ഇനിയും മഴ തുടരുകയാണെങ്കിൽ മുല്ലപ്പെരിയാർ അണക്കെട്ട് തുറക്കേണ്ടിവന്നേക്കാം: ഇ എസ് ബിജിമോള്‍ എംഎല്‍എ

പീരുമേട് : മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ജലനിരപ്പ് ഉയരുകയാണെന്ന് ഇ എസ് ബിജിമോള്‍ എംഎല്‍എ. അണക്കെട്ട് തുറക്കേണ്ട സാഹചര്യം ഉണ്ടായേക്കാം. പെരിയാറിന്റെ തീരത്തു താമസിക്കുന്നവര്‍ ജാഗ്രത തുടരണമെന്ന് ബിജിമോള്‍ ആവശ്യപ്പെട്ടു. 

ഇടുക്കി ജില്ലയില്‍ കനത്ത മഴ തുടരുകയാണ്. മുല്ലപ്പെരിയാര്‍, ഇടുക്കി അണക്കെട്ടുകളിലേക്ക് നീരൊഴുക്ക് ശക്തമാണ്. മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ജലനിരപ്പ് 130 അടിയായി. 24 മണിക്കൂറില്‍ ഉയര്‍ന്നത് ഏഴ് അടി വെള്ളമാണ്.  മുല്ലപ്പെരിയാറില്‍ കഴിഞ്ഞ  നാലുദിവസത്തിനിടെ 12 അടി വെള്ളം ഉയര്‍ന്നു. 

ഇടുക്കി അണക്കെട്ടിലും ജലനിരപ്പ് ഉയരുന്നു. 24 മണിക്കൂറിനിടെ ജലനിരപ്പ് ആറടിയാണ് ഉയര്‍ന്നത്. ഇടുക്കി അണക്കെട്ടിലും കഴിഞ്ഞ നാലു ദിവസത്തിനിടെ 12 അടി വെള്ളം ഉയര്‍ന്നു. ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് കല്ലാര്‍കുട്ടി, പാംബ്ല അണക്കെട്ടുകളുടെ എല്ലാ ഷട്ടറുകളും തുറന്നു. 

പമ്പാ നദിയിലും അഴുതയാറിലും ജലനിരപ്പ് ഉയര്‍ന്നു. കോട്ടയം കണമല പഴയപാലം മുങ്ങി. മീനച്ചിലാര്‍, മണഇമലയാര്‍ എന്നിവയും കരകവിഞ്ഞ് ഒഴുകുകയാണ്. കോട്ടയം പാല ടൗണും പരിസരപ്രദേശങ്ങളും വെള്ളപ്പൊക്ക ഭീഷണിയിലാണ്. ചെത്തിമറ്റം, കൊട്ടാരമറ്റം എന്നിവിടങ്ങളില്‍ വെള്ളം കയറി. ഈരാറ്റുപേട്ട പനയ്ക്കപാലത്തും മൂന്നാനിയിലും വെള്ളം കയറിയിട്ടുണ്ട്

#360malayalam #360malayalamlive #latestnews

മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ജലനിരപ്പ് ഉയരുകയാണെന്ന് ഇ എസ് ബിജിമോള്‍ എംഎല്‍എ. അണക്കെട്ട് തുറക്കേണ്ട സാഹചര്യം ഉണ്ടായേക്കാം. ഇ...    Read More on: http://360malayalam.com/single-post.php?nid=381
മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ജലനിരപ്പ് ഉയരുകയാണെന്ന് ഇ എസ് ബിജിമോള്‍ എംഎല്‍എ. അണക്കെട്ട് തുറക്കേണ്ട സാഹചര്യം ഉണ്ടായേക്കാം. ഇ...    Read More on: http://360malayalam.com/single-post.php?nid=381
ഇനിയും മഴ തുടരുകയാണെങ്കിൽ മുല്ലപ്പെരിയാർ അണക്കെട്ട് തുറക്കേണ്ടിവന്നേക്കാം: ഇ എസ് ബിജിമോള്‍ എംഎല്‍എ മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ജലനിരപ്പ് ഉയരുകയാണെന്ന് ഇ എസ് ബിജിമോള്‍ എംഎല്‍എ. അണക്കെട്ട് തുറക്കേണ്ട സാഹചര്യം ഉണ്ടായേക്കാം. ഇടുക്കി ജില്ലയില്‍ കനത്ത മഴ തുടരുകയാണ്. മുല്ലപ്പെരിയാര്‍, ഇടുക്കി അണക്കെട്ടുകളിലേക്ക് നീരൊഴുക്ക് ശക്തമാണ്. മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍..... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്