വി.എസ് ഭരണ പരിഷ്‌കാര കമ്മീഷൻ അധ്യക്ഷ സ്ഥാനം രാജിവെച്ചു

ഭരണ പരിഷ്‌കാര കമ്മീഷൻ അധ്യക്ഷ സ്ഥാനം വി.എസ് അച്യുതാനന്ദൻ രാജി വെച്ചു. രാജിക്കത്ത് മുഖ്യമന്ത്രിക്ക് നൽകി. ഇന്നലെ മൂന്നു റിപോർട്ടുകൾ സമർപ്പിച്ച ശേഷമാണ് രാജി. ഇതോടെ ഭരണ പരിഷ്‌കാര കമ്മീഷൻ 13 റിപ്പോർട്ടുകൾ സമർപ്പിച്ചു.

സ്ഥാനമൊഴിയുന്നതിന് മുന്നോടിയായി കവടിയാറിലെ ഔദ്യോഗിക വസതി ഒഴിഞ്ഞ് അദ്ദേഹം ബാർട്ടൺ ഹില്ലിലെ മകന്റെ വീട്ടിലേക്ക് താമസം മാറിയിരുന്നു. ആരോഗ്യ പ്രശ്നങ്ങളാണ് സ്ഥാനമൊഴിയാൻ കാരണമെന്നാണ് വിവരം. തദ്ദേശ തിരഞ്ഞെടുപ്പിൽ ആരോഗ്യ പ്രശ്‌നം കാരണം യാത്രചെയ്യാൻ കഴിയാഞ്ഞതിനാൽ അദ്ദേഹത്തിന് വോട്ടു ചെയ്യാനായിരുന്നില്ല.

#360malayalam #360malayalamlive #latestnews

...    Read More on: http://360malayalam.com/single-post.php?nid=3629
...    Read More on: http://360malayalam.com/single-post.php?nid=3629
വി.എസ് ഭരണ പരിഷ്‌കാര കമ്മീഷൻ അധ്യക്ഷ സ്ഥാനം രാജിവെച്ചു തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്