പെരുമ്പടപ്പ് ബ്ലോക്ക് നാല് കോടിയുടെ വികസന പദ്ധതികള്‍ പ്രഖ്യാപിച്ചു

ഭവന വിദ്യാഭ്യാസ ആരോഗ്യ കാർഷിക തൊഴിൽ മേഖലകളുടെ സമഗ്രവികസനം ലക്ഷ്യമാക്കി  പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് 4 കോടി രൂപയുടെ വികസന പദ്ധതികളുടെ പ്രഖ്യാപനം നടത്തി.

പെരുമ്പടപ്പ് ബ്ലോക്ക് ഒ.എൻ.വി കോൺഫറൻസ് ഹാളിൽ നടന്ന വികസന സെമിനാർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഇ.സിന്ധു ഉദ്ഘാടനം ചെയ്തു.

പദ്ധതി രൂപീകരണത്തിന്റെ വിവിധ ഘട്ടങ്ങൾ പൂർത്തീകരിച്ച് 2021-22 വാർഷിക പദ്ധതിയുടെ വികസന സെമിനാർ സംഘടിപ്പിച്ച മലപ്പുറം ജില്ലയിലെ ആദ്യ തദ്ദേശ സ്വയംഭരണ സ്ഥാപനമെന്ന അംഗീകാരവും പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്തിനാണ്.


കുട്ടനാടും പാലക്കാടും കഴിഞ്ഞാൽ കേരളത്തിന്റെ നെല്ലറകളിൽ ഇടം പിടിക്കാവുന്ന ഒരു മേഖലയാണ് പെരുമ്പടപ്പ്. ഇവിടത്തെ തരിശു നിലങ്ങളിലും കോൾ പാടങ്ങളിലുമുള്ള നെൽ കൃഷി പ്രോത്സാഹിക്കുന്നതിനും നെല്ലുൽപാദനം വർദ്ധിപ്പിക്കുന്നതിനുമാണ് ബ്ലോക്ക് പഞ്ചായത്ത് ലക്ഷ്യമിടുന്നതെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഇ.സിന്ധു പറഞ്ഞു.

കായിക വിനോദത്തിന് അവസരമൊരുക്കാൻപെൺകുട്ടികൾക്ക് മാത്രമായുള്ള ടർഫ് മൈതാനങ്ങളും ബ്ലോക്ക് പഞ്ചായത്ത് വിഭാവനം ചെയ്യുന്നുണ്ട്. 

ബ്ലോക്ക് വൈസ് പ്രസിഡന്റ് സൗദാമിനി അദ്ധ്യക്ഷനായി.

ബ്ലോക്ക് വികസന സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ 

എ.എച്ച്.റംഷീന കരട് പദ്ധതി രേഖ അവതരിപ്പിച്ചു. ആസൂത്രണ സമിതി ഉപാദ്ധ്യക്ഷൻ പി.എം.ആറ്റുണ്ണി തങ്ങൾ വികസന കാഴ്ചപ്പാട് അവതരിപ്പിച്ചു.

ബ്ലോക്ക് ഡെവലപ്മെന്റ് ഓഫീസർ അമൽദാസ്.കെ.ജെ സ്വാഗതം പറഞ്ഞ ചടങ്ങിൽ

ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ് മാരായ പുരുഷോത്തമൻ, മിസ്രിയ, സെമീറ എളയടത്ത്, ബിനീഷ മുസ്തഫ,  ബ്ലോക്ക് സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാന്മാരായ ടി.രാമദാസ് മാസ്റ്റർ, താജുന്നീസ, ബ്ലോക്ക് പഞ്ചായത്ത് അംഗം കെ.സി. ഷിഹാബ്, ജനറൽ എക്സ്റ്റൻഷൻ ഓഫീസർ ജ്യോതിസ്.ടി തുടങ്ങിയവർ സംസാരിച്ചു.

#360malayalam #360malayalamlive #latestnews

പെരുമ്പടപ്പ് ബ്ലോക്ക് ഒ.എൻ.വി കോൺഫറൻസ് ഹാളിൽ നടന്ന വികസന സെമിനാർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഇ.സിന്ധു ഉദ്ഘാടനം ചെയ്തു.......    Read More on: http://360malayalam.com/single-post.php?nid=3696
പെരുമ്പടപ്പ് ബ്ലോക്ക് ഒ.എൻ.വി കോൺഫറൻസ് ഹാളിൽ നടന്ന വികസന സെമിനാർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഇ.സിന്ധു ഉദ്ഘാടനം ചെയ്തു.......    Read More on: http://360malayalam.com/single-post.php?nid=3696
പെരുമ്പടപ്പ് ബ്ലോക്ക് നാല് കോടിയുടെ വികസന പദ്ധതികള്‍ പ്രഖ്യാപിച്ചു പെരുമ്പടപ്പ് ബ്ലോക്ക് ഒ.എൻ.വി കോൺഫറൻസ് ഹാളിൽ നടന്ന വികസന സെമിനാർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഇ.സിന്ധു ഉദ്ഘാടനം ചെയ്തു.... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്