ന്യൂനപക്ഷ ക്ഷേമ പദ്ധതികൾ ഹൈന്ദവ സമൂഹം ന്യൂനപക്ഷമായ ജില്ലകളിലെ ഹിന്ദുക്കൾക്കും നൽകാൻ സർക്കാർ തയ്യാറാകണം എം.എസ് ഭുവനചന്ദ്രൻ

ഹൈക്കോടതി ഉത്തരവിൻ്റെ അടിസ്ഥാനത്തിൽ ന്യൂനപക്ഷ ക്ഷേമ പദ്ധതികൾ  ഹൈന്ദവ സമൂഹം ന്യൂനപക്ഷമായ ജില്ലകളിലെ ഹിന്ദുക്കൾക്കും നൽകാൻ സർക്കാർ തയ്യാറാകണം

എം.എസ് ഭുവനചന്ദ്രൻ

ശിവസേന സംസ്ഥാന അധ്യക്ഷൻ

തിരുവനന്തപുരം: സച്ചാർ കമ്മറ്റി റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ പാലോളി കമ്മറ്റി ശുപാർശ ചെയ്ത പ്രകാരം  ഉത്തരവിലൂടെ നിലവിൽ വന്ന ന്യൂനപക്ഷ ക്ഷേമ പദ്ധതികൾ റദ്ദാക്കി ജനസംഖ്യാനുപാതികമായി ആനുകൂല്യങ്ങൾ നിശ്ചയിക്കണമെന്ന ബഹു: ഹൈക്കോടതി ഉത്തരവിൻ്റെ  അടിസ്ഥാനത്തിൽ ഹിന്ദു സമൂഹം ന്യൂനപക്ഷമായ കേരളത്തിലെ ജില്ലകളിൽ ഹിന്ദുക്കളെ ന്യൂനപക്ഷ വിഭാഗത്തിൽ ഉൾപ്പെടുത്തി അവർക്ക് കൂടെ ആനുകൂല്യങ്ങൾ നൽകാൻ സർക്കാർ തയ്യാറാകണം എന്ന് ശിവസേന സംസ്ഥാന അധ്യക്ഷൻ എം.എസ് ഭുവനചന്ദ്രൻ പ്രസ്താവനയിൽ ആവശ്യപ്പെട്ടു.

കേരളത്തിലെ മൂന്ന് ജില്ലകളിൽ മുൻപ് തന്നെ  ഹിന്ദുക്കൾ ന്യൂനപക്ഷമായി കഴിഞ്ഞു . 2021- 2022 വർഷം കണക്കെടുക്കുമ്പോൾ അഞ്ച് ജില്ലകളിൽ ഹൈന്ദവ സമൂഹം ന്യൂനപക്ഷമാകും. നിലവിലുള്ള ക്ഷേമ പദ്ധതികളുടെ  വിതരണ രീതി ഭരണഘടനാ വിരുദ്ധവും തുല്യത ഉറപ്പാക്കാത്തതുമാണെന്ന് ഹൈക്കോടതി  കണ്ടെത്തിയിട്ടുണ്ട് ഇതിൻ്റെ അടിസ്ഥാനത്തിൽ ഭരണഘടന വിഭാവനം ചെയ്യുന്ന സാമൂഹ്യനീതിയും മാനുഷിക മൂല്യങ്ങളും ഉയർത്തിപ്പിടിച്ച്  ഹൈന്ദവ സമൂഹത്തെ  കൂടി ക്ഷേമ പദ്ധതികളുടെ ഭാഗമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

#360malayalam #360malayalamlive #latestnews

സച്ചാർ കമ്മറ്റി റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ പാലോളി കമ്മറ്റി ശുപാർശ ചെയ്ത പ്രകാരം ഉത്തരവിലൂടെ നിലവിൽ വന്ന ന്യൂനപക്ഷ ക്ഷേമ പദ...    Read More on: http://360malayalam.com/single-post.php?nid=4564
സച്ചാർ കമ്മറ്റി റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ പാലോളി കമ്മറ്റി ശുപാർശ ചെയ്ത പ്രകാരം ഉത്തരവിലൂടെ നിലവിൽ വന്ന ന്യൂനപക്ഷ ക്ഷേമ പദ...    Read More on: http://360malayalam.com/single-post.php?nid=4564
ന്യൂനപക്ഷ ക്ഷേമ പദ്ധതികൾ ഹൈന്ദവ സമൂഹം ന്യൂനപക്ഷമായ ജില്ലകളിലെ ഹിന്ദുക്കൾക്കും നൽകാൻ സർക്കാർ തയ്യാറാകണം എം.എസ് ഭുവനചന്ദ്രൻ സച്ചാർ കമ്മറ്റി റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ പാലോളി കമ്മറ്റി ശുപാർശ ചെയ്ത പ്രകാരം ഉത്തരവിലൂടെ നിലവിൽ വന്ന ന്യൂനപക്ഷ ക്ഷേമ പദ്ധതികൾ റദ്ദാക്കി ജനസംഖ്യാനുപാതികമായി ആനുകൂല്യങ്ങൾ നിശ്ചയിക്കണമെന്ന ബഹു: ഹൈക്കോടതി ഉത്തരവിൻ്റെ തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്