പെരുമ്പടപ്പിലും നന്നമുക്കിലും ദേശീയ സാമ്പിള്‍ സര്‍വേ

നാഷണല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസ് നടത്തുന്ന 78-ാംമത് സാമൂഹിക സാമ്പത്തിക സര്‍വേ പെരുമ്പടപ്പ് വാര്‍ഡ് 14 ലും നന്നമുക്ക് വാര്‍ഡ് ആറിലും അടുത്തയാഴ്ച തുടങ്ങും. കണ്ടെയിന്‍മെന്റ്  സോണ്‍ നിയന്ത്രണങ്ങള്‍ മൂലം ഇവിടെ സര്‍വേ നീട്ടിവച്ചിരുന്നു. കുടുംബാംഗങ്ങള്‍, മാസ ചെലവുകള്‍,  അടിസ്ഥാന സൗകര്യങ്ങള്‍, കൈവശ ഭൂമി, വാങ്ങിയതോ നിര്‍മിച്ചതോ ആയ വീടും ഫ്‌ളാറ്റും, വീട് നിര്‍മാണത്തിന് ഉപയോഗിച്ചിരിക്കുന്ന സാധനസാമഗ്രികള്‍, ലോണ്‍, തൊഴില്‍, സര്‍ക്കാരിന്റെ വിവിധ പദ്ധതികളെക്കുറിച്ചുള്ള അറിവ്, ഫോണ്‍, ടിവി, ന്യൂസ് പേപ്പര്‍ എന്നിവയുടെ ലഭ്യത തുടങ്ങിയ വിവരങ്ങളാണ് ശേഖരിക്കുന്നത്.

കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ  നയരൂപീകരണത്തിനും പദ്ധതി നിര്‍വഹണത്തിനുമാണ് ദേശീയ സാമ്പിള്‍ സര്‍വേകള്‍ നടത്തുന്നത്. ഭാര്യയുടെ വീട്ടുജോലിക്ക് മികച്ച മൂല്യം കണക്കാക്കി അടുത്തിടെ സുപ്രീം കോടതി നടത്തിയ സുപ്രധാന വിധിന്യായത്തില്‍  2019 ല്‍ നടത്തിയ സമയ വിനിയോഗ സാമ്പിള്‍ സര്‍വേ പുറത്തുവിട്ട വിവരങ്ങള്‍ അടിസ്ഥാനമാക്കിയിരുന്നു. 78-ാമത്  റൗണ്ട് സര്‍വേയും പീരിയോഡിക് ലേബര്‍ ഫോഴ്‌സ് സര്‍വേയും സംസ്ഥാനത്ത് വിവിധ സ്ഥലങ്ങളില്‍  പുരോഗമിക്കുന്നുണ്ട്. ഡിസംബര്‍ 31ന് അവസാനിക്കേണ്ട 78-ാമത് റൗണ്ട് സര്‍വേ മാര്‍ച്ച് 31 വരെ നീട്ടിയിട്ടുണ്ട്.

#360malayalam #360malayalamlive #latestnews

...    Read More on: http://360malayalam.com/single-post.php?nid=3673
...    Read More on: http://360malayalam.com/single-post.php?nid=3673
പെരുമ്പടപ്പിലും നന്നമുക്കിലും ദേശീയ സാമ്പിള്‍ സര്‍വേ തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്