അദാനിയുമായി ഒരു കരാറുമില്ല : മന്ത്രി മണി

 സർക്കാരോ  കെ.എസ്.ഇ.ബിയോ അദാനിയുടെ ഒരു കമ്പനിയുമായും കരാറുണ്ടാക്കിയിട്ടില്ലെന്ന് മന്ത്രി എം.എം.മണി. കേന്ദ്ര സർക്കാരിന്റെ പാരമ്പര്യേതര ഊർജ സ്ഥാപനം നൽകുന്ന വൈദ്യുതിയേ വാങ്ങുന്നുള്ളൂവെന്നും മറ്റൊരു കരാറുമില്ലെന്നും മന്ത്രി പറഞ്ഞു. അദാനിയിൽ നിന്ന് കൂടിയ വിലയ്ക്ക് വൈദ്യുതി വാങ്ങാൻ കരാർ ഒപ്പിട്ടുവെന്ന ചെന്നിത്തലയുടെ ആരോപണത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. ചെന്നിത്തല ചുമ്മാ വിഡ്ഢിത്തരം പറഞ്ഞ് നടക്കുകയാണ്.

വൈദ്യുതി ബോർഡ് ഉണ്ടാക്കിയ കരാറുകളുടെ എല്ലാ വിവരങ്ങളും കെഎസ്ഇബി വെബ്സൈറ്റിലുണ്ട്. പ്രതിപക്ഷ നേതാവ് പറയുന്ന പോലെ ഇവിടെ ജലവൈദ്യുതി ഉണ്ടാക്കുന്നില്ല. ചുമ്മാ കഥ അറിയാതെ ആട്ടം കാണുകയാണ്.

കേന്ദ്ര ഊർജ കോർപ്പറേഷനിൽ നിന്ന് വൈദ്യുതി ലഭിക്കുന്നുണ്ട്. അതാണ് നിജസ്ഥിതി. തെറ്റിദ്ധാരണ പരത്താൻ വേണ്ടി ഓരോന്ന് പറയുകയാണ്. നിയമവിരുദ്ധമായി ഉമ്മൻചാണ്ടിയുടെ കാലത്താണ് കരാറുണ്ടാക്കിയത്. പത്തുവർഷത്തേക്ക് അന്നുണ്ടാക്കിയ കരാർ ഇപ്പോൾ നഷ്ടമാണ് ഉണ്ടാക്കുന്നത്. നിയപരമായ നടപടികളിലേക്ക് പോകുന്നതിനാലും നഷ്ടപരിഹാരം നൽകേണ്ടി വരുമെന്നതിനാലുമാണ് ഈ കരാർ തങ്ങൾ റദ്ദാക്കാത്തതെന്നും മണി കൂട്ടിച്ചേർത്തു.

#360malayalam #360malayalamlive #latestnews #MMMani

സർക്കാരോ കെ.എസ്.ഇ.ബിയോ അദാനിയുടെ ഒരു കമ്പനിയുമായും കരാറുണ്ടാക്കിയിട്ടില്ലെന്ന് മന്ത്രി എം.എം.മണി. കേന്ദ്ര സർക്കാരിന്റെ പാരമ്പര്...    Read More on: http://360malayalam.com/single-post.php?nid=3843
സർക്കാരോ കെ.എസ്.ഇ.ബിയോ അദാനിയുടെ ഒരു കമ്പനിയുമായും കരാറുണ്ടാക്കിയിട്ടില്ലെന്ന് മന്ത്രി എം.എം.മണി. കേന്ദ്ര സർക്കാരിന്റെ പാരമ്പര്...    Read More on: http://360malayalam.com/single-post.php?nid=3843
അദാനിയുമായി ഒരു കരാറുമില്ല : മന്ത്രി മണി സർക്കാരോ കെ.എസ്.ഇ.ബിയോ അദാനിയുടെ ഒരു കമ്പനിയുമായും കരാറുണ്ടാക്കിയിട്ടില്ലെന്ന് മന്ത്രി എം.എം.മണി. കേന്ദ്ര സർക്കാരിന്റെ പാരമ്പര്യേതര ഊർജ സ്ഥാപനം നൽകുന്ന വൈദ്യുതിയേ വാങ്ങുന്നുള്ളൂവെന്നും മറ്റൊരു കരാറുമില്ലെന്നും മന്ത്രി തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്