജലലഭ്യത ഉറപ്പാക്കി, ജലസുരക്ഷിത ഭാവി സാധ്യമാക്കാനുള്ള ആദ്യത്തെ ചുവടായാണ് ജലബജറ്റിനെ പരിഗണിക്കുന്നത്. ഗ്രാമപഞ്ചായത്ത് തലത്തിൽ ജലലഭ്യതയും ജലവിനിയോഗവും ആവശ്യകതയും കാലാനുസൃതമായി സൂക്ഷ്മ തലത്തിൽ ജലബജറ്റ് രേഖയിൽ വിലയിരുത്തുന്നു. പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. സി. രാമകൃഷ്ണൻ ചടങ്ങ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി. പ്രേമലത അധ്യക്ഷത വഹിച്ചു. നവകേരളം കർമ്മപദ്ധതി റിസോഴ്സ് പേഴ്സൺ ശ്രീ. മൻസൂർ പന്തല്ലൂക്കാരൻ ജലബജറ്റിന്റെ പ്രാധാന്യവും ലക്ഷ്യങ്ങളും നിർമ്മാണ പ്രക്രിയയും വിവരശേഖരണം മുതലായ വിഷയങ്ങളിൽ മുഖ്യപ്രഭാഷണം നടത്തി. ജലബജറ്റിന്റെ ടെക്നിക്കൽ കമ്മിറ്റി അംഗങ്ങൾ ജലബജറ്റ് വിവരശേഖരണം മികവുറ്റതാക്കാൻ പിന്തുണ നൽകി സംസാരിച്ചു. തുഞ്ചത്ത് എഴുത്തച്ഛൻ മലയാള സർവകലാശാലയിലെ ഗവേഷക വിദ്യാർത്ഥിയായിരുന്ന ഡോ. ശെൽവരാജ് ആർ. സംവിധാനം ചെയ്ത ജലസുരക്ഷയുമായി ബന്ധപ്പെട്ട് അന്താരാഷ്ട്ര പുരസ്കാരം ലഭിച്ച 'ലോക്കർ' എന്ന ഷോർട്ട് ഫിലിം പ്രദർശിപ്പിച്ചു. 

 ബ്ലോക്ക് ഡെവലപ്മെന്റ് ഓഫീസർ ശ്രീ. ലിജുമോൻ എസ്. ചടങ്ങിന് സ്വാഗതവും വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ശ്രീ. ദിലീഷ് ഇ.കെ. നന്ദിയും പറഞ്ഞു. നാടിന്റെ ജലസുരക്ഷയിലേക്കുള്ള ചുവട് വെപ്പായ ജലബജറ്റ് രേഖ നിർമ്മാണത്തിന് എല്ലാ പിന്തുണയും ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ജലവിഭവ മേഖലയിലെ വിദഗ്ദരും വാഗ്ദാനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ നാല് ഗ്രാമ പഞ്ചായത്തുകളുടേയും പ്രതിനിധികൾ പങ്കെടുത്തു.

#360malayalam #360malayalamlive #latestnews

ഹരിതകേരളം മിഷന്റെ ആഭിമുഖ്യത്തിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ അടിസ്ഥാനമാക്കി നിർമ്മിക്കുന്ന ജലബജറ്റിന്റെ പൊന്നാനി ബ്ലോക്ക് പഞ്...    Read More on: http://360malayalam.com/single-post.php?nid=8005
ഹരിതകേരളം മിഷന്റെ ആഭിമുഖ്യത്തിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ അടിസ്ഥാനമാക്കി നിർമ്മിക്കുന്ന ജലബജറ്റിന്റെ പൊന്നാനി ബ്ലോക്ക് പഞ്...    Read More on: http://360malayalam.com/single-post.php?nid=8005
പൊന്നാനി ബ്ലോക്ക് പഞ്ചായത്തിൽ ജലബജറ്റ് കൺവൻഷൻ സംഘടിപ്പിച്ചു ഹരിതകേരളം മിഷന്റെ ആഭിമുഖ്യത്തിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ അടിസ്ഥാനമാക്കി നിർമ്മിക്കുന്ന ജലബജറ്റിന്റെ പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് കൺവെൻഷൻ ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ സംഘടിപ്പിച്ചു. സംസ്ഥാന സർക്കാരിന്റെ പ്രഖ്യാപിത ലക്ഷ്യമാണ് എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളേയും അടിസ്ഥാനമാക്കി തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്