സംസഥാനത്ത് ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണങ്ങൾ ;തീരുമാനങ്ങൾ ഇങ്ങനെ

തിരുവനന്തപുരം:  കോവിഡിന്റെ പശ്ചാത്തലത്തിൽ വാരാന്ത്യത്തിൽ നിയന്ത്രണങ്ങൾ കടുപ്പിക്കാൻ കേരളം. ശനി, ഞായർ ദിവസങ്ങളിലാണ് ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണം വരുന്നത്. മുഖ്യമന്ത്രി പിണറായി വിജയൻ വിളിച്ച യോഗത്തിലാണ് തീരുമാനങ്ങൾ. 24,25 ദിവസങ്ങളിൽ അവശ്യസർവീസുകൾ മാത്രമേ അനുവദിക്കൂ. മറ്റു കടകൾ പ്രവർത്തിക്കില്ല. സർക്കാർ ഓഫീസുകളിൽ ജീവനക്കാരെ അമ്പത് ശതമാനമാക്കും. ഇടവിട്ട ദിവസങ്ങളിലാകും ജീവനക്കാരുടെ ക്രമീകരണം. ഐടി മേഖലയിൽ അടക്കം സ്വകാര്യമേഖലയിൽ വർക്ക് ഫ്രം ഹോം നടപ്പാകും. ബീച്ചുകളിലും പാർക്കുകളിലും കർശന നിയന്ത്രണം കൊണ്ടുവരും. വാക്‌സിൻ രജിസ്‌ട്രേഷൻ പരമാവധി ഓൺലൈനായി നടത്തണം. ഇന്ന് വൈകിട്ടോടെ ഇതിന്റെ ഉത്തരവ് വരുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. മുഖ്യമന്ത്രി വാർത്താ സമ്മേളനം വിളിച്ച് തീരുമാനങ്ങൾ പ്രഖ്യാപിക്കുമെന്ന സൂചനയുമുണ്ട്.

#360malayalam #360malayalamlive #latestnews

...    Read More on: http://360malayalam.com/single-post.php?nid=4048
...    Read More on: http://360malayalam.com/single-post.php?nid=4048
സംസഥാനത്ത് ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണങ്ങൾ ;തീരുമാനങ്ങൾ ഇങ്ങനെ തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്