മെഡിക്കൽ കോളേജ് ഡോക്ടർമാർ സൂചന പണിമുടക്ക് നടത്തി; ഫെബ്രുവരി മുതൽ അനിശ്ചിതകാല സമരം നടത്തും

തിരുവനന്തപുരം:  മെഡിക്കൽ കോളേജ് ഡോക്ടർമാരുടെ 2016 മുതലുള്ള അലവൻസ് പരിഷ്കരണത്തോടു കൂടെയുള്ള ശമ്പളകുടിശിക നൽകാത്തതിൽ, പ്രതിഷേധിച്ചും എൻട്രി കേഡറിലെ ശമ്പള പരിഷ്കരണ അപാകതകൾ ഉൾപ്പടെയുള്ളവ പരിഷ്കരിക്കാത്തതിലും, പ്രതിഷേധി ച്ച് കെജിഎംസിടിഎയുടെ ആഭിമുഖ്യത്തിൽ സംസ്ഥാനത്തെ എല്ലാ സർക്കാർ മെഡിക്കൽ കോളേജുകളിലും സൂചന പണിമുടക്കും പ്രതിഷേധയോഗവും സംഘടിപ്പിച്ചു.

എല്ലാ മെഡിക്കൽ കോളേജുകളിലും രാവിലെ 8 മുതൽ 11 വരെ ഒപിയും ഇലക്റ്റീവ് ശസ്ത്രക്രിയകളും ബഹിഷ്കരിച്ചു. എന്നാൽ കോവിഡ് ചികിത്സ, അടിയന്തര സേവനങ്ങൾ, അടിയന്തര ശസ്ത്രക്രിയകൾ, ഐസിയു, ലേബർ റൂം, അത്യാഹിതവിഭാഗം, വാർഡ് സേവനങ്ങൾ എന്നിവയെ പണിമുടക്കിൽ നിന്നും ഒഴിവാക്കിയിരുന്നു.

ഇനിയും തീരുമാനം ഉണ്ടായില്ലെങ്കിൽ ജനുവരി 29 മുതൽ, മെഡിക്കൽ കോളേജ് ഡോക്ടർമാർ എല്ലാ നോൺ കോവിഡ് മീറ്റിങ്ങുകൾ, ബോർഡ്‌ മീറ്റിംഗുകൾ, അക്കാഡമിക് ഡ്യൂട്ടികൾ, വിഐപി ഡ്യൂട്ടികൾ, പേ വാർഡ് അഡ്മിഷൻ എന്നിവ ബഹിഷ്കരിക്കും. ഫെബ്രുവരി 5ന് എല്ലാ മെഡിക്കൽ കോളേജുകളിലും 24 മണിക്കൂർ റിലേ നിരാഹാരസമരം (12 മണിക്കൂർ വീതം ) നടത്താനും ഫെബ്രുവരി 9 മുതൽ അനിശ്ചിതകാലസമരം നടത്താനും തീരുമാനിച്ചു.


#360malayalam #360malayalamlive #latestnews

...    Read More on: http://360malayalam.com/single-post.php?nid=3614
...    Read More on: http://360malayalam.com/single-post.php?nid=3614
മെഡിക്കൽ കോളേജ് ഡോക്ടർമാർ സൂചന പണിമുടക്ക് നടത്തി; ഫെബ്രുവരി മുതൽ അനിശ്ചിതകാല സമരം നടത്തും തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്