ഇ.ഡി. നൽകിയ ഹർജിയിൽ സംസ്ഥാന സർക്കാർ മറുപടി സത്യവാങ്മൂലം നൽകി

ക്രൈംബ്രാഞ്ച് രജിസ്റ്റർ ചെയ്ത കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഇ.ഡി. നൽകിയ ഹർജിയിലാണ് സംസ്ഥാന സർക്കാർ മറുപടി സത്യവാങ്മൂലം നൽകി. ക്രൈംബ്രാഞ്ചിന്റെ കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഇ.ഡി. നൽകിയ ഹർജി ചൊവ്വാഴ്ച വീണ്ടും പരിഗണിക്കാനിരിക്കെയാണ് സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ മറുപടി സത്യവാങ്മൂലം സമർപ്പിച്ചിരിക്കുന്നത്.

പ്രാഥമിക അന്വേഷണം പൂർത്തിയാക്കിയ ശേഷമാണ് ഇ.ഡിക്കെതിരേ കേസെടുത്തത്. ഇ.ഡിയുടെ കസ്റ്റഡിയിലുള്ളപ്പോഴാണ് മുഖ്യമന്ത്രിക്കെതിരേ മൊഴി നൽകാൻ നിർബന്ധിച്ചെന്ന ശബ്ദരേഖ റെക്കോഡ് ചെയ്തതെന്ന് സ്വപ്ന സമ്മതിച്ചിട്ടുണ്ട്. സ്വന്തം കൈപ്പടയിലെഴുതിയ കത്തിലും സ്വപ്ന ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. ഇ.ഡിയുടെ ഹർജിയിൽ ഉന്നയിച്ച ആരോപണങ്ങൾ വസ്തുതാവിരുദ്ധമാണ്. ഇ.ഡിയ്ക്ക് രഹസ്യ അജൻഡയുണ്ടെന്നും സത്യവാങ്മൂലത്തിൽ സർക്കാർ പറയുന്നു. സത്യവാങ്മൂലത്തിൽ ഇ.ഡി. അഡീഷണൽ ഡെപ്യൂട്ടി ഡയറക്ടറായ പി. രാധാകൃഷ്ണനെതിരേയും  പരാമർശമുണ്ട്.  പ്രതികളുടെ മൊഴികൾ ദുരുപയോഗം ചെയ്തെന്നും ഉന്നതർക്കെതിരേ ഓരോ ഊഹങ്ങൾ പുറത്തുവിടുക എന്ന ഉദ്ദേശ്യത്തോടെയാണ് ഇദ്ദേഹം ഹർജിക്കൊപ്പം മറ്റുരേഖകളും ഹാജരാക്കിയതെന്നും സത്യവാങ്മൂലത്തിൽ സർക്കാർ വ്യക്തമാക്കി. സുപ്രീംകോടതിയിലെ മുതിർന്ന അഭിഭാഷകനായ ഹരിൻ പി.ലാവലാകും ചൊവ്വാഴ്ച സർക്കാരിന് വേണ്ടി ഹൈക്കോടതിയിൽ ഹാജരാവുക.

#360malayalam #360malayalamlive #latestnews

ക്രൈംബ്രാഞ്ച് രജിസ്റ്റർ ചെയ്ത കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഇ.ഡി. നൽകിയ ഹർജിയിലാണ് സംസ്ഥാന സർക്കാർ മറുപടി സത്യവാങ്മൂലം നൽ...    Read More on: http://360malayalam.com/single-post.php?nid=3812
ക്രൈംബ്രാഞ്ച് രജിസ്റ്റർ ചെയ്ത കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഇ.ഡി. നൽകിയ ഹർജിയിലാണ് സംസ്ഥാന സർക്കാർ മറുപടി സത്യവാങ്മൂലം നൽ...    Read More on: http://360malayalam.com/single-post.php?nid=3812
ഇ.ഡി. നൽകിയ ഹർജിയിൽ സംസ്ഥാന സർക്കാർ മറുപടി സത്യവാങ്മൂലം നൽകി ക്രൈംബ്രാഞ്ച് രജിസ്റ്റർ ചെയ്ത കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഇ.ഡി. നൽകിയ ഹർജിയിലാണ് സംസ്ഥാന സർക്കാർ മറുപടി സത്യവാങ്മൂലം നൽകി. ക്രൈംബ്രാഞ്ചിന്റെ കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഇ.ഡി. നൽകിയ ഹർജി ചൊവ്വാഴ്ച വീണ്ടും പരിഗണിക്കാനിരിക്കെയാണ് തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്