രമേശ് ചെന്നിത്തലയ്ക്കെതിരെ രൂക്ഷവിമര്‍ശനവുമായി മുഖ്യമന്ത്രി

രമേശ് ചെന്നിത്തലയ്ക്കെതിരെ രൂക്ഷവിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഭക്ഷ്യക്കിറ്റ് വിതരണം തടയാനുള്ള നീക്കത്തില്‍ നിന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പിന്മാറണമെന്നും  സങ്കുചിത മനസിന് ഉടമയായതുകൊണ്ടാണ് ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ തടയാന്‍ ചെന്നിത്തല ശ്രമിക്കുന്നത്. പ്രതിപക്ഷ നേതാവ് ജനങ്ങളോട് മാപ്പ് പറയാന്‍ തയ്യാറാകണമെന്നും മുഖ്യമന്ത്രി വാർത്ത സമ്മേളനത്തിൽ പറഞ്ഞു.

പ്രതിപക്ഷ നേതാവ് കേന്ദ്ര സര്‍ക്കാരിന്റെ വക്താവായി മാറിയിരിക്കുകയാണെന്നും മുഖ്യമന്ത്രി വിമര്‍ശിച്ചു.  കിഫ്ബിയേയും ലൈഫ് പദ്ധതികളെയും പ്രതിപക്ഷ നേതാവ് അട്ടിമറിക്കുന്നു. മണ്ഡലങ്ങളില്‍ കിഫ്ബി വഴി നടപ്പാക്കിയ പദ്ധതികളില്‍ യുഡിഎഫ് എംഎല്‍എമാര്‍ സ്വന്തം നേട്ടമായി പറയുന്നു. പ്രകൃതി ദുരന്തങ്ങളുടെ കാരണം കാട്ടി സര്‍ക്കാര്‍ വികസനം മുടക്കിയില്ല. കിഫ്ബി വഴിയുള്ള ധനസമാഹരണം വഴി പദ്ധതികള്‍ മുടക്കമില്ലാതെ തുടര്‍ന്നു. വികസനത്തിന്റെ കുതിപ്പിന് ഇന്ധനമായത് കിഫ്ബിയാണ്. ഭക്ഷ്യക്കിറ്റ് വിതരണം നടത്തുന്നത് തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുകൊണ്ടല്ലെന്നും അദ്ദേഹം പറഞ്ഞു. ഭക്ഷ്യകിറ്റ് മുടക്കാന്‍ പ്രതിപക്ഷ ശ്രമമുണ്ടായി. കിറ്റിന്റെ പിതൃത്വം കേന്ദ്രത്തിനാണെന്ന് സ്ഥാപിക്കാനാണ് സ൦ഘപരിവാറിന്റെ ശ്രമം. തിരഞ്ഞെടുപ്പില്‍ സര്‍ക്കാരിനെ ആക്രമിക്കാന്‍ കിറ്റ് മുടക്കാന്‍ പ്രതിപക്ഷം ശ്രമിച്ചു. തിരഞ്ഞെടുപ്പ് കമ്മീഷന് നല്‍കിയ പരാതിയില്‍ പ്രതിപക്ഷ നേതാവ് ഇപ്പോഴും ഉറച്ച്‌ നില്‍ക്കുകയാണ്. സര്‍ക്കാര്‍ കിറ്റ് വിതരണം നടത്തുന്നത് തിരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടല്ല. വിഷു, ഈസ്റ്റര്‍ വരുന്നത് തിരഞ്ഞെടുപ്പുമായി കൂട്ടിക്കെട്ടുന്ന അവസ്ഥയുണ്ട്. കിറ്റ് വഴി ജനങ്ങള്‍ സ്വാധീനക്കപ്പെടുമെന്ന തോന്നല്‍ ജനങ്ങളെ താഴ്ത്തി കെട്ടുന്നതിന് തുല്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

#360malayalam #360malayalamlive #latestnews

രമേശ് ചെന്നിത്തലയ്ക്കെതിരെ രൂക്ഷവിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഭക്ഷ്യക്കിറ്റ് വിതരണം തടയാനുള്ള നീക്കത്തില്‍ നി...    Read More on: http://360malayalam.com/single-post.php?nid=3807
രമേശ് ചെന്നിത്തലയ്ക്കെതിരെ രൂക്ഷവിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഭക്ഷ്യക്കിറ്റ് വിതരണം തടയാനുള്ള നീക്കത്തില്‍ നി...    Read More on: http://360malayalam.com/single-post.php?nid=3807
രമേശ് ചെന്നിത്തലയ്ക്കെതിരെ രൂക്ഷവിമര്‍ശനവുമായി മുഖ്യമന്ത്രി രമേശ് ചെന്നിത്തലയ്ക്കെതിരെ രൂക്ഷവിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഭക്ഷ്യക്കിറ്റ് വിതരണം തടയാനുള്ള നീക്കത്തില്‍ നിന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പിന്മാറണമെന്നും സങ്കുചിത മനസിന് ഉടമയായതുകൊണ്ടാണ് ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ തടയാന്‍ ചെന്നിത്തല ശ്രമിക്കുന്നത്. തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്