പെരുമ്പടപ്പ് ഗ്രാമപഞ്ചായത്തിലെ ഹരിതസേനാ പ്രവർത്തകർക്ക് സ്റ്റീൽ പാത്രങ്ങൾ വിതരണം ചെയ്തു

പെരുമ്പടപ്പ് ഗ്രാമപഞ്ചായത്തിലെ ഹരിതസേനാ പ്രവർത്തകർക്ക് സ്റ്റീൽ പാത്രങ്ങൾ വിതരണം ചെയ്തു ഗ്രാമപ്പഞ്ചായത്ത് പരിധിക്കുള്ളിൽ ഗ്രീൻ പ്രാട്ടോകോൾ നടപ്പിലാക്കുന്നതിനും ഹരിതസേനാ പ്രവർത്തകർക്ക് ഒരു വരുമാന ദായകമായി വർത്തിക്കുന്നതിനു മാണ് പാത്രങ്ങൾ വിതരണം ചെയ്യുന്നത്.ഏകദേശം 1000 പേർക്ക് ഭക്ഷണ വിതരണം നടത്തുന്നതിന് ഇത് ഉപകരിക്കും. ഇതിനായി ചെറിയ രീതിയിൽ വാടകയും നിശ്ചയിച്ചിട്ടുണ്ട്. ആവശ്യക്കാർക്ക് ഹരിതസേനാംഗങ്ങളെ സമീപിക്കാവുന്നതാണ്. സപീക്കർ ശ്രീ പി. ശ്രീരാമകൃഷ്ണൻ പാത്രങ്ങൾ കൈമാറി.ചടങ്ങിൽ ഗ്രാമപ്പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി ബിനീഷ മുസ്തഫ, ബ്ലോക്ക് പ്രസിഡണ്ട് അഡ്വ, Eസിന്ധു, ഹരിത മിഷൻ റിസോരസ് പേഴ്‌സൺ പി, ശ്രീധരൻ, വൈസ് പ്രസിഡണ്ട് നിസാർ,KP രാജൻ, M. സുനിൽ, ഗ്രാമപഞ്ചായത്ത് സെക്രട്ടറി വി. ജയരാജൻ എന്നിവർ പങ്കെടുത്തു

#360malayalam #360malayalamlive #latestnews

ഗ്രാമപ്പഞ്ചായത്ത് പരിധിക്കുള്ളിൽ ഗ്രീൻ പ്രാട്ടോകോൾ നടപ്പിലാക്കുന്നതിനും ഹരിതസേനാ പ്രവർത്തകർക്ക് ഒരു വരുമാന ദായകമായി വർത്തിക...    Read More on: http://360malayalam.com/single-post.php?nid=3596
ഗ്രാമപ്പഞ്ചായത്ത് പരിധിക്കുള്ളിൽ ഗ്രീൻ പ്രാട്ടോകോൾ നടപ്പിലാക്കുന്നതിനും ഹരിതസേനാ പ്രവർത്തകർക്ക് ഒരു വരുമാന ദായകമായി വർത്തിക...    Read More on: http://360malayalam.com/single-post.php?nid=3596
പെരുമ്പടപ്പ് ഗ്രാമപഞ്ചായത്തിലെ ഹരിതസേനാ പ്രവർത്തകർക്ക് സ്റ്റീൽ പാത്രങ്ങൾ വിതരണം ചെയ്തു ഗ്രാമപ്പഞ്ചായത്ത് പരിധിക്കുള്ളിൽ ഗ്രീൻ പ്രാട്ടോകോൾ നടപ്പിലാക്കുന്നതിനും ഹരിതസേനാ പ്രവർത്തകർക്ക് ഒരു വരുമാന ദായകമായി വർത്തിക്കുന്നതിനു മാണ് പാത്രങ്ങൾ വിതരണം ചെയ്യുന്നത്.... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്