ന്യൂനപക്ഷ ക്ഷേമ വകുപ്പ്‌; വര്‍ഗ്ഗീയത ആളിക്കത്തിച്ച്‌ മുതലെടുപ്പ്‌ നടത്താനുള്ള മുസ്ലീംലീഗ്‌ നീക്കം അപലപനീയമാണെന്ന് എ വിജയരാഘവന്‍

ന്യൂനപക്ഷ ക്ഷേമ വകുപ്പ്‌ മുഖ്യമന്ത്രി ഏറ്റെടുത്ത നടപടിയെ സ്വാഗതം ചെയ്യുന്നതിന്‌ പകരം അതിന്റെ പേരില്‍ വര്‍ഗ്ഗീയത ആളിക്കത്തിച്ച്‌ മുതലെടുപ്പ്‌ നടത്താനുള്ള മുസ്ലീംലീഗ്‌ നീക്കംഅപലപനീയമാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറിയുടെ ചുമതലയുള്ള എ വിജയരാഘവന്‍ പ്രസ്താവനയില്‍ പറഞ്ഞു. മുസ്ലീം സമുദായത്തിന്‌ എല്‍ഡിഎഫിലും സര്‍ക്കാരിലും കൂടുതല്‍ വിശ്വാസമുണ്ടെന്ന്‌ തെരഞ്ഞെടുപ്പ്‌ ഫലം തെളിയിച്ചതാണ്‌. ഇതാണ്‌ ലീഗിനെ വിറളി പിടിപ്പിക്കുന്നത്‌. മുസ്ലീം സമുദായത്തെ എക്കാലത്തും വഞ്ചിച്ച പാരമ്പര്യമാണ്‌ ലീഗ്‌ നേതൃത്വത്തിനുള്ളതെന്നും ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ അദ്ദേഹം പറഞ്ഞു.

പോസ്റ്റിന്റെ പൂർണരൂപം വായിക്കാം...

ന്യൂനപക്ഷ ക്ഷേമ വകുപ്പ്‌ മുഖ്യമന്ത്രി ഏറ്റെടുത്ത നടപടിയെ സ്വാഗതം ചെയ്യുന്നതിന്‌ പകരം അതിന്റെ പേരില്‍ വര്‍ഗ്ഗീയത ആളിക്കത്തിച്ച്‌ മുതലെടുപ്പ്‌ നടത്താനുള്ള മുസ്ലീംലീഗ്‌ നീക്കം അപലപനീയമാണ്. ന്യൂനപക്ഷക്ഷേമ വകുപ്പ്‌ ആര്‍ക്കോ കൊടുത്ത ശേഷം തിരിച്ചെടുത്തുവെന്ന പി.കെ കുഞ്ഞാലിക്കുട്ടിയുടെ ആക്ഷേപം വസ്‌തുതാവിരുദ്ധമാണ്‌. മുഖ്യമന്ത്രിയുടെ ശുപാര്‍ശ അനുസരിച്ചാണ്‌ വകുപ്പ്‌ വിഭജനം സംബന്ധിച്ച വിജ്ഞാപനം ഗവര്‍ണ്ണര്‍ പുറപ്പെടുവിക്കുന്നത്‌.

ന്യൂനപക്ഷ ക്ഷേമ വകുപ്പ്‌ മുഖ്യമന്ത്രി കൈകാര്യം ചെയ്യുന്നത്‌ കൂടുതല്‍ ഗുണം ചെയ്യുമെന്നാണ്‌ പൊതുവായ വിലയിരുത്തല്‍. മുസ്ലീം സമുദായത്തിന്‌ എല്‍ഡിഎഫിലും സര്‍ക്കാരിലും കൂടുതല്‍ വിശ്വാസമുണ്ടെന്ന്‌ തെരഞ്ഞെടുപ്പ്‌ ഫലം തെളിയിച്ചതാണ്‌. ഇതാണ്‌ ലീഗിനെ വിറളി പിടിപ്പിക്കുന്നത്‌.

മുസ്ലീം സമുദായത്തെ എക്കാലത്തും വഞ്ചിച്ച പാരമ്പര്യമാണ്‌ ലീഗ്‌ നേതൃത്വത്തിനുള്ളത്‌. കേന്ദ്രത്തില്‍ നരേന്ദ്രമോദി സര്‍ക്കാര്‍ നിരന്തരം ന്യൂനപക്ഷ വിരുദ്ധ നടപടി സ്വീകരിക്കുമ്പോള്‍ അതിനെ പ്രതിരോധിക്കുന്ന നിലപാടാണ്‌ സംസ്ഥാന സര്‍ക്കാര്‍ കൈക്കൈാള്ളുന്നത്‌. അതിന്‌ ശക്തിപകരുന്നതിന്‌ പകരം മറിച്ച്‌ പ്രചാരണം നടത്തുന്നത്‌ ആരും അംഗീകരിക്കില്ല.

#360malayalam #360malayalamlive #latestnews #politics

ന്യൂനപക്ഷ ക്ഷേമ വകുപ്പ്‌ മുഖ്യമന്ത്രി ഏറ്റെടുത്ത നടപടിയെ സ്വാഗതം ചെയ്യുന്നതിന്‌ പകരം അതിന്റെ പേരില്‍ വര്‍ഗ്ഗീയത ആളിക്കത്തിച്...    Read More on: http://360malayalam.com/single-post.php?nid=4467
ന്യൂനപക്ഷ ക്ഷേമ വകുപ്പ്‌ മുഖ്യമന്ത്രി ഏറ്റെടുത്ത നടപടിയെ സ്വാഗതം ചെയ്യുന്നതിന്‌ പകരം അതിന്റെ പേരില്‍ വര്‍ഗ്ഗീയത ആളിക്കത്തിച്...    Read More on: http://360malayalam.com/single-post.php?nid=4467
ന്യൂനപക്ഷ ക്ഷേമ വകുപ്പ്‌; വര്‍ഗ്ഗീയത ആളിക്കത്തിച്ച്‌ മുതലെടുപ്പ്‌ നടത്താനുള്ള മുസ്ലീംലീഗ്‌ നീക്കം അപലപനീയമാണെന്ന് എ വിജയരാഘവന്‍ ന്യൂനപക്ഷ ക്ഷേമ വകുപ്പ്‌ മുഖ്യമന്ത്രി ഏറ്റെടുത്ത നടപടിയെ സ്വാഗതം ചെയ്യുന്നതിന്‌ പകരം അതിന്റെ പേരില്‍ വര്‍ഗ്ഗീയത ആളിക്കത്തിച്ച്‌ മുതലെടുപ്പ്‌ നടത്താനുള്ള മുസ്ലീംലീഗ്‌ നീക്കംഅപലപനീയമാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറിയുടെ ചുമതലയുള്ള എ വിജയരാഘവന്‍ തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്