എടപ്പാളിൽ ഇന്ന് ഗതാഗതനിയന്ത്രണം

എടപ്പാൾ: മേൽപ്പാലത്തെ തൃശ്ശൂർ-കോഴിക്കോട് റോഡുകളിലേക്ക് ബന്ധിപ്പിപ്പുന്ന പ്രധാന ഭാഗത്തെ കോൺക്രീറ്റ് ജോലികൾ നടക്കുന്നതിനാൽ എടപ്പാൾ പട്ടണത്തിൽ വ്യാഴാഴ്ച ഗതാഗതം തടയും.

പട്ടാമ്പി, കോഴിക്കോട് റോഡുകളിൽനിന്നുള്ള ഒരു വാഹനത്തെയും ടൗണിലേക്ക് കടത്തിവിടില്ല. പൊന്നാനി റോഡിൽനിന്ന് കുറ്റിപ്പുറം ഭാഗത്തേക്കുള്ള വാഹനങ്ങൾക്ക് തടസ്സമില്ലാതെ പോകാനാകും.

തൃശ്ശൂർ റോഡിൽനിന്ന് കോഴിക്കോട് റോഡിലേക്കും പൊന്നാനി റോഡിലേക്കും ഗതാഗതത്തിന് തടസ്സമില്ലെങ്കിലും പട്ടാമ്പി റോഡിലേക്ക് വാഹനങ്ങൾക്ക് പോകാനാവില്ല. ഈ വാഹനങ്ങൾ നടുവട്ടത്തുനിന്നു തിരിഞ്ഞ് പഞ്ചായത്തോഫീസ് വഴിയോ ശുകപുരം റോഡ് വഴിയോ പോകേണ്ടിവരും.

പട്ടാമ്പി റോഡിൽനിന്നുള്ള വാഹനങ്ങൾ വട്ടംകുളത്തുനിന്ന് പഞ്ചായത്തോഫീസ് റോഡ് വഴി നെല്ലിശ്ശേരിയിലെത്തി നടുവട്ടം വഴി സംസ്ഥാന പാതയിലെത്തണം. പൊന്നാനി റോഡിൽനിന്ന് തൃശ്ശൂർ ഭാഗത്തേക്കുളള വാഹനങ്ങൾ കുണ്ടുകടവ് ജങ്ഷനിൽനിന്ന് അത്താണി വഴിയോ ചെറുവാഹനങ്ങൾ അംശക്കച്ചേരി, തലമുണ്ട വഴിയോ നടുവട്ടത്തെത്തണം.

ഉച്ചയ്ക്ക് ഒരുമണി മുതലാണ് കോൺക്രീറ്റ് ജോലികളാരംഭിക്കുക. വെള്ളിയാഴ്ച പുലർച്ചെവരെ ജോലിയുള്ളതിനാൽ അതിനുശേഷമേ ഗതാഗതം പുനരാരംഭിക്കുകയുള്ളൂ.

#360malayalam #360malayalamlive #latestnews

ഉച്ചയ്ക്ക് ഒരുമണി മുതലാണ് കോൺക്രീറ്റ് ജോലികളാരംഭിക്കുക. വെള്ളിയാഴ്ച പുലർച്ചെവരെ ജോലിയുള്ളതിനാൽ അതിനുശേഷമേ ഗതാഗതം പുനരാരംഭിക്...    Read More on: http://360malayalam.com/single-post.php?nid=3668
ഉച്ചയ്ക്ക് ഒരുമണി മുതലാണ് കോൺക്രീറ്റ് ജോലികളാരംഭിക്കുക. വെള്ളിയാഴ്ച പുലർച്ചെവരെ ജോലിയുള്ളതിനാൽ അതിനുശേഷമേ ഗതാഗതം പുനരാരംഭിക്...    Read More on: http://360malayalam.com/single-post.php?nid=3668
എടപ്പാളിൽ ഇന്ന് ഗതാഗതനിയന്ത്രണം ഉച്ചയ്ക്ക് ഒരുമണി മുതലാണ് കോൺക്രീറ്റ് ജോലികളാരംഭിക്കുക. വെള്ളിയാഴ്ച പുലർച്ചെവരെ ജോലിയുള്ളതിനാൽ അതിനുശേഷമേ ഗതാഗതം പുനരാരംഭിക്കുകയുള്ളൂ..... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്