ഒതളൂർ ഗവ.യു.പി സ്കൂൾ കെട്ടിടം നാടിന് സമർപ്പിച്ചു

ഒതളൂർ ഗവ.യു.പി സ്കൂളിൽ നിർമ്മിച്ച പുതിയ കെട്ടിടം സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ലോകത്തിലെവിടെയുമുള്ള വിദ്യാലയങ്ങളോട്  കിടപിടിക്കുന്ന ശേഷിയും സൗകര്യവുമുള്ള വിദ്യാലയമായി ജി.എൽ.പി സ്കൂൾ മാറി കൊണ്ടിരിക്കുകയാണെന്നും ഘട്ടം ഘട്ടമായി വികസനത്തിൻ്റെ വളർച്ച യാഥാർത്ഥ്യമാകുകയാണെന്നും ചടങ്ങിൽ സ്പീക്കർ പറഞ്ഞു. ഹൈടെക്ക് വിദ്യാലയങ്ങൾ സംസ്ഥാനത്ത് ഉണ്ടായെന്നും നമ്മുടെ വിദ്യാലയത്തിൻ്റെ പഠന സൗകര്യം വർധിക്കുന്നുവെന്നും സ്പീക്കർ പറഞ്ഞു. കുട്ടികളുടെ അഭിരുചിയും ശേഷിയും വർധിപ്പിക്കുന്ന കുട്ടികൾക്ക് പറ്റുന്ന രീതിയിൽ സ്കൂളിനെ മാറ്റുന്ന സംവിധാനങ്ങൾ വേണം. കുട്ടികളുമായും കുട്ടിത്തവുമായും ചേരുന്ന രീതിയിൽ സ്ഥാപനങ്ങൾ മാറണമെന്നും സ്പീക്കർ കൂട്ടിച്ചേർത്തു.

പൊതു വിദ്യാഭ്യാസ വകുപ്പിൻ്റെ 2018- 19 വർഷത്തിലെ വാർഷിക പദ്ധതിയിൽ നിന്നും 45 ലക്ഷം ചെലവഴിച്ചാണ് കെട്ടിടം നിർമിച്ചിരിക്കുന്നത്. രണ്ട് നിലകളിലായി 212.57 ചതുരശ്ര മീറ്ററിൽ നിർമ്മിച്ച കെട്ടിടത്തിൽ മൂന്ന് ക്ലാസ് മുറികൾ, ഗോവണി റൂം എന്നിവ ഒരുക്കിയിട്ടുണ്ട്. വിട്രിഫൈഡ് ഫ്ലോറിംഗ് നടത്തിയ നിലത്തോടു കൂടിയാണ് നിർമ്മാണം പൂർത്തീകരിച്ചിട്ടുള്ളത്. 

ചടങ്ങിൽ ആലങ്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് എ.പി പുരുഷോത്തമൻ അധ്യക്ഷനായി. മറ്റു ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ, അധ്യാപകർ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.

#360malayalam #360malayalamlive #latestnews

ചടങ്ങിൽ ആലങ്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് എ.പി പുരുഷോത്തമൻ അധ്യക്ഷനായി. മറ്റു ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ, അധ്യാപകർ, രാഷ്ട്രീയ പ...    Read More on: http://360malayalam.com/single-post.php?nid=3717
ചടങ്ങിൽ ആലങ്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് എ.പി പുരുഷോത്തമൻ അധ്യക്ഷനായി. മറ്റു ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ, അധ്യാപകർ, രാഷ്ട്രീയ പ...    Read More on: http://360malayalam.com/single-post.php?nid=3717
ഒതളൂർ ഗവ.യു.പി സ്കൂൾ കെട്ടിടം നാടിന് സമർപ്പിച്ചു ചടങ്ങിൽ ആലങ്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് എ.പി പുരുഷോത്തമൻ അധ്യക്ഷനായി. മറ്റു ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ, അധ്യാപകർ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്