സോളാർ: ഉമ്മൻ ചാണ്ടിക്കെതിരെ തെളിവില്ല

സോളാർ പീഡനകേസിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കെതിരെ തെളിവില്ലെന്ന് ക്രൈംബ്രാഞ്ച്.  ഉമ്മന്‍ചാണ്ടിക്കെതിരെ തെളിവില്ലെന്നും പീഡനം നടന്നുവെന്ന് പരാതിക്കാരി പറയുന്ന ദിവസം അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടി ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസില്‍ ഇല്ലായിരുന്നുവെന്നും പരാതിക്കാരി ക്ലിഫ്ഹൗസില്‍ എത്തിയതിന് തെളിവില്ലെന്നും കേസുമായി ബന്ധപ്പെട്ട ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
പരാതിക്കാരി പരാതിയില്‍ പറയുന്ന പ്രകാരമുള്ള കാര്യങ്ങള്‍ സംഭവിച്ചിട്ടില്ല.  ഏഴ് വര്‍ഷം കഴിഞ്ഞതിനാല്‍ ടെലിഫോണ്‍ രേഖകള്‍ കിട്ടിയില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. 2012 ഓഗസറ്റ് 19 ന് ക്ലിഫ് ഹൗസില്‍ വച്ച് പീഡിപ്പിച്ചെന്നായിരുന്നു പരാതിക്കാരിയുടെ ആക്ഷേപം. 

കേസ് അന്വേഷണത്തിന്റെ ഭാഗമായി ഉമ്മന്‍ചണ്ടിയുടെ പേഴ്‌സണല്‍ സ്റ്റാഫിനെയും അന്നേദിവസം ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരനെയും മറ്റുള്ളവരെയും ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തിരുന്നു.  
2018 ലാണ് പരാതിക്കാരിയുടെ മൊഴി അടിസ്ഥാനമാക്കി ഉമ്മന്‍ചാണ്ടി അടക്കമുള്ളവര്‍ക്കെതിരെ പീഡനക്കേസ് രജിസ്റ്റര്‍ ചെയ്ത്. രണ്ടര വര്‍ഷം ക്രൈംബ്രാഞ്ച് അന്വേഷണം നടത്തി. തുടര്‍ന്ന് പരാതിക്കാരി നല്‍കിയ പരാതി പ്രകാരം കഴിഞ്ഞ ജനുവരി 24 നാണ്  അന്വേഷണം സംസ്ഥാന സര്‍ക്കാര്‍ സി.ബി.ഐക്ക് കൈമാറിയത്.

#360malayalam #360malayalamlive #latestnews#politics#ummanchandi#solar

സോളാർ പീഡനകേസിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കെതിരെ തെളിവില്ലെന്ന് ക്രൈംബ്രാഞ്ച്. ഉമ്മന്‍ചാണ്ടിക്കെതിരെ തെളിവില്ലെന്നും പ...    Read More on: http://360malayalam.com/single-post.php?nid=3789
സോളാർ പീഡനകേസിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കെതിരെ തെളിവില്ലെന്ന് ക്രൈംബ്രാഞ്ച്. ഉമ്മന്‍ചാണ്ടിക്കെതിരെ തെളിവില്ലെന്നും പ...    Read More on: http://360malayalam.com/single-post.php?nid=3789
സോളാർ: ഉമ്മൻ ചാണ്ടിക്കെതിരെ തെളിവില്ല സോളാർ പീഡനകേസിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കെതിരെ തെളിവില്ലെന്ന് ക്രൈംബ്രാഞ്ച്. ഉമ്മന്‍ചാണ്ടിക്കെതിരെ തെളിവില്ലെന്നും പീഡനം നടന്നുവെന്ന് പരാതിക്കാരി പറയുന്ന ദിവസം അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടി ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസില്‍ ഇല്ലായിരുന്നുവെന്നും പരാതിക്കാരി ക്ലിഫ്ഹൗസില്‍ എത്തിയതിന് തെളിവില്ലെന്നും കേസുമായി ബന്ധപ്പെട്ട ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്