ലാവലിന്‍ കേസിൽ വാദം തുടങ്ങാന്‍ തയാറാണെന്ന് സി.ബി.ഐ.

എസ്.എന്‍.സി ലാവലിന്‍ കേസില്‍  സുപ്രീംകോടതിയില്‍ നാളെ വാദം തുടങ്ങാന്‍ തയാറാണെന്ന് സി.ബി.ഐ. ഇതോടനുബന്ധിച്ച് ഉദ്യോഗസ്ഥര്‍ അഭിഭാഷകരുമായി ചര്‍ച്ച നടത്തി. 

20 ലേറെ തവണ മാറ്റിവെച്ചും അതിന് ശേഷം ബെഞ്ച് മാറ്റത്തിനും ശേഷമാണ് നാളെ കേസ് സുപ്രീംകോടതി പരിഗണിക്കുന്നത്.

മുഖ്യമന്ത്രി പിണറായി വിജയന്‍, മുന്‍ ഊര്‍ജ വകുപ്പ് സെക്രട്ടറി കെ. മോഹനചന്ദ്രന്‍, ജോയിന്‍റ് സെക്രട്ടറി എ. ഫ്രാന്‍സിസ് എന്നിവരെ കുറ്റവിമുക്തരാക്കിയ ഹൈക്കോടതി വിധി ചോദ്യം ചെയ്താണ് സി.ബി.ഐ സുപ്രീംകോടതിയെ സമീപിച്ചത്. മുന്‍കാലങ്ങളിലെല്ലാം നിരവധി തവണ സി.ബി.ഐ ആവശ്യപ്പെട്ടത് കേസ് മാറ്റിവെക്കണമെന്നാണ്. ഇതിനൊടുവിലാണ് നാളെ കേസ് പരിഗണിക്കുമ്ബോള്‍ വാദത്തിന് സി.ബി.ഐ തയാറാകുന്നത്.

ജസ്റ്റിസ് ലളിത് അധ്യക്ഷനായ ബെഞ്ചാണ് കഴിഞ്ഞ സെപ്റ്റംബര്‍ ഒന്നു മുതല്‍ ലാവലിന്‍ കേസ് പരിഗണിക്കുന്നത്. സംസ്ഥാനത്ത് നിയമസഭ തെരഞ്ഞെടുപ്പ് അടുത്ത് നിൽക്കേ ലാവലിന്‍ കേസിലെ തുടര്‍നടപടികള്‍ നിര്‍ണായകമാകും.

#360malayalam #360malayalamlive #latestnews

...    Read More on: http://360malayalam.com/single-post.php?nid=3729
...    Read More on: http://360malayalam.com/single-post.php?nid=3729
ലാവലിന്‍ കേസിൽ വാദം തുടങ്ങാന്‍ തയാറാണെന്ന് സി.ബി.ഐ. തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്