പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് 2021-22 വാര്‍ഷിക പദ്ധതി രൂപീകരണവുമായി ബന്ധപ്പെട്ട വര്‍ക്കിംഗ് ഗ്രൂപ്പ് യോഗം ചേർന്നു

പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത്  2021-22 വാര്‍ഷിക പദ്ധതി രൂപീകരണവുമായി ബന്ധപ്പെട്ട വര്‍ക്കിംഗ് ഗ്രൂപ്പ് യോഗം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് അഡ്വ.ഇ.സിന്ധു ഉദ്ഘാടനം ചെയ്തു.

 ബ്ലോക്ക് പഞ്ചായത്ത് ഒ.എന്‍.വി കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ ബ്ലോക്ക് വൈസ് പ്രസിഡന്‍റ്   സൌദാമിനി അദ്ധ്യക്ഷത വഹിച്ചു. 

2020-21 വാർഷിക പദ്ധതി രൂപീകരിച്ച് കേരളത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ വെച്ച് ഒന്നാമതായി അംഗീകാരം നേടുകയും തുടര്‍ന്ന് നാളിതുവരെ കേരളത്തിലെ പദ്ധതി നിര്‍വ്വഹണത്തില്‍ മികച്ച നേട്ടം കൈവരിച്ച് സമയബന്ധിതമായും ക്രിയാത്മകമായും വാര്‍ഷിക പദ്ധതിയുടെ പൂര്‍ത്തീകരണ ഘട്ടത്തിലേക്ക് അടുക്കുകയാണ്. 

വരും വര്‍ഷങ്ങളിലെ പദ്ധതി കാര്യക്ഷമമായി നടപ്പിലാക്കുന്നതിനു വേണ്ടിയുള്ള പ്രാരംഭ പ്രവര്‍ത്തനം എന്ന നിലയില്‍ സംഘടിപ്പിച്ച വര്‍ക്കിംഗ് ഗ്രൂപ്പ് രൂപീകരണ യോഗത്തില്‍ ജനപ്രതിനിധികളടക്കം ബന്ധപ്പെട്ട  മേഖലകളിലെ പ്രഗത്ഭര്‍ പങ്കെടുത്തു.

ബ്ലോക്ക് പഞ്ചായത്തിന്‍റെ സര്‍വ്വോന്മുഖമായ പുരോഗതിക്ക് ഉതകുന്ന തരത്തിലുള്ള വിവിധ മേഖലകളിലെ പദ്ധതി നിര്‍ദ്ദേശങ്ങൾ അവതരിപ്പിച്ചു.

ബ്ലോക്ക് സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാന്മാരായ റംഷീന.എ.എച്ച്, ടി.രാാംദാസ് മാസ്റ്റര്‍, താജ്ജുന്നീസ ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ വി.വി.കരുണാകരന്‍, പി.അജയന്‍,പി.റംഷാദ്. നൂറുദ്ദീന്‍ പോഴത്ത്, കെ.സി.ഷിഹാബ്, റീസ പ്രകാശ്, ജമീല മനാഫ്, ആശാലത,  തുടങ്ങിയവർ സംസാരിച്ചു.

ഹൗസിംഗ് ഓഫീസർ ഷിൽജി.പി.വി സ്വാഗതവും  ജനറല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ ജ്യോതിസ്.ടി നന്ദിയും പറഞ്ഞു.

#360malayalam #360malayalamlive #latestnews

ബ്ലോക്ക് പഞ്ചായത്തിന്‍റെ സര്‍വ്വോന്മുഖമായ പുരോഗതിക്ക് ഉതകുന്ന തരത്തിലുള്ള വിവിധ മേഖലകളിലെ പദ്ധതി നിര്‍ദ്ദേശങ്ങൾ അവതരിപ്പിച്...    Read More on: http://360malayalam.com/single-post.php?nid=3617
ബ്ലോക്ക് പഞ്ചായത്തിന്‍റെ സര്‍വ്വോന്മുഖമായ പുരോഗതിക്ക് ഉതകുന്ന തരത്തിലുള്ള വിവിധ മേഖലകളിലെ പദ്ധതി നിര്‍ദ്ദേശങ്ങൾ അവതരിപ്പിച്...    Read More on: http://360malayalam.com/single-post.php?nid=3617
പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് 2021-22 വാര്‍ഷിക പദ്ധതി രൂപീകരണവുമായി ബന്ധപ്പെട്ട വര്‍ക്കിംഗ് ഗ്രൂപ്പ് യോഗം ചേർന്നു ബ്ലോക്ക് പഞ്ചായത്തിന്‍റെ സര്‍വ്വോന്മുഖമായ പുരോഗതിക്ക് ഉതകുന്ന തരത്തിലുള്ള വിവിധ മേഖലകളിലെ പദ്ധതി നിര്‍ദ്ദേശങ്ങൾ അവതരിപ്പിച്ചു..... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്