പരീക്ഷാ കാലത്തെ ആശങ്കകളകറ്റാൻ ടെലി കൗൺസിലിങ്ങുമായി പൊന്നാനി നഗരസഭ

പൊന്നാനി: പരീക്ഷാ കാലത്തെ ആശങ്കകളകറ്റാൻ ടെലി കൗൺസിലിങ്ങുമായി പൊന്നാനി നഗരസഭ. പുതുപൊന്നാനി ഗവ. ആയുർവ്വേദ ഹോസ്പിറ്റൽ മാനസികാരോഗ്യ വിഭാഗത്തിന് കീഴിലാണ് എസ്.എസ്.എൽ.സി വിദ്യാർത്ഥികൾക്കായി ടെലി കൗൺസിലിങ്ങ് നടത്തുന്നത്.

കോവിഡിനെ മാസങ്ങളോളം അധ്യയനം നഷ്ടപ്പെട്ട എസ്.എസ്.എൽ.സി വിദ്യാർത്ഥികളിലെ ആശങ്കകളും, ഭയവും അകറ്റുകയെന്ന ലക്ഷ്യത്തോടെയാണ് പൊന്നാനി നഗരസഭയും, ഗവ. ആയുർവ്വേദ ഹോസ്പിറ്റൽ മാനസികാരോഗ്യ വിഭാഗവും ചേർന്ന് വിജയ വീഥി എന്ന പേരിൽ ടെലി കൗൺസിലിങ്ങ് സംഘടിപ്പിക്കുന്നത്. പരീക്ഷയെ അഭിമുഖീകരിക്കുന്ന വിദ്യാർത്ഥികളെ മാനസികാരോഗ്യമുള്ളവരാക്കി മാറ്റുകയെന്നതാണ് ടെലി കൗൺസിലിങ്ങിൻ്റെ  ലക്ഷ്യം. പുതുപൊന്നാനി ഗവ. ആയുർവ്വേദ ഹോസ്പിറ്റലിലെ ഡോ.പരശുറാമിൻ്റെ നേതൃത്വത്തിലാണ് ടെലി കൗൺസിലിങ്ങ് ആരംഭിച്ചത്.കോവിഡ് കാലത്ത് വീടുകളിലുള്ളവർക്കായും കൗൺസിലിങ്ങ് പൊന്നാനി നഗരസഭയിൽ നടന്നിരുന്നു

റിപ്പോർട്ട്: നൗഷാദ്

#360malayalam #360malayalamlive #latestnews

...    Read More on: http://360malayalam.com/single-post.php?nid=3661
...    Read More on: http://360malayalam.com/single-post.php?nid=3661
പരീക്ഷാ കാലത്തെ ആശങ്കകളകറ്റാൻ ടെലി കൗൺസിലിങ്ങുമായി പൊന്നാനി നഗരസഭ തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്