സ്ത്രീ ശാക്തീകരണ - ബോധവത്ക്കരണ വെബിനാർ സംഘടിപ്പിച്ചു.

വടക്കോക്കാട് : ഐ സി എ ഇംഗ്ലീഷ് ഹയർ സെക്കണ്ടറി സ്കൂളിനെ അന്താരാഷ്ട്ര തല ത്തിലേക്ക് ഉയർത്തുന്നതിന്റെ ഭാഗമായി ബ്രിട്ടീഷ് കൗൺസിലിന്റെ ഇന്റർനാഷണൽ ഡൈമെൻഷൻ ഇൻ സ്കൂൾസ് IDS 2020 ന്റെ ഭാഗമായി ആക്ടിവിറ്റി 7 ലെ വുമൺ എംപവർമെന്റ് പ്രോഗ്രാമിന്റെ ഭാഗമായി 8, 9 ക്ലാസ്സ്‌ കുട്ടികൾക്ക് സ്കൂൾ അങ്കണത്തിൽ സ്ത്രീ ശാക്തീകരണ - ബോധവത്ക്കരണ വെബിനാർ സംഘടിപ്പിച്ചു.

ഇന്ത്യൻ റവന്യൂ സർവ്വീസിൽ 155 ആം റാങ്ക് നേടിയ, ഇൻകം ടാക്സ് അസിസ്റ്റന്റ് കമ്മീ ഷണറുമായ മിസ്. റുമൈസ ഫാത്തിമ ആർ. വി. വെബിനാറിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു . അന്താരാഷ്ട്ര മോട്ടിവേഷണൽ

പ്രഭാഷകരായ അഡ്വക്കേറ്റ് ഷബീൽ ഉമ്മർ (Excellent Catalyst and Smart Screener,  Sheikh Hamdhan Awardee )

യു എ ഇയിൽ നിന്നും സാരിഷ് ഖാൻ(I. E. L. T. S ഫാക്കൽറ്റി) പാകിസ്താനിൽ നിന്നും

വെബിനാറിൽ പങ്കെടുത്തു.

സ്കൂൾ പ്രിൻസിപ്പൽ മുഹമ്മദ്‌ ബഷീർ. യു  അധ്യക്ഷത വഹിച്ചു. വൈസ് പ്രിൻസിപ്പൽ, ഐ സി എ ബ്രിട്ടീഷ് കൗൺസിൽ ഐ ഡി എസ് സ്റ്റാഫ്‌ കോർഡിനേറ്ററുമായ ഷബ്‌ന ഫാത്വിമ ആമുഖം നൽകി. ഐ ഡി എസ് കോർഡിനേറ്റർ സാബിർ എൻ എ സംസാരിച്ചു. പരസ്പര സംഭാഷണവും അഭിപ്രായങ്ങളും ഉൾപ്പെടുത്തി രക്ഷിതാക്കളുമായും കുട്ടികളുമായും കോർഡിനേറ്റർ സംവാദം നടത്തി . ഡെലിഗേറ്റും H. S. A സോഷ്യൽ സയൻസ് ടീച്ചറുമായ മിസ്സ് ഷീബ ഷക്കീർ സ്വാഗതവും ഡെലിഗേറ്റും യു. പി ഇംഗ്ലീഷ് ടീച്ചറുമായ മിസ്സ്‌ ഷെല്ലി നന്ദിയും പറഞ്ഞു.

#360malayalam #360malayalamlive #latestnews

ഇന്ത്യൻ റവന്യൂ സർവ്വീസിൽ 155 ആം റാങ്ക് നേടിയ, ഇൻകം ടാക്സ് അസിസ്റ്റന്റ് കമ്മീ ഷണറുമായ മിസ്. റുമൈസ ഫാത്തിമ ആർ. വി. വെബിനാറിന്റെ ഉദ്ഘാടന...    Read More on: http://360malayalam.com/single-post.php?nid=3703
ഇന്ത്യൻ റവന്യൂ സർവ്വീസിൽ 155 ആം റാങ്ക് നേടിയ, ഇൻകം ടാക്സ് അസിസ്റ്റന്റ് കമ്മീ ഷണറുമായ മിസ്. റുമൈസ ഫാത്തിമ ആർ. വി. വെബിനാറിന്റെ ഉദ്ഘാടന...    Read More on: http://360malayalam.com/single-post.php?nid=3703
സ്ത്രീ ശാക്തീകരണ - ബോധവത്ക്കരണ വെബിനാർ സംഘടിപ്പിച്ചു. ഇന്ത്യൻ റവന്യൂ സർവ്വീസിൽ 155 ആം റാങ്ക് നേടിയ, ഇൻകം ടാക്സ് അസിസ്റ്റന്റ് കമ്മീ ഷണറുമായ മിസ്. റുമൈസ ഫാത്തിമ ആർ. വി. വെബിനാറിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു.... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്