പാവിട്ടപ്പുറത്ത് യുവാവ് കുത്തേറ്റ് മരിച്ച സംഭവം മൂന്ന് പേര്‍ പിടിയില്‍

ചങ്ങരംകുളം: കോലിക്കരയില്‍ പാവിട്ടപ്പുറം സ്വദേശിയായ യുവാവ് കുത്തേറ്റ് മരിച്ച സംഭവത്തില്‍ പ്രധാന പ്രതി അടക്കം മൂന്ന് പേരെ അന്യേഷണ സംഘം അറസ്റ്റ് ചെയ്തു. കോലിക്കര സ്വദേശി ഷമാസ്(20),ചാലിശ്ശേരി കാട്ടുപാടം സ്വദേശി മഹേഷ് (18),കാഞ്ഞിരത്താണി കപ്പൂര്‍ സ്വദേശി അമല്‍ ബാബു(21)എന്നിവരെയാണ് പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തത്. ചൊവ്വാഴ്ച വൈകിയിട്ട് 6 മണിയോടെയാണ് പാവിട്ടപ്പുറം സ്വദേശി മുക്കുന്നത്ത് അറക്കല്‍ മുനീബ് (25)കുത്തേറ്റ് മരിച്ചത്. സംഭവത്തില്‍ ഒളിവില്‍ കഴിഞ്ഞ് വന്ന ഷമാസിനെയും മഹേഷിനെയും കോലിക്കരയില്‍ പണി തീരാത്ത വീട്ടില്‍ നിന്നും,അമല്‍ ബാബുവിനെ കാഞ്ഞിരത്താണിയിലെ വീട്ടില്‍ നിന്നുമാണ് അന്യേഷണ സംഘം പിടികൂടിയത്.സംഭവത്തില്‍ കൂട്ടുപ്രതികള്‍ ഉണ്ടെന്നാണ് വിവരത്തെ തുടർന്ന് അവര്‍ക്ക് വേണ്ടിയുള്ള അന്വേഷണം തുടരുകയാണ്.മുനീബും ഷമാസും തമ്മില്‍ ഏറെ നാളായി നില നിന്നിരുന്ന തര്‍ക്കങ്ങളാണ്  കൊലപാതകത്തില്‍ കലാശിച്ചത്.പ്രതികള്‍ കഞ്ചാവ് അടക്കമുള്ള ലഹരി ഉല്‍പന്നങ്ങള്‍ ഉപയോഗിക്കുന്നവരാണെന്നും സൂചനയുണ്ട്. എസ് പി സുജിത്ത് ദാസിന്റെ നിര്‍ദേശത്തില്‍

തിരൂര്‍ ഡിവൈഎസ്പി സുരേഷ്ബാബു വിന്റെ മേല്‍നോട്ടത്തില്‍ പ്രത്യേക സ്ക്വഡ് അംഗങ്ങളായ എസ്ഐ മുഹമ്മദ് റാഫി,എസ്ഐ പ്രമോദ്,എഎസ്ഐ ജയപ്രകാശ്,സീനിയര്‍ സിപിഒ രാജേഷ്,ചങ്ങരംകുളം സിഐ സജീവിന്റെ നേതൃത്വത്തില്‍ എസ്ഐ വിജിത്ത്,ഹരിഹര സൂനു,ആന്റോ,എഎസ്ഐ സജീവ്,സിപിഒ മധു എന്നിവരടങ്ങുന്ന സംഘമാണ് കേസിന്റെ അന്വേഷണം നടത്തുന്നത്.

#360malayalam #360malayalamlive #latestnews

സംഭവത്തില്‍ കൂട്ടുപ്രതികള്‍ ഉണ്ടെന്നാണ് വിവരത്തെ തുടർന്ന് അവര്‍ക്ക് വേണ്ടിയുള്ള അന്വേഷണം തുടരുകയാണ്........    Read More on: http://360malayalam.com/single-post.php?nid=3701
സംഭവത്തില്‍ കൂട്ടുപ്രതികള്‍ ഉണ്ടെന്നാണ് വിവരത്തെ തുടർന്ന് അവര്‍ക്ക് വേണ്ടിയുള്ള അന്വേഷണം തുടരുകയാണ്........    Read More on: http://360malayalam.com/single-post.php?nid=3701
പാവിട്ടപ്പുറത്ത് യുവാവ് കുത്തേറ്റ് മരിച്ച സംഭവം മൂന്ന് പേര്‍ പിടിയില്‍ സംഭവത്തില്‍ കൂട്ടുപ്രതികള്‍ ഉണ്ടെന്നാണ് വിവരത്തെ തുടർന്ന് അവര്‍ക്ക് വേണ്ടിയുള്ള അന്വേഷണം തുടരുകയാണ്..... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്