സത്യപ്രതിജ്ഞാ ചടങ്ങിന് ആളുകളുടെ എണ്ണം കുറയ്ക്കണമെന്ന് ഹൈക്കോടതി; 350 പേരെയുള്ളെന്ന് സര്‍ക്കാര്‍

രണ്ടാം പിണറായി വിജയൻ സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കുന്നവരുടെ എണ്ണം കുറയ്ക്കുന്നതാണ് ഉചിതമെന്ന് ഹൈക്കോടതി. രാവിലെ സത്യപ്രതിജ്ഞയുമായി ബന്ധപ്പെട്ട ഹർജി പരിഗണിച്ചപ്പോളായിരുന്നു കോടതിയുടെ വാക്കാലുള്ള പരാമർശം.

ഇതിനു പിന്നാലെ സത്യപ്രതിജ്ഞയുമായി ബന്ധപ്പെട്ട ഹർജിയിൽ സർക്കാർ വിശദീകരണവും നൽകി. ഹർജിയിൽ ഉടൻ വിധി വരും. അഞ്ഞൂറു പേരെയാണ് സത്യപ്രതിജ്ഞയ്ക്ക് ക്ഷണിച്ചത്. എന്നാൽ പ്രതിപക്ഷ എം.എൽ.എമാർ അടക്കം ഉണ്ടാവില്ലെന്ന് അറിയിച്ചതിനാൽ 350 പേരെ മാത്രമേ പ്രതീക്ഷിക്കുന്നുള്ളൂ എന്നാണ് സർക്കാർ വിശദീകരണം നൽകിയത്.

ജുഡീഷ്യൽ ഓഫീസർമാരും ചടങ്ങിൽ പങ്കെടുക്കുന്നില്ലെന്ന് അറിയിച്ചതായും സർക്കാർ കോടതിയെ അറിയിച്ചു. വലിയ തുറസ്സായ സ്ഥലത്ത് എല്ലാ കോവിഡ് മാനദണ്ഡങ്ങളും പാലിച്ചാണ് പരിപാടി നടക്കുകയെന്നും സർക്കാർ പറഞ്ഞു.

കോവിഡ് പശ്ചാത്തലത്തിൽ അഞ്ഞൂറുപേരെ പങ്കെടുപ്പിച്ച് സത്യപ്രതിജ്ഞാ ചടങ്ങ് സംഘടിപ്പിക്കുന്നതിനെതിരെ ഹൈക്കോടതിയിൽ ഹർജി സമർപ്പിക്കപ്പെട്ടിരുന്നു. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷൻ ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത്.

#360malayalam #360malayalamlive #latestnews #covid #keralagovernment

രണ്ടാം പിണറായി വിജയൻ സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കുന്നവരുടെ എണ്ണം കുറയ്ക്കുന്നതാണ് ഉചിതമെന്ന് ഹൈക്കോടതി. രാവ...    Read More on: http://360malayalam.com/single-post.php?nid=4417
രണ്ടാം പിണറായി വിജയൻ സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കുന്നവരുടെ എണ്ണം കുറയ്ക്കുന്നതാണ് ഉചിതമെന്ന് ഹൈക്കോടതി. രാവ...    Read More on: http://360malayalam.com/single-post.php?nid=4417
സത്യപ്രതിജ്ഞാ ചടങ്ങിന് ആളുകളുടെ എണ്ണം കുറയ്ക്കണമെന്ന് ഹൈക്കോടതി; 350 പേരെയുള്ളെന്ന് സര്‍ക്കാര്‍ രണ്ടാം പിണറായി വിജയൻ സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കുന്നവരുടെ എണ്ണം കുറയ്ക്കുന്നതാണ് ഉചിതമെന്ന് ഹൈക്കോടതി. രാവിലെ സത്യപ്രതിജ്ഞയുമായി തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്