കെആർഎംയു സംസ്ഥാന സമ്മേളനം വിജയിപ്പിക്കും.

എടപ്പാൾ:  ഫെബ്രുവരി 27ന് എടപ്പാളിൽ നടക്കുന്ന കേരള റിപ്പാർട്ടേഴ്സ് ആൻഡ് മീഡിയ പേഴ്സൺ സ് യൂണിയൻ്റെ 2-മത് സംസ്ഥാന സമ്മേളനം വിജയിപ്പിക്കുവാൻ എടപ്പാൾ വ്യാപാരി സമിതി ഹാളിൽ ചേർന്ന മലപ്പുറം ജില്ലാ ജനറൽ ബോഡി യോഗം തീരുമാനിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി വി സെയ്ത് ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡൻ്റ് ജി ഗിരീഷ് ലാൽ അധ്യക്ഷനായി. സംസ്ഥാന കമ്മിറ്റിയംഗം ടി പി ആനന്ദൻ, അശ്റഫ് പന്താവൂർ, ജനാർദ്ദനൻ മാഷ്, എം പി റാഫി, നൂർ ആബിദ് എന്നിവർ സംസാരിച്ചു. ജില്ലാ ജോ. സെക്രട്ടറി ഷാഫി ചങ്ങരംകുളം സ്വാഗതവും സഫീർ ബാബു നന്ദിയും പറഞ്ഞു. യോഗത്തിൽ 20 അംഗ ജില്ലാ കമ്മിറ്റിയെ തെരഞ്ഞെടുത്തു.പി ആർ ഹരികുമാർ (പ്രസിഡൻ്റ്), അനീഷ് ശുകപുരം (ജനറൽ സെക്രട്ടറി), സഫീർ ബാബു (ട്രഷറർ). സൻജിത്ത് എ നാഗ്, ഷാഫി ചങ്ങരംകുളം (വൈസ് പ്രസിഡൻ്റുമാർ), നൂർ ആബിദ്, പ്രത്യുഷ് ചിത്രാവിഷർ (ജോ. സെക്രട്ടറിമാർ), ജമാൽ പനമ്പാട് (മീഡിയ കൺവീനർ, യൂത്ത് വിങ് ചുമതല ). കുഞ്ഞിപ്പ മാണൂർ,സക്കരിയ പൊന്നാനി, ദാസ് കോക്കൂർ, ഉമറലി ശിഹാബ്, ശ്രീജിത്ത് എരുവപ, ജിന മണികണ്ഠൻ, പി പി സുനീറ, റസാക്ക് അരിക്കാട്, ജലീൽ വൈരങ്ങോട്, കബീർ വളാഞ്ചേരി, ഷാജി എരമംഗലം, കമറുൽ ഇസ്ലാം, അബ്ദുൾ റാസിക്ക് (ജില്ലാ കമ്മിറ്റിയംഗങ്ങൾ).സുരേഷ് ഇ നായർ, ടി പി ആനന്ദ്, പ്രശാന്ത് മാസ്റ്റർ, ജി ഗിരീഷ് ലാൽ, രാജേഷ് തണ്ടിലം, ബൈജു അറിക്കാഞ്ചിറ, എം പി റാഫി, നൗഷാദ് അത്തിപ്പറ്റ, അശ്റഫ് പന്താവൂർ, വി സെയ്ത്, ജനാർദ്ദനൻ മാഷ് (സംസ്ഥാന കൺസിലേക്ക് നോമിനേറ്റ് ചെയ്തവർ).

സംസ്ഥാന കമ്മിറ്റിക്ക് വേണ്ടി

ഡി റ്റി രാഗീഷ് രാജ

സംസ്ഥാന മീഡിയ കൺവീനർ

#360malayalam #360malayalamlive #latestnews

...    Read More on: http://360malayalam.com/single-post.php?nid=3597
...    Read More on: http://360malayalam.com/single-post.php?nid=3597
കെആർഎംയു സംസ്ഥാന സമ്മേളനം വിജയിപ്പിക്കും. തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്