REDUCE , RECYCLE , REUSE - 3R's of SUSTAINABILITY സാമൂഹ്യ ബോധവൽക്കരണ കാമ്പയിൻ .

 വടക്കേകാട് :   തൃശൂർ ജില്ലയിൽ തന്നെ മികച്ച വിദ്യാഭ്യാസം നൽകുന്ന സ്ഥാപനമാ ണ് ഐ സി എ ഇംഗ്ലീഷ് ഹയർ സെക്കണ്ട റി സ്കൂൾ . ലോക രാജ്യങ്ങളിലെ സ്ഥാപന ങ്ങളുമായി കോർത്തിണക്കുന്നതിന്റെയും നവലോക ക്രമത്തിൽ ഒപ്പം നിൽക്കുന്നതി ന്റെയും ഭാഗമായാണ് പരിപാടികൾ സംഘ ടിപ്പിച്ച് വരുന്നത് .

വിവിധ രാജ്യങ്ങളിലെ സ്കൂളുകളെ പങ്കെ ടുപ്പിച്ച് അന്താരാഷ്ട്ര വിദ്യാഭ്യാസ മുന്നേറ്റ ത്തിന് നേതൃത്വംനൽകുന്ന ബ്രിട്ടീഷ് കൗൺ സിലിന്റെ ഇന്റർനാഷണൽ ഡയമെൻഷെ ൻസ് ഇൻ സ്കൂൾസ്(IDS)ജേർണി 20 - 21 ന്റെ ഭാഗമായി ആക്റ്റിവിറ്റി 5 ൽ REDUCE , RECYCLE , REUSE ,  - 3R's of SUSTAINAB ILITY പ്രോഗ്രാം നാല് രാജ്യങ്ങളിലെ 8 , 9 ക്ലാസുകളിലെ വിദ്യാർഥികളെ പങ്കെടുപ്പിച്ചു കൊണ്ടുള്ള സാമൂഹ്യ ബോധവൽക്കരണ കാമ്പയിൻ ഐ സി എ ഇംഗ്ലീഷ് സ്കൂളിൽ നടന്നു .

പ്രസ്തുത പരിപാടിയുടെ ഭാഗമായി ഗ്രാമ പഞ്ചായത്ത് സഹകരണത്തോടെ നടത്തി

യ ഗൃഹസന്ദര്‍ശനവും കാമ്പയിൻ ബോധവ ത്ക്കരണവും പഞ്ചായത്ത് പ്രസിഡന്റ് വി കെ ഫസലുൽ അലി ഉദ്ഘാടനം ചെയ്തു . സുസ്ഥിരതക്ക് വേണ്ടി നില കൊള്ളുവാൻ നാം തയ്യാറാവണമെന്ന സൂചന നല്‍കുന്ന താണ് BC പ്രോജക്ടിന്റെ മുദ്രാവാക്യമെന്ന് അദ്ദേഹം പറഞ്ഞു . ഉപയോഗം കുറക്കുക , ചംക്രമണത്തിലൂടെ പുതിയ വസ്തുക്കൾ ഉണ്ടാക്കുക ,വസ്തുക്കൾ പുനരുപയോഗം നടത്തുക തുടങ്ങി നിരവധി സാമൂഹ്യ പ്രതി ബദ്ധതയുളള പ്രവർത്തനങ്ങൾ പഠന കാല ത്ത് തുടങ്ങുന്നതാണ് നല്ല രീതി എന്നും കൂ ട്ടിച്ചേർത്തു .ഉദ്ഘാടനം നിർവഹിച്ച് സംസാ രിക്കുകയായിരുന്നു അദ്ദേഹം .

സ്ക്കൂൾ പ്രിൻസിപ്പാൾ മുഹമ്മദ് ബഷീർ . യു അദ്ധ്യക്ഷത വഹിച്ചു . വൈസ് പ്രിൻസി പ്പലും ബ്രിട്ടീഷ് കൗൺസിൽ ഐ ഡി എസ് കോർഡിനേറ്ററുമായ ഷബ്ന ഫാത്തിമ കാ

മ്പയിൻ വിശദീകരണം നല്‍കി. ഐസിഎ

മാനേജിങ് കമ്മിറ്റി വൈസ് പ്രസിഡന്റ് കുഞ്ഞിമൊയ്തു പി , കമ്മിറ്റി എക്സിക്യൂ ട്ടീവ് അംഗം മാമുണ്ണി തുടങ്ങിയവർ സംസാ രിച്ചു . രക്ഷിതാക്കളായ ഫഹദ് മുസ്തഫ, ഷെമീറ, ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റ് മറിയു മുസ്തഫ , ബ്രിട്ടീഷ് കൗൺസിൽ ഡെലിഗേറ്റുകളായ ശാലിനി വിജയ് മേനോ ൻ, നിഷി മോൻസി പോൾ , ഇസ്‌ലാമിക് അ ദ്ധ്യാപകൻ സുഫുയാൻ വാഫി എന്നിവർ നേതൃത്വം നല്‍കി. തുടർന്ന് നടന്ന സാമൂഹ്യ ബോധവത്ക്കരണ റാലി കമ്മിറ്റി എക്സി ക്യൂട്ടീവ് അംഗം ഒ. എ മാമുണ്ണി ഫ്ലാഗ് ഓഫ് ചെയ്തു . കൊമ്പത്തേൽപ്പടി, നായരങ്ങാ ടി, ഞമനേങ്ങാട് സെന്റർ എന്നിവിടങ്ങളിൽ പര്യടനം നടത്തി , ബോധവത്കരണ സ്റ്റിക്ക റുകൾ വിതരണം ചെയ്തു . 

രാജി രാജേന്ദ്രൻ സ്വാഗതവും , സാലിഹ് എ നന്ദിയും പറഞ്ഞു .

#360malayalam #360malayalamlive #latestnews

...    Read More on: http://360malayalam.com/single-post.php?nid=3728
...    Read More on: http://360malayalam.com/single-post.php?nid=3728
REDUCE , RECYCLE , REUSE - 3R's of SUSTAINABILITY സാമൂഹ്യ ബോധവൽക്കരണ കാമ്പയിൻ . തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്