പമ്പ ത്രിവേണി മുങ്ങി, മണിക്കൂറില്‍ ഒരുമീറ്റര്‍ വീതം വെള്ളമുയരുന്നു; സംസ്ഥാനത്ത് കനത്ത മഴ

പത്തനംതിട്ട ∙ കനത്ത മഴയിൽ പമ്പ ത്രിവേണി മുങ്ങി. പമ്പയില്‍ മണിക്കൂറില്‍ ഒരുമീറ്റര്‍ എന്ന നിരക്കില്‍ വെള്ളം ഉയരുന്നു. ത്രിവേണി പാലത്തിനു മുകളിലൂടെ പമ്പ കുത്തിയൊഴുകുകയാണ്. റാന്നി മാമുക്കില്‍ വെള്ളം കയറി. പുനലൂര്‍– മൂവാറ്റുപുഴ റോഡ് അടച്ചു

കോട്ടയത്ത് സ്ഥിതി ആശങ്കാജനകം. മൂവാറ്റുപുഴ, മണിമല, മീനച്ചിലാറുകള്‍ കരകവിഞ്ഞൊഴുകുന്നു. പാലാ, വൈക്കം, മുണ്ടക്കയം, ചങ്ങനാശേരി മേഖലകളില്‍ വെള്ളപ്പൊക്കം. കോട്ടയം താലൂക്കില്‍ വെള്ളം പൊങ്ങിയ പ്രദേശങ്ങളില്‍ നിന്ന് ആളുകളെ ഒഴിപ്പിക്കും. ആപ്പാഞ്ചിറയിൽ റോഡിൽ വെള്ളം കയറി. കോട്ടയം – എറണാകുളം റോഡിൽ യാത്ര മുടങ്ങി. പെരിയാര്‍, ചാലക്കുടി, മീനച്ചിലാര്‍, കബനി നദികളില്‍ വെള്ളപ്പൊക്കം. ആലുവ ക്ഷേത്രത്തിന്റെ മേല്‍ക്കൂരവരെ വെള്ളം ഉയര്‍ന്നു. ചാലക്കുടി റെയില്‍വെ അടിപ്പാത വെള്ളത്തില്‍ മുങ്ങി. കോഴിക്കോട് കക്കയം ഡാമിന്റെ ഷട്ടറുകള്‍ ഉയര്‍ത്തി. രണ്ട് ഷട്ടറുകള്‍ രണ്ടടി വീതമാണ് ഉയര്‍ത്തിയത്

കുറ്റ്യാടിപ്പുഴയുടെ തീരത്തും കരിയാത്തുംപാറ, പെരുവണ്ണാമൂഴി മേഖലയിലുള്ളവരും ജാഗ്രത പാലിക്കണമെന്ന് ജില്ലാഭരണകൂടം അറിയിച്ചു. വയനാട്ടില്‍ മഴ കനത്തതോടെ ബാണാസുര സാഗര്‍ ഡാമില്‍ നിന്ന് കക്കയത്തേക്ക് എത്തിക്കുന്ന ജലത്തിന്റെ അളവും കൂടി. കക്കയം ജലവൈദ്യുതി പദ്ധതി പൂര്‍ണ തോതില്‍ പ്രവര്‍ത്തിപ്പിക്കുന്നതിനാണ് കെഎസ്ഇബിയുടെ ശ്രമം.

#360malayalam #360malayalamlive #latestnews

കനത്ത മഴയിൽ പമ്പ ത്രിവേണി മുങ്ങി. പമ്പയില്‍ മണിക്കൂറില്‍ ഒരുമീറ്റര്‍ എന്ന നിരക്കില്‍ വെള്ളം ഉയരുന്നു. ത്രിവേണി പാലത്തിനു മുകളില...    Read More on: http://360malayalam.com/single-post.php?nid=386
കനത്ത മഴയിൽ പമ്പ ത്രിവേണി മുങ്ങി. പമ്പയില്‍ മണിക്കൂറില്‍ ഒരുമീറ്റര്‍ എന്ന നിരക്കില്‍ വെള്ളം ഉയരുന്നു. ത്രിവേണി പാലത്തിനു മുകളില...    Read More on: http://360malayalam.com/single-post.php?nid=386
പമ്പ ത്രിവേണി മുങ്ങി, മണിക്കൂറില്‍ ഒരുമീറ്റര്‍ വീതം വെള്ളമുയരുന്നു; സംസ്ഥാനത്ത് കനത്ത മഴ കനത്ത മഴയിൽ പമ്പ ത്രിവേണി മുങ്ങി. പമ്പയില്‍ മണിക്കൂറില്‍ ഒരുമീറ്റര്‍ എന്ന നിരക്കില്‍ വെള്ളം ഉയരുന്നു. ത്രിവേണി പാലത്തിനു മുകളിലൂടെ പമ്പ കുത്തിയൊഴുകുക..... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്