ലാവ്‌ലിന്‍ കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഇടപെടുന്നു

ലാവ്‌ലിന്‍ കേസ് ഉള്‍പ്പെടെയുള്ള കേസുകളില്‍  ടിപി നന്ദകുമാറിനോട് അടുത്ത ദിവസം ഹാജരാകാന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ആവശ്യപ്പെട്ടു. 2006 മാര്‍ച്ചില്‍ ഡിആര്‍ഐക്കു നല്‍കിയ പരാതികളിലാണ് ഹാജരായി തെളിവുകള്‍ നല്‍കാന്‍ നോട്ടീസ് അയച്ചിരിക്കുന്നത്. വെള്ളിയാഴ്ച കൊച്ചിയിലെ ഓഫീസില്‍ ഹാജരാകാനാണ്  ഇഡി ഡപ്യൂട്ടി ഡയറക്ടര്‍ വികാസ് സി മേത്തയാണ് നോട്ടീസ് അയച്ചിരിക്കുന്നത്.

സംസ്ഥാനത്തെ ചില രാഷ്ട്രീയ നേതാക്കളുടെ നികുതി വെട്ടിപ്പ്, ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയ ചൂണ്ടിക്കാണിച്ച് 15 വര്‍ഷം മുന്‍പ് അയച്ച കത്തിലാണ് നടപടി. അതേസമയം താന്‍ അയച്ച റിമൈന്‍ഡറിന്റെ പശ്ചാത്തലത്തിലാണ് നടപടിയുണ്ടായിരിക്കുന്നതെന്ന് ടിപി നന്ദകുമാര്‍ ഒരു മാധ്യമത്തോട് പ്രതികരിച്ചു.

#360malayalam #360malayalamlive #latestnews

...    Read More on: http://360malayalam.com/single-post.php?nid=3758
...    Read More on: http://360malayalam.com/single-post.php?nid=3758
ലാവ്‌ലിന്‍ കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഇടപെടുന്നു തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്