മുരുകൻ കാട്ടാക്കടയ്ക്ക് വധഭീഷണി

മലയാളത്തിലെ കവിയും ​ഗാനരചയിതാവുമായ മുരുകൻ കാട്ടാക്കടയ്ക്ക് നേരെ വധഭീഷണി. നിയമസഭ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എൽ.ഡി.എഫിന് ഗാനങ്ങൾ എഴുതിയതിന്റെ പേരിലാണ് അജ്ഞാതനായ ഒരാൾ മുരുകൻ കാട്ടാക്കടയെ ഫോണിൽ വിളിച്ച് വധഭീഷണി മുഴക്കിയത്. രാത്രി തുടങ്ങി പുലരുവോളം കവിതയുടെ പേരിൽ വധഭീഷണി മുഴക്കിയെന്നും മുരുകൻ കാട്ടാക്കട പറയുന്നു.

 സ്നേഹമേ നിനക്ക് ഞങ്ങൾ പേരിടുന്നതാണ് മാർക്സിസം എന്ന വരികൾ എന്തിനെഴുതി എന്നു ചോദിച്ചായിരുന്നു വധഭീഷണി. നാടക രചയിതാവ് ഇ.കെ അയ്മുവിൻ്റെ ജീവിതം ചിത്രീകരിച്ച 'ചോപ്പ്' എന്ന ചലച്ചിത്രത്തിനായാണ് 'മനുഷ്യനാകണം' എന്ന ഗാനം മുരുകൻ കാട്ടാക്കട രചിച്ചത്. കവിയ്ക്ക് വധഭീഷണി വന്നതിൽ ഡിവൈഎഫ്ഐയും പുരോഗമന കലാസാഹിത്യ സംഘവും പ്രതിഷേധം അറിയിച്ചു.

#360malayalam #360malayalamlive #latestnews#politics

മലയാളത്തിലെ കവിയും ​ഗാനരചയിതാവുമായ മുരുകൻ കാട്ടാക്കടയ്ക്ക് നേരെ വധഭീഷണി. നിയമസഭ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എൽ.ഡി.എഫിന് ഗാന...    Read More on: http://360malayalam.com/single-post.php?nid=3897
മലയാളത്തിലെ കവിയും ​ഗാനരചയിതാവുമായ മുരുകൻ കാട്ടാക്കടയ്ക്ക് നേരെ വധഭീഷണി. നിയമസഭ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എൽ.ഡി.എഫിന് ഗാന...    Read More on: http://360malayalam.com/single-post.php?nid=3897
മുരുകൻ കാട്ടാക്കടയ്ക്ക് വധഭീഷണി മലയാളത്തിലെ കവിയും ​ഗാനരചയിതാവുമായ മുരുകൻ കാട്ടാക്കടയ്ക്ക് നേരെ വധഭീഷണി. നിയമസഭ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എൽ.ഡി.എഫിന് ഗാനങ്ങൾ എഴുതിയതിന്റെ പേരിലാണ് അജ്ഞാതനായ ഒരാൾ മുരുകൻ കാട്ടാക്കടയെ ഫോണിൽ വിളിച്ച് വധഭീഷണി മുഴക്കിയത്. രാത്രി തുടങ്ങി പുലരുവോളം കവിതയുടെ പേരിൽ വധഭീഷണി മുഴക്കിയെന്നും തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്