കഞ്ചാവും,സിഗരറ്റും ചെരുപ്പിനുള്ളിൽ ഒളിപ്പിച്ച് ജില്ലാ ജയിലിലെ തടവുകാരനു കൈമാറിയ പൊന്നാനി സ്വദേശി പിടിയില്‍

പൊന്നാനി: ചെരുപ്പിനുള്ളിൽ കഞ്ചാവും,സിഗരറ്റും ഒളിപ്പിച്ച് ജില്ലാ ജയിലിലെ തടവുകാരനു കൈമാറിയ സംഭവത്തില്‍ സന്ദർശകൻ കൂടിയായ പൊന്നാനി സ്വദേശി പിടിയില്‍.മലപ്പുറം ജില്ലയിലെ പൊന്നാനി സ്വദേശി കല്ലൂക്കാരൻ എ.സമീർ(34)നെയാണ് മലമ്പുഴ പൊലീസ് അറസ്റ്റ് ചെയ്തത്.കഞ്ചാവു കടത്തിയ കേസിൽ മലമ്പുഴയിലെ ജില്ലാ ജയിലിൽ കഴിയുന്ന സുഹൃത്തിനെ കാണാൻ തിങ്കളാഴ്ച ഉച്ചയ്ക്കാണ് സമീർ എത്തിയത്.സംശയം തോന്നിയ ജയിൽ ഉദ്യോഗസ്ഥർ ചെരുപ്പു മുറിച്ചു പരിശോധിച്ചപ്പോഴാണു 600 ഗ്രാം കഞ്ചാവും, 40 സിഗരറ്റുകളും കണ്ടെത്തിയത്.തടവുകാരെ കാണാനെത്തുമ്പോൾ സന്ദർശകരുടെ തിരിച്ചറിയൽ കാർഡിന്റെ കോപ്പി ജയിൽ ഉദ്യോഗസ്ഥർക്കു നൽകേണ്ടതുണ്ട്. ഇതു പരിശോധിച്ചാണു മലമ്പുഴ ഇൻസ്പെക്ടർ ബി.കെ.സുനിൽകൃഷ്ണയുടെ നേതൃത്വത്തിൽ പൊന്നാനിയിൽ നിന്നു സമീറിനെ അറസ്റ്റ് ചെയ്തത്.കോടതി ഇയാളെ റിമാൻഡ് ചെയ്തു. കഞ്ചാവു കടത്തിയ കേസിൽ സമീറിനെതിരെ പൊന്നാനി സ്റ്റേഷനിൽ കേസുകളുണ്ടെന്നു പൊലീസ് പറയുന്നു


#360malayalam #360malayalamlive #latestnews

...    Read More on: http://360malayalam.com/single-post.php?nid=3674
...    Read More on: http://360malayalam.com/single-post.php?nid=3674
കഞ്ചാവും,സിഗരറ്റും ചെരുപ്പിനുള്ളിൽ ഒളിപ്പിച്ച് ജില്ലാ ജയിലിലെ തടവുകാരനു കൈമാറിയ പൊന്നാനി സ്വദേശി പിടിയില്‍ തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്